x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റാ​ന്‍​ഡി​ൽ ക​ട​ന്ന ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 10, 2026 04:01 PM IST | Updated: July 10, 2026 04:01 PM IST

വെ​ങ്ക​ണ്ണ

ഹൈ​ദ​രാ​ബാ​ദ്: മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റാ​ന്‍​ഡി​ൽ കി​ട​ന്ന ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ. പാ​ല​കു​ർ​ത്തി മ​ണ്ഡ​ലി​ലെ ചെ​ന്നൂ​ര് സ്വ​ദേ​ശി ജി​ട്ട​ബോ​യി​ന വെ​ങ്ക​ണ്ണ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​ങ്കാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​ർ​ടി​സി ബ​സ് ആ​ണ് മോ​ഷ്ടി​ച്ച് 21 കി​ലോ​മീ​റ്റ​റോ​ളം ഇ​യാ​ൾ ഓ​ടി​ച്ച​ത്. ഒ​ടു​വി​ൽ ടോ​ൾ പ്ലാ​സ​യി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ർ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വെ​ങ്ക​ണ്ണ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ർ​ടി​സി ബ​സു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ബ​സി​ന്‍റെ താ​ക്കോ​ൽ ബ​സി​നു​ള്ളി​ൽ ത​ന്നെ മ​റ​ന്നു​വ​ച്ച് പോ​യി​രു​ന്നു​വ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ൾ ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബ​സു​മാ​യി പ്ര​തി സൂ​ര്യ​പേ​ട്ട് ഭാ​ഗ​ത്തേ​യ്ക്ക് ആ​ണ് സ​ഞ്ച​രി​ച്ച​ത്. ഏ​ക​ദേ​ശം 21 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷം വാ​ഹ​നം ദേ​വ​രു​പ്പ​ള മ​ണ്ഡ​ലി​ലെ സിം​ഗ​രാ​ജു​പ​ള്ളി ടോ​ൾ ഗേ​റ്റി​ൽ എ​ത്തു​ക​യും, അ​വി​ടെ​യു​ള്ള സി​മ​ന്‍റ് ബ്ലോ​ക്കി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ടോ​ൾ ഗേ​റ്റ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Tags : Deepika Steal Bus

Recent News

Corehub Up