x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ്രി​യ​ദ​ര്‍​ശി​നി’യി​ല്‍ ര​ക്ഷ(പെ​ടു​മോ)?

ബി​നു ജോ​ര്‍​ജ്
Published: July 7, 2026 12:38 AM IST | Updated: July 7, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

മൊ​​​​ട്ടു​​​സൂ​​​​ചി ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ പോ​​​​ലും ക​​​​മ്മീ​​​​ഷ​​​​ന​​​​ടി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു പേ​​​​രു​​​​ദോ​​​​ഷ​​​​മു​​​​ള്ള കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി, ‘പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി’ സൗ​​​​ജ​​​​ന്യ യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​കൊ​​​​ണ്ട് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​മോ? കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഓ​​​​ര്‍​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ള്‍ സ്ത്രീ​​​​ക​​​​ളെ കു​​​​ത്തി​​​​നി​​​​റ​​​​ച്ച് ഓ​​​​ടു​​​​ന്ന​​​​തു കാ​​​​ണു​​​​മ്പോ​​​​ള്‍ ഉ​​​​യ​​​​രു​​​​ന്ന ചോ​​​​ദ്യ​​​​മി​​​​താ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ല്‍ ക​​​​യ​​​​റാ​​​​ന്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​യി​​​​ടി​​​​യാ​​​​ണ്.

സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ കൂ​​​​ടെ​​​​യു​​​​ള്ള ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും പു​​​​രു​​​​ഷ​​​​ന്മാ​​​​രും പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി ബ​​​​സു​​​​ക​​​​ളി​​​​ല്‍ തി​​​​ങ്ങി​​​ഞെ​​​​രു​​​​ങ്ങി യാ​​​​ത്ര ചെ​​​​യ്യാ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​രാ​​​​വു​​​​ക​​​​യാ​​​​ണ്. സ്ത്രീ​​​​ക​​​​ളു​​​​ടെ ത​​​​ള്ളി​​​​ക്ക​​​​യ​​​​റ്റം കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യു​​​​ടെ ഖ​​​​ജ​​​​നാ​​​​വ് നി​​​​റ​​​​യ്ക്കു​​​​മോ? സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യ്ക്ക് പ്ര​​​​തി​​​​മാ​​​​സം സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ടി​​​​ക​​​​ള്‍ കൊ​​​​ടു​​​​ത്താ​​​​ല്‍പോ​​​​ലും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് അ​​​​ത് അ​​​​ത്ര ആ​​​​ശ്വാ​​​​സ​​​​മാ​​​​വി​​​​ല്ല എ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ത്ര​​​​മാ​​​​ത്രം ഭാ​​​​രി​​​​ച്ച ചെ​​​​ല​​​​വു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി കി​​​​ത​​​​ച്ചു നീ​​​​ങ്ങു​​​​ന്ന​​​​ത്. സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര സ്ത്രീ​​​​ക​​​​ള്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ല്‍ ത​​​​ര്‍​ക്ക​​​​മി​​​​ല്ല. പ​​​​ക്ഷേ, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​ നീ​​​​ങ്ങു​​​​ന്ന സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്കും ക​​​​ന​​​​ത്ത ബാ​​​​ധ്യ​​​​ത ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നസ​​​​മ്പാ​​​​ദ​​​​ന മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളും സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ല്‍ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മപ്ര​​​​കാ​​​​രം ല​​​​ഭ്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്, 2023-24 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 2,065.57 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​കസ​​​​ഹാ​​​​യ​​​​മാ​​​​യി ന​​​​ല്‍​കി​​​​യെ​​​​ന്നാ​​​​ണ്. 2021-22 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 2,037.51 കോ​​​​ടി രൂ​​​​പ​​​​യും ന​​​​ല്‍​കി. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക ന​​​​ല്‍​കേ​​​​ണ്ടിവ​​​​ന്ന​​​​ത് 2023-24ലാ​​​​ണ്. പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​നു നേ​​​​ട്ട​​​​മാ​​​​ണ്. അ​​​​തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സ്ഥ സം​​​​ജാ​​​​ത​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്ത​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ​​​​ര​​​​സ്യ​​​​മാ​​​​ക​​​​ണം ബ​​​​സു​​​​ക​​​​ള്‍

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​ര​​​​സ്യ ഇ​​​​ന​​​​ത്തി​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ന​​​​ല്‍​കി​​​​യ​​​​ത് 3,87,66,151 രൂ​​​​പ. 2021 മു​​​​ത​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി നേ​​​​രി​​​​ട്ട് ബ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ര​​​​സ്യം ചെ​​​​യ്തു തു​​​​ട​​​​ങ്ങി. അ​​​​തി​​​​ലൂ​​​​ടെ വ​​​​ലി​​​​യൊ​​​​രു തു​​​​ക വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നു. 2021ല്‍ 1.31 ​​​​കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​നം. 2022ല്‍ ​​​​ഇ​​​​ത് 8.53 കോ​​​​ടി​​​​യാ​​​​യും 2024ല്‍ 8.77 ​​​​കോ​​​​ടി​​​​യാ​​​​യും ഉ​​​​യ​​​​ര്‍​ന്നു. 2025ല്‍ 7.51 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പ​​​​ര​​​​സ്യ ഇ​​​​ന​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ട് സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​ര്‍​ഷം ഏ​​​​പ്രി​​​​ലി​​​​ല്‍ ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത് 227.63 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2025-26 സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം ടി​​​​ക്ക​​​​റ്റി​​​​ത​​​​ര വ​​​​രു​​​​മാ​​​​നമാ​​​​ര്‍​ഗ​​​​മാ​​​​യി 330.96 കോ​​​​ടി രൂ​​​​പ​​​​യും ല​​​​ഭി​​​​ച്ചു. ഈ ​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള​​​​ള വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്രാ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കോ​​​​ടി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചാ​​​​ലും നി​​​​ല​​​​വി​​​​ലു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ള്‍ ക​​​​ണ​​​​ക്കാ​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് അ​​​​ത് കാ​​​​ര്യ​​​​മാ​​​​യി ആ​​​​ശ്വാ​​​​സ​​​​മേ​​​​കി​​​​ല്ല. 2021 മു​​​​ത​​​​ലാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി നേ​​​​രി​​​​ട്ട് ബ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ര​​​​സ്യം ചെ​​​​യ്തു തു​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​ന്നു​​​​മു​​​​ത​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​നം ചു​​​​വ​​​​ടെ:

2021: 1,31,21,564 രൂ​​​​പ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വ​​​​ര്‍​ഷം, സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ത്തി​​​​ച്ച​​​​ത് 13,522.95 കോ​​​​ടി

2016-17 സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം മു​​​​ത​​​​ല്‍ 2025-26 വ​​​​രെ​​​​യു​​​​ള്ള ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ വാ​​​​യ്പ​​​​ക​​​​ള്‍ എ​​​​ന്ന ശീ​​​​ര്‍​ഷ​​​​ക​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ന​​​​ല്‍​കി​​​​യ​​​​ത് 13,522.95 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം, ല​​​​ഭി​​​​ച്ച തു​​​​ക (കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍) എ​​​​ന്നി​​​​വ യ​​​​ഥാ​​​​ക്ര​​​​മം ചു​​​​വ​​​​ടെ:

2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07

28,228 ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍

2026 ഏ​​​​പ്രി​​​​ല്‍ 30ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍ ആ​​​​കെ 28,228 ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ 20,904 പേ​​​​ര്‍ സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​രി​​​​ല്‍ അ​​​​ഞ്ചു പേ​​​​ര്‍ എ​​​​ച്ച്ഡി​​​​ഒ ക​​​​രാ​​​​ര്‍ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലും 832 പേ​​​​ര്‍ സി​​​​എ​​​​ല്‍​ആ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും 6,487 പേ​​​​ര്‍ ബ​​​​ദ​​​​ലി (എം​​​​പാ​​​​ന​​​​ല്‍) ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ്. ആ​​​​കെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ 3,414 പേ​​​​ര്‍ വ​​​​നി​​​​ത​​​​ക​​​​ള്‍. (സ്ഥി​​​​രം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 2,844 പേ​​​​രും ബ​​​​ദ​​​​ലി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 570 പേ​​​​രും).

ശ​​​​മ്പ​​​​ള​​​​ച്ചെ​​​​ല​​​​വ് 100 കോ​​​​ടി​​​​യി​​​​ലേ​​​​റെ

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലെ ശ​​​​മ്പ​​​​ളവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് മൊ​​​​ത്തം 106,34,53,076 രൂ​​​​പ (ഗ്രോ​​​​സ്).

ഇ​​​​തി​​​​ല്‍ നെ​​​​റ്റ് ശ​​​​മ്പ​​​​ള​​​​മാ​​​​യി മാ​​​​ത്രം 94,20,04,993 രൂ​​​​പ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഗ്രോ​​​​സ് ശ​​​​മ്പ​​​​ളം മാ​​​​ത്രം 93.30 കോ​​​​ടി രൂ​​​​പ വ​​​​രും.

2026 ഏ​​​​പ്രി​​​​ലി​​​​ലെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 42,585 പേ​​​​ര്‍​ക്കാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി പ്ര​​​​തി​​​​മാ​​​​സം പെ​​​​ന്‍​ഷ​​​​ന്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ല്‍ മാ​​​​സ​​​​ത്തെ പെ​​​​ന്‍​ഷ​​​​ന്‍ ന​​​​ല്‍​കാ​​​​നാ​​​​യി മാ​​​​ത്രം 72,44,10,133 രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Priyadarshini KSRTC BUS

Recent News

Corehub Up