x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ര​ങ്ക​പാ​ത​യ്ക്കു ല​ഭി​ച്ച പാ​രി​സ്ഥി​തി​ക അ​നു​മ​തി വി​വാ​ദ​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: പ്ര​തി​പ​ക്ഷ നേ​താ​വ്

വെബ് ഡെസ്ക്
Published: July 10, 2026 03:46 AM IST | Updated: July 10, 2026 03:46 AM IST

പിണറായി വിജയൻ

ക​​ല്‍​പ്പ​​റ്റ: മ​​ണ്ണ് വ​​ലി​​യ തോ​​തി​​ല്‍ വെ​​ട്ടി​​യെ​​ടു​​ത്ത​​തും ആ​​വ​​ശ്യ​​മാ​​യ മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ ഇ​​ല്ലാ​​തെ കൂ​​ട്ടി​​വ​​ച്ച​​തി​​നാ​​ലു​​മാ​ണു ക​​ള്ളാ​​ടി​​യി​​ലെ അ​​പ​​ക​​ട​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​​വീ​​ഴ്ച മ​​റ​​യ്ക്കാ​​ന്‍ തു​​ര​​ങ്ക​​പാ​​ത​​യ്ക്കു ല​​ഭി​​ച്ച പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി വി​​വാ​​ദ​​ത്തി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മം ബോ​​ധ​​പൂ​​ര്‍​വം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് പി​​ണ​​റാ​​യി പ​​റ​​ഞ്ഞു.

പാ​​രി​​സ്ഥി​​തി​​കാ​​നു​​മ​​തി ല​​ഭ്യ​​മാ​​യ​​ത് ഏ​​തെ​​ങ്കി​​ലും സൂ​​ത്ര​​പ്പ​​ണി​​യി​​ലൂ​​ടെ​​യ​​ല്ല. എ​​ല്ലാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ച്ച​​തു​​കൊ​​ണ്ടാ​​ണ്. 2022ലാ​​ണ് പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ന്ന​​ത്. സു​​താ​​ര്യ​​മാ​​യി ന​​ട​​ന്ന പ​​ഠ​​ന​​മാ​​ണ്. കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ല്‍ 2023 ഡി​​സം​​ബ​​റി​​ല്‍ ക​​ള​​ക്‌​​ട​​ര്‍​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ് ന​​ട​​ത്തി. എ​​ല്ലാ പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തി​​യാ​​ണ് കേ​​ന്ദ്ര, സം​​സ്ഥാ​​ന എ​​ക്‌​​സ്‌​​പേ​​ര്‍​ട്ട് അ​​പ്രൈ​​സ​​ല്‍ ക​​മ്മി​​റ്റി​​ക​​ള്‍ പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി ന​​ല്‍​കി​​യ​​ത്.

അ​​തി​​നെ ചോ​​ദ്യം ചെ​​യ്ത് ചി​​ല​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി ന​​ല്‍​കി. ആ​​ക്ഷേ​​പ​​ങ്ങ​​ള്‍ ത​​ള്ളി അ​​നു​​മ​​തി ശ​​രി​​വ​​ച്ചു. തു​​ട​​ര്‍​ന്ന് സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ അ​​പ്പീ​​ലു​​മാ​​യി​​പോ​​യി. ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​വി​​ധി ശ​​രി​​വ​​ച്ചു. കൃ​​ത്യ​​മാ​​യ ജു​​ഡീ​​ഷ​​ല്‍ സ്‌​​ക്രൂ​​ട്ടി​​നി​​യാ​​ണ് ന​​ട​​ന്ന​​ത്. ഇ​​ത് തീ​​ര്‍​ത്തും ക​​ണ്ടി​​ല്ലെ​​ന്ന് ന​​ട​​ക്കു​​ന്ന ലാ​​ഘ​​വ​​ത്തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ച​​ത് ദൗ​​ര്‍​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തി വാ​​ങ്ങി​​യെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ആ​​രോ​​പ​​ണം മി​​ത​​മാ​​യ ഭാ​​ഷ​​യി​​ല്‍ പ​​റ​​ഞ്ഞാ​​ല്‍ ജു​​ഡീ​​ഷ​​റി​​യോ​​ടു​​ള്ള അ​​വ​​ഹേ​​ള​​നം കൂ​​ടി​​യാ​​ണ്.

തു​​ര​​ങ്ക​​പാ​​ത ജ​​ന​​ത​​യു​​ടെ പ്ര​​തീ​​ക്ഷ​​യും അ​​ഭി​​ലാ​​ഷ​​വു​​മാ​​ണ്. കൃ​​ത്യ​​മാ​​യ ആ​​സൂ​​ത്ര​​ണ​​ത്തി​​ലും മു​​ന്‍​ക​​രു​​ത​​ലോ​​ടെ​​യു​​മാ​​ണ് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ച് ന​​ട​​പ്പാ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ജ​​ന​​ങ്ങ​​ളെ​​യും നാ​​ടി​​നെ​​യും തെ​​റ്റി​​ദ്ധി​​പ്പി​​ക്കാ​​ന്‍ ഈ ​​അ​​വ​​സ​​രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​വി​​ല്ല. വ​​സ്തു​​ത​​ക​​ള്‍ വ​​ള​​ച്ചൊ​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ണ്ട്. തു​​ര​​ങ്ക​​പാ​​ത​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ട് നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​യ​​താ​​ണ്. ആ​​ദ്യം അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് ആ ​​രീ​​തി ക​​ണ്ടി​​ല്ല. ആ​​ദ്യ​​ത്തെ ധാ​​ര​​ണ​​വ​​ച്ച് കാ​​ര്യ​​ങ്ങ​​ള്‍ നീ​​ക്കാ​​ന്‍ ഇ​​പ്പോ​​ള്‍ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്നു സം​​ശ​​യി​​ച്ചാ​​ല്‍ കു​​റ്റം പ​​റ​​യാ​​നാ​​കി​​ല്ല. പ​​ദ്ധ​​തി പ്രാ​​വ​​ര്‍​ത്തി​​ക​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ഇ​​ട​​പെ​​ട​​ലും ജാ​​ഗ്ര​​യു​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​കേ​​ണ്ട​​തെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​റ​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up