അജയ് സേത്ത്
തിരുവനന്തപുരം: ഇൻഷ്വറൻസ് സാക്ഷരത വളർത്താനായി ഇൻഷ്വറൻസ് അഥോറിറ്റി ഉപഭോക്തൃ ബോധവത്കരണ കോമിക് പുസ്തക പരന്പര പുറത്തിറക്കി. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ചെയർമാൻ അജയ് സേത്താണ് പുസ്തക പരന്പര പുറത്തിറക്കിയത്.
ഇന്ത്യയിലുടനീളമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും ലൈഫ് ഇൻഷ്വറൻസ് എളുപ്പത്തിൽ ലഭ്യമാക്കാനും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പുസ്തകം ഉപകരിക്കും.
വിവാഹിതരായ സ്ത്രീകളുടെ സ്വത്തുനിയമം, പ്രീമിയം ഒഴിവാക്കൽ ആനുകൂല്യം, ഗുരുതര രോഗങ്ങൾക്കുള്ള അധിക സാന്പത്തിക പരിരക്ഷ തുടങ്ങിയ ഇൻഷ്വറൻസിലെ പ്രധാനപ്പെട്ടതും സവിശേഷവുമായ ആശയങ്ങൾ സാങ്കേതികമായ കഠിന പദങ്ങൾക്ക് പകരം ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ലളിതമായ കഥപറച്ചിലിലൂടെയാണ് ഇതിൽ വിവരിച്ചിരിക്കുന്നത്.
യുവ ലൈഫ് ഇൻഷ്വറൻസ് ഉപദേശകയുടെ യാത്രയെ കേന്ദ്രീകരിച്ചാണ് പരന്പര തയാറാക്കിയത്. ഐഎസി- ലൈഫ് ചെയർപേഴ്സണ് കമലേഷ് റാവു പ്രകാശനം ചെയ്തു. ആദിത്യ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി. ഇതിന്റെ ഭാഗമായി പാനൽ ചർച്ചയും സംഘടിപ്പിച്ചു.
ഐഎസി ചെയർപേഴ്സണ് കമലേഷ് റാവു, എൽഐസി എംഡി ദൊരൈസ്വാമി, പിഎൻബി മെറ്റ്ലൈഫ് എംഡി ആൻഡ് സിഇഒ സമീർ ബൻസാൽ, ഇന്ത്യഫസ്റ്റ് ലൈഫ് ഇൻഷ്വറൻസ് എംഡി ആൻഡ് സിഇഒ ഋഷഭ് ഗാന്ധി എന്നിവർ പങ്കെടുത്തു. സോണിയ ഷേണായ് മോഡറേറ്ററായിരുന്നു.
Tags : BookSeries Insurance Authority Literacy IRDAI