Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insurance

Kasaragod

ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്തു

ന​ർ​ക്കി​ല​ക്കാ​ട്: കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ന​ർ​ക്കി​ല​ക്കാ​ട് ശാ​ഖ പ്ര​ധാ​ൻ​മ​ന്ത്രി ജീ​വ​ൻ​ജ്യോ​തി ബീ​മാ​യോ​ജ​ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വി​ത​ര​ണം ന​ർ​ക്കി​ല​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ കെ. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ണ​ൽ മാ​നേ​ജ​ർ ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ​ർ​ക്ക്മാ​ൻ​സ് ജോ​ർ​ജ്, കെ.​പി. സ​ഹ​ദേ​വ​ൻ, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, വി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജോ​ബി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

National

ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി പി​ടി​യി​ൽ. മു​ൻ സൈ​നി​ക​ൻ സ​ന്ദീ​പ് മ​ഞ്ചാ​ര​ഗി​നെ​യാ​ണ് ഭാ​ര്യ സു​മ ആ​ൺ സു​ഹൃ​ത്തി​ന്‍റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്ദീ​പ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ഹു​ക്കേ​രി​യി​ൽ നി​ന്ന് മ​ട​ങ്ങ​വേ സ​ന്ദീ​പി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സ​ന്ദീ​പി​ന് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ സു​മ​യും അ​വ​രു​ടെ സു​ഹൃ​ത്ത് ദോം​ബാ​റും ചേ​ർ​ന്ന് സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗാ​ട്ട​പ്ര​ഭ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ന്ദീ​പി​ന്, ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് അ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര​നെ സ്വാ​ധീ​നി​ച്ച് സു​മ​യും ദോം​ബാ​റും വി​ഷം ന​ൽ​കി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി വൈ​കാ​തെ സ​ന്ദീ​പ് മ​രി​ച്ചു. ഇ​ത് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് സു​മ എ​ല്ലാ​വ​രെ​യും വി​ശ്വ​സി​പ്പി​ച്ച​ത്. സം​സ്കാ​ര​വും ന​ട​ത്തി.

എ​ന്നാ​ൽ സ​ന്ദീ​പി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ചി​ല​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റീ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് ഭാ​ര്യ​യി​ലേ​ക്ക് സം​ശ​യം നീ​ണ്ട​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞു.

തു​ട​ർ​ന്ന് സു​മ, ദോം​ബാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ ശേ​ഷം സം​ശ​യം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ബു​ദ്ധി​പ​ര​മാ​യാ​ണ് സു​മ നീ​ങ്ങി​യി​രു​ന്ന​ത്. സ​ന്ദീ​പി​ന്‍റെ പേ​രി​ലു​ള്ള ര​ണ്ട് കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

NRI

യു​കെ​യി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക; ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ പു​തി​യ കെ​ണി​ക​ളു​മാ​യി ത​ട്ടി​പ്പ് സം​ഘം

ല​ണ്ട​ൻ: യു​കെ​യി​ലെ റോ​ഡു​ക​ളി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളും പോ​ലീ​സും രം​ഗ​ത്ത്.

ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന "ക്രാ​ഷ് ഫോ​ർ കാ​ഷ്' ത​ട്ടി​പ്പ് യു​കെ​യി​ൽ വ​ൻ​തോ​തി​ൽ വ്യാ​പി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വ്യാ​ജ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് പു​റ​മെ, അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ഇ​ര​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന പു​തി​യ രീ​തി​യും (Identity Theft) ഇ​പ്പോ​ൾ ക്രി​മി​ന​ലു​ക​ൾ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

യു​കെ​യി​ലെ ഇ​ൻ​ഷു​റ​ൻ​സ് ഫ്രോ​ഡ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ണ്ടി​ന്‍റെ ന​ഷ്ട​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ക്ലെ​യി​മു​ക​ൾ വ​ഴി ക​മ്പ​നി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ത്.

ഇ​ത് ഒ​ടു​വി​ൽ പ്രീ​മി​യം തു​ക വ​ർ​ധ​ന​വി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ കു​ടു​ക്കു​ന്ന പ്ര​ധാ​ന രീ​തി​ക​ൾ

പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ക: ത​ട്ടി​പ്പു​കാ​ർ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ വ​ന്ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ന്നു. പി​ന്നി​ലു​ള്ള വാ​ഹ​നം ഇ​ടി​ച്ചാ​ൽ സാ​ധാ​ര​ണ​യാ​യി കു​റ്റം പി​ന്നി​ലെ ഡ്രൈ​വ​ർ​ക്കാ​കും എ​ന്ന നി​യ​മം മു​ത​ലെ​ടു​ത്താ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ലൈ​റ്റ് ഫ്ലാ​ഷ് ചെ​യ്ത് പ​റ്റി​ക്കു​ക: ജം​ഗ്ഷ​നു​ക​ളി​ലോ മെ​യി​ൻ റോ​ഡി​ലോ വ​ച്ച് നി​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ അ​വ​ർ ലൈ​റ്റ് ഫ്ലാ​ഷ് ചെ​യ്യു​ക​യോ കൈ​കാ​ണി​ക്കു​ക​യോ ചെ​യ്യും.

എ​ന്നാ​ൽ നി​ങ്ങ​ൾ വ​ണ്ടി​യെ​ടു​ക്കു​ന്ന നി​മി​ഷം അ​വ​ർ മ​നഃ​പൂ​ർ​വം വ​ന്ന് നി​ങ്ങ​ളെ ഇ​ടി​ക്കു​ക​യും നി​ങ്ങ​ൾ നി​യ​മം തെ​റ്റി​ച്ചു​വെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യും.

ബൈ​ക്കു​ക​ളും മൊ​പ്പ​ഡു​ക​ളും: അ​ടു​ത്ത കാ​ല​ത്താ​യി ല​ണ്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ളും മൊ​പ്പ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​റു​ക​ളി​ൽ വ​ന്ന് ഇ​ടി​ക്കു​ന്ന​ത് വ​ള​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​നം ചെ​റു​താ​ണെ​ങ്കി​ലും വ​ലി​യ തു​ക ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു.

വ്യാ​ജ യാ​ത്രി​ക​ർ: അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക്രി​മി​ന​ലു​ക​ളു​ടെ വ​ണ്ടി​യി​ൽ ഒ​രാ​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. എ​ന്നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ചെ​യ്യു​മ്പോ​ൾ വ​ലി​യ തു​ക ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​നാ​യി വ​ണ്ടി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ​ക്കെ​ല്ലാം പ​രി​ക്കേ​റ്റു​വെ​ന്നും കാ​ണി​ച്ച് ഇ​വ​ർ വ്യാ​ജ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ച​മ​യ്ക്കും.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന പു​തി​യ ത​ട്ടി​പ്പ്

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​ര​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യോ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യോ ചെ​യ്യും. തു​ട​ർ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് കാ​ര്യ​ങ്ങ​ൾ​ക്കെ​ന്ന വ്യാ​ജേ​ന നി​ങ്ങ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ​യോ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യോ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ പു​തി​യ രീ​തി.

ഇ​ത്ത​ര​ത്തി​ൽ കൈ​ക്ക​ലാ​ക്കു​ന്ന നി​ങ്ങ​ളു​ടെ പേ​ര്, ജ​ന​ന​ത്തീ​യ​തി, ലൈ​സ​ൻ​സ് ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​ക്കു​ക​യോ, മ​റ്റ് വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ എ​ടു​ക്കു​ക​യോ ലോ​ണു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്ത് വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്നു.

പ്രാ​യ​മാ​യ​വ​ർ, ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ, ഡെ​ലി​വ​റി വാ​നു​ക​ൾ എ​ന്നി​വ​രെ​യാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

എ​ങ്ങ​നെ സ്വ​യം സം​ര​ക്ഷി​ക്കാം?

മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​ത് ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​മാ​ണ്. ഇ​ത് പെ​ട്ടെ​ന്ന് മു​ന്നി​ലെ വാ​ഹ​നം ബ്രേ​ക്ക് ഇ​ട്ടാ​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

അ​തേ​പോ​ലെ കാ​റി​ന്‍റെ മു​ന്നി​ലും പി​ന്നി​ലും ഡാ​ഷ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത് ഇ​ത്ത​രം വ്യാ​ജ അ​പ​ക​ട​ങ്ങ​ളു​ടെ​യും കേ​ർ​ട്ട​സി വേ​വ് ത​ട്ടി​പ്പു​ക​ളു​ടെ​യും സ​ത്യം ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ തെ​ളി​യി​ക്കാ​ൻ സ​ഹാ​യി​ക്കും.

അ​പ​ക​ട​മു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യി ന​ൽ​കേ​ണ്ട നി​ങ്ങ​ളു​ടെ പേ​ര്, വി​ലാ​സം, വ​ണ്ടി ന​മ്പ​ർ എ​ന്നി​വ​യൊ​ഴി​കെ മ​റ്റൊ​ന്നും കൈ​മാ​റ​രു​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സോ മ​റ്റ് രേ​ഖ​ക​ളോ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ ഒ​രു​കാ​ര​ണ​വ​ശാ​ലും ക്രി​മി​ന​ലു​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​പ​ക​ടം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് തോ​ന്നി​യാ​ൽ ശാ​ന്ത​ത പാ​ലി​ക്കു​ക. എ​തി​ർ​ക​ക്ഷി​യു​ടെ വ​ണ്ടി​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം, വ​ണ്ടി ന​മ്പ​ർ എ​ന്നി​വ കൃ​ത്യ​മാ​യി കു​റി​ച്ചു​വെ​ക്കു​ക.

ഉ​ട​ൻ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക. ആ​വ​ശ്യം വ​രു​ന്ന പ​ക്ഷം ഐ​എ​ഫ്ബി​യു​ടെ "ചീ​റ്റ്‌​ലെെ​ൻ' (0800 422 0421) എ​ന്ന ന​മ്പ​റി​ലും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്.

Kerala

ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി

മ​​​ല​​​പ്പു​​​റം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ഡ്സ് സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്കരി​​​ക്കു​​​മെ​​​ന്നും 50 ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളെ മാ​​​തൃ​​​കാ ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​മെ​​​ന്നും ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി.

വേ​​​ങ്ങ​​​ര എ​​​ആ​​​ർ ന​​​ഗ​​​ർ ബ്ലി​​​സ് ബ​​​ഡ്സ് സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ ബ​​​ഡ്സ് സ്കൂ​​​ൾ, ബ​​​ഡ്സ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും പ​​​ക​​​ൽ​​​സ​​​മ​​​യ പ​​​രി​​​പാ​​​ല​​​നം, സ​​​വി​​​ശേ​​​ഷ വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ, തെ​​​റാ​​​പ്പി​​​ക​​​ൾ, പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ​​​യൊ​​​രു​​​ക്കി ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 187 ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളും 218 ബ​​​ഡ്സ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്.

13895 പ​​​രി​​​ശീ​​​ല​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ ബ​​​ഡ്സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​യി​​​ലേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​മാ​​​ണ് മ​​​ന്ത്രി കെ.​​​എം.​​​ഷാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ.​​​ ജ​​​ബ്ബാ​​​ർ ഹാ​​​ജി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

National

ഇ​ന്‍​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ ഇ​ന്‍​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺ​ട്രാ​ക്ട​ർ ശി​വാ​ജി​യാ​ണ് ഭാ​ര്യ ഗു​ഗു​ലോ​ത് മീ​നാ​ക്ഷി (28) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം ആ​ത്മ​ഹ​ത്യ​യെ​ന്ന് ക​രു​തി​യ സം​ഭ​വ​ത്തി​ൽ, ഗു​ഗു​ലോ​തി​ന്‍റെ കു​ടും​ബം ശി​വാ​ജി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ശി​വാ​ജി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ​ക്ക് 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഭ​വ​ന​വാ​യ്പ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഗു​ഗു​ലോ​തി​ന്‍റെ പേ​രി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും യു​വ​തി മ​രി​ച്ചാ​ൽ ക​ട​മെ​ല്ലാം തീ​രു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ സ്ഥി​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

14 വ​ർ​ഷം മു​ന്പ് വി​വാ​ഹി​ത​രാ​യ ഇ​രു​വ​ർ​ക്കും ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും ദൂ​രു​ഹ മ​ര​ണ​ത്തി​നും നി​ല​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Health

ഗു​രു​ത​രരോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ്: എ​ന്തു​കൊ​ണ്ട് ഇ​തു പ്ര​ധാ​ന​മാ​ണ്?

കാ​ൻ​സ​ർ അ​ല്ലെ​ങ്കി​ൽ ഹൃ​ദ്രോ​ഗം പോ​ലു​ള്ള ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഒ​രു പ്ര​ത്യേ​ക ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​യാ​ണ് ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ്.

ആ​ശു​പ​ത്രി ബി​ല്ലു​ക​ൾ തി​രി​കെ ന​ൽ​കു​ന്ന സാ​ധാ​ര​ണ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന വി​ട്ടു​മാ​റാ​ത്ത അ​വ​സ്ഥ ക​ണ്ടെ​ത്തു​മ്പോ​ൾ ഒ​രു ഗു​രു​ത​ര​മാ​യ രോ​ഗ പോ​ളി​സി ഒ​രു വ​ലി​യ തു​ക പേ​ഔ​ട്ട് ന​ൽ​കു​ന്നു.

ഒ​രു സാ​ധാ​ര​ണ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​ന്റെ പ​രി​മി​ത​മാ​യ ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​യി​രി​ക്കാം, കാ​ര​ണം അ​വ​യ്ക്ക് പ​ല​പ്പോ​ഴും ചെ​ല​വേ​റി​യ​തും ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​ണ്.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യം എ​ന്താ​ണ്?

Critical Illness Insurance, ത​ങ്ങ​ളു​ടെ സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​രോ​ഗ്യ പ​ദ്ധ​തി​കൊ​ണ്ട് മ​തി​യാ​കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ആ​ളു​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ഒ​രു രോ​ഗം - ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക ത​ക​രാ​റ്, അ​ല്ലെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം - ഉ​ണ്ടാ​കു​മ്പോ​ൾ, ആ​ശു​പ​ത്രി ബി​ല്ലു​ക​ൾ സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്.

വ​രു​മാ​ന​ന​ഷ്ടം, നീ​ണ്ട പു​ന​ര​ധി​വാ​സ കാ​ല​യ​ള​വു​ക​ൾ, വീ​ട്ടി​ലെ മാ​റ്റ​ങ്ങ​ൾ, പ്രാ​രം​ഭ ചി​കി​ത്സ​യ്ക്ക് അ​പ്പു​റം വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ മ​രു​ന്നു​ക​ളു​ടെ ചെ​ല​വ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് പ​ല​പ്പോ​ഴും വ​ലി​യ ഭാ​രം ഉ​ണ്ടാ​കു​ന്ന​ത്. യ​ഥാ​ർ​ഥ മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ, പ​രി​ര​ക്ഷി​ത​മാ​യ ഒ​രു അ​വ​സ്ഥ ക​ണ്ടെ​ത്തി​യാ​ൽ, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ട​മ​യ്ക്കു മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ഒ​രു തു​ക നേ​രി​ട്ടു ന​ൽ​കു​ന്നു.

ഈ ​സൗ​ക​ര്യ​മാ​ണ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി - വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ നി​ങ്ങ​ൾ​ക്ക് പേ​ഔ​ട്ട് ഉ​പ​യോ​ഗി​ക്കാം, നി​ങ്ങ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​തി​നു മു​ന്പേ​ത​ന്നെ ഒ​രു കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​തു നി​ങ്ങ​ൾ​ക്കു പി​ൻ​ബ​ലം ന​ൽ​കു​ന്നു. അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കു ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ​മ​യ​ത്ത് വീ​ട്ടു​ചെ​ല​വു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാം.

കു​റ​ഞ്ഞ​ത് 20 മു​ത​ൽ 30 വ​രെ ലി​സ്റ്റു​ചെ​യ്ത അ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും 30 ദി​വ​സ​ത്തി​ൽ കൂ​ടാ​ത്ത​തു​മാ​യ പ്ലാ​നു​ക​ൾ​ക്കാ​യി നോ​ക്കു​ക, കാ​ര​ണം ചി​ല പ​ഴ​യ പ്ലാ​നു​ക​ളി​ൽ പേ​ഔ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് രോ​ഗി രോ​ഗ​നി​ർ​ണ​യ​ത്തി​നു ശേ​ഷം 90 ദി​വ​സം അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.


സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് മു​ത​ൽ നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​രെ. പോ​ളി​സി ഉ​ട​മ​ക​ൾ ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് വാ​ങ്ങേ​ണ്ട​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഇ​താ.

ഫ്ലെ​ക്സി​ബി​ൾ ഫി​നാ​ൻ​ഷ്യ​ൽ സ​പ്പോ​ർ​ട്ട്

ഈ ​ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ ലം​പ്-​സം പേ​ഔ​ട്ട് ഏ​ത് ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ടം വീ​ട്ട​ൽ, വീ​ട് ന​ട​ത്ത​ൽ തു​ട​ങ്ങി​യ എ​ല്ലാ മെ​ഡി​ക്ക​ൽ ഇ​ത​ര ചെ​ല​വു​ക​ളും വ​ഹി​ക്കാ​ൻ പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് ഇ​ത് ഉ​പ​യോ​ഗി​ക്കാം. ഈ ​രീ​തി​യി​ൽ, അ​വ​ർ​ക്കു സു​ഖം പ്രാ​പി​ക്കു​മ്പോ​ൾ അ​വ​രു​ടെ വ​രു​മാ​ന ന​ഷ്ടം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും.

ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ താ​ങ്ങാ​നാ​വും

ഇ​ക്ക​ണോ​മി​ക് ടൈം​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ പ​ണ​പ്പെ​രു​പ്പം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 12%-15% എ​ന്ന നി​ര​ക്കി​ൽ അ​തി​വേ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് കാ​ൻ​സ​ർ അ​ല്ലെ​ങ്കി​ൽ അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ പോ​ലു​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ താ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, വ​ലി​യ ലം​പ്-​സം പേ​യ്‌​മെ​ന്‍റി​ലൂ​ടെ, പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പോ​ക്ക​റ്റ് ചെ​ല​വു​ക​ളോ​ടെ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ താ​ങ്ങാ​ൻ ക​ഴി​യും.

ക​വ​റേ​ജി​ലേ​ക്കു​ള്ള ദ്രു​ത പ്ര​വേ​ശ​നം

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​നു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി നി​ല​വി​ലു​ള്ള ക​വ​റേ​ജു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സി​നേ​ക്കാ​ൾ കു​റ​ഞ്ഞ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് ഉ​ൾ​പ്പെ​ടു​ന്നു, ഇ​തു സാ​ധാ​ര​ണ​യാ​യി 12 മു​ത​ൽ 36 മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഇ​തി​ന​ർ​ഥം പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ തു​ക ആ​ക്‌​സ​സ് ചെ​യ്യാ​നും എ​ത്ര​യും വേ​ഗം ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​യും.

നി​കു​തി ആ​നു​കൂ​ല്യം

സെ​ക്ഷ​ൻ 80D അ​നു​സ​രി​ച്ച്, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക്ക് അ​ട​ച്ച പ്രീ​മി​യ​ങ്ങ​ൾ​ക്ക് നി​കു​തി കി​ഴി​വു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ, ഒ​രു ഗു​രു​ത​ര​മാ​യ രോ​ഗ പ​ദ്ധ​തി വാ​ങ്ങു​ന്ന​തി​ലൂ​ടെ പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ മൊ​ത്ത​ത്തി​ലു​ള്ള നി​കു​തി ന​ൽ​കേ​ണ്ട വ​രു​മാ​നം കു​റ​യ്ക്കാ​ൻ ക​ഴി​യും.

ആ​രാ​ണ് ഇ​തു പ്ര​ധാ​ന​മാ​യും വാ​ങ്ങേ​ണ്ട​ത്?

കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ക്കാ​രാ​യ വ്യ​ക്തി​ക​ൾ. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ആ​ശ്രി​ത​രാ​യ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ, അ​ല്ലെ​ങ്കി​ൽ ജോ​ലി ചെ​യ്യാ​ത്ത ഇ​ണ എ​ന്നി​വ​രു​ള്ള​വ​ർ. ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലു​ക​ൾ പോ​ലു​ള്ള ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ലോ ഉ​ദാ​സീ​ന​മാ​യ ജോ​ലി​ക​ളി​ലോ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​യ്യു​ന്ന ആ​ളു​ക​ൾ.


കു​ടും​ബ​ത്തി​ൽ വി​ട്ടു​മാ​റാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ​യോ ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ​യോ ച​രി​ത്ര​മു​ള്ള വ്യ​ക്തി​ക​ൾ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ൾ​ക്കാ​യി സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ദീ​ർ​ഘ​കാ​ല ആ​സൂ​ത്ര​ണ​വും വി​ല​മ​തി​ക്കു​ന്ന ആ​ളു​ക​ൾ.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്?

പ്ര​വേ​ശ​ന പ്രാ​യം: 18 വ​യ​സി​നും 65 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഈ ​പോ​ളി​സി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.

രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ദാ​താ​ക്ക​ൾ ഏ​ക​ദേ​ശം 37 ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ര​ക്ഷ ന​ൽ​കു​ന്നു. എ​ന്നി​രു​ന്നാ​ലും, വ്യ​ത്യ​സ്ത ദാ​താ​ക്ക​ളി​ൽ രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ്യ​ത്യാ​സ​പ്പെ​ടാം.

കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ്: ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (IRDAI) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന് കീ​ഴി​ൽ വ​രു​ന്ന പോ​ളി​സി ഉ​ട​മ​ക​ൾ 90 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് അ​നു​ഭ​വി​ക്ക​ണം.

അ​തി​ജീ​വ​ന കാ​ല​യ​ള​വ്: ഗു​രു​ത​ര​മാ​യ രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ, ഇ​ൻ​ഷ്വ​ർ ചെ​യ്ത വ്യ​ക്തി ലം​പ്-​സം തു​ക ക്ലെ​യിം ചെ​യ്യു​ന്ന​തി​ന് 15 ദി​വ​സം അ​തി​ജീ​വി​ച്ചി​രി​ക്ക​ണം.

ക്ലെ​യിം പ​രി​ധി: ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​രു ക്ലെ​യിം മാ​ത്ര​മേ അ​നു​വ​ദ​നീ​യ​മാ​കൂ. എ​ന്നി​രു​ന്നാ​ലും, പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത അ​ടി​സ്ഥാ​ന ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക​യു​ടെ 400% വ​രെ ആ​നു​കൂ​ല്യം ഒ​രു ലം​പ് സം ​പേ​ഔ​ട്ടാ​യി ല​ഭി​ക്കും.

വ്യ​വ​സ്ഥ​ക​ൾ​ക്കി​ട​യി​ലു​ള്ള കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ്: നി​ങ്ങ​ൾ​ക്ക് ഒ​ന്നി​ല​ധി​കം ക്ലെ​യിം ഉ​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ പോ​ളി​സി ഉ​ണ്ടെ​ങ്കി​ൽ, പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ഓ​രോ അ​വ​സ്ഥ​യ്ക്കും ഇ​ട​യി​ൽ 12 മാ​സ​ത്തെ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് നി​ങ്ങ​ൾ അ​നു​ഭ​വി​ക്ക​ണം.

പോ​ളി​സി പു​തു​ക്ക​ൽ: ഒ​രു ക്ലെ​യിം പോ​ലും ന​ട​ത്താ​ത്തി​ട​ത്തോ​ളം ഈ ​പോ​ളി​സി പു​തു​ക്ക​ലി​ന് അ​ർ​ഹ​മാ​ണ്. പ്ര​തി​വ​ർ​ഷം ക്ലെ​യിം പ​രി​ധി: ഒ​രു പോ​ളി​സി വ​ർ​ഷ​ത്തി​ൽ ഒ​രു ക്ലെ​യിം മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളൂ.


പോ​ളി​സി കാ​ലാ​വ​ധി: ഈ ​പോ​ളി​സി സാ​ധാ​ര​ണ​യാ​യി 1 മു​ത​ൽ 3 വ​ർ​ഷം വ​രെ സാ​ധു​ത​യു​ള്ള​താ​ണ്.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം ഏ​തൊ​ക്കെ രോ​ഗ​ങ്ങ​ൾ​ക്കാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്?

കാ​ൻ​സ​ർ: ഒ​ന്നി​ല​ധി​കം ത​രം കാ​ൻ​സ​റു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സ്ഥ​ക​ൾ​ക്കും ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​ൻ ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​പ്ലാ​സ്റ്റി​ക് അ​നീ​മി​യ, അ​സ്ഥി മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ.

ത​ല​ച്ചോ​റും നാ​ഡീ​വ്യ​വ​സ്ഥ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രോ​ഗം: സ്ട്രോ​ക്ക്, അ​ൽ​ഷി​മേ​ഴ്സ് രോ​ഗം, ബ്രെ​യി​ൻ ട്യൂ​മ​ർ, എ​ൻ​സെ​ഫ​ലൈ​റ്റി​സ് തു​ട​ങ്ങി​യ ന്യൂ​റോ​ള​ജി​ക്ക​ൽ ഡി​സോ​ർ​ഡേ​ഴ്സ് ഒ​രു ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​ണ്.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​വ​സ്ഥ​ക​ൾ: പ്രാ​ഥ​മി​ക ശ്വാ​സ​കോ​ശം ര​ക്ത​സ​മ്മ​ർ​ദം (ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം), മ​യോ​കാ​ർ​ഡി​യ​ൽ ഇ​ൻ​ഫ്രാ​ക്ഷ​ൻ (ഹൃ​ദ​യാ​ഘാ​തം), ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ, തു​റ​ന്ന ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ൾ ഈ ​പോ​ളി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​ധാ​ന അ​വ​യ​വ മാ​റ്റി​വ​യ്ക്ക​ൽ: ഹൃ​ദ​യം, ക​ര​ൾ അ​ല്ലെ​ങ്കി​ൽ വൃ​ക്ക പോ​ലു​ള്ള പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ മാ​റ്റി​വ​യ്ക്ക​ലി​ന് ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മ​റ്റ് ഗു​രു​ത​ര അ​വ​സ്ഥ​ക​ൾ: കോ​മ, പ​ക്ഷാ​ഘാ​തം, അ​ന്ധ​ത, ബ​ധി​ര​ത തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ മെ​ഡി​ക്ക​ൽ അ​വ​സ്ഥ​ക​ൾ ഈ ​പോ​ളി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രോ​ഗ​നി​ർ​ണ​യം

ഒ​രു ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​നി​ലെ ലം​പ്-​സം പേ​ഔ​ട്ട് പ്ര​ക്രി​യ​യു​ടെ ആ​ദ്യ ഘ​ട്ടം രോ​ഗ​നി​ർ​ണ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, പോ​ളി​സി ഡോ​ക്യു​മെ​ന്റി​ൽ ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ മാ​ത്ര​മേ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടൂ.

ക്ലെ​യിം ആ​രം​ഭി​ക്ക​ൽ

ഗു​രു​ത​ര​മാ​യ ഒ​രു രോ​ഗം ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷം, പോ​ളി​സി ഉ​ട​മ ലം​പ്-​സം പേ​ഔ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് ഒ​രു ക്ലെ​യിം ആ​രം​ഭി​ക്കു​ന്നു. മി​ക്ക കേ​സു​ക​ളി​ലും, ഇ​ൻ​ഷു​റ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ക്ലെ​യിം ഫോം ​സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​വ​ർ​ക്ക് ക്ലെ​യിം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യും.

ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ

രോ​ഗ​നി​ർ​ണ​യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ദാ​താ​വ് സാ​ധാ​ര​ണ​യാ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ടും. മാ​ത്ര​മ​ല്ല, പോ​ളി​സി ഉ​ട​മ​ക​ൾ ക്ലെ​യിം ഫോം, ​ഐ​ഡി പ്രൂ​ഫ് പോ​ലു​ള്ള അ​ധി​ക വ്യ​ക്തി​ഗ​ത രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ട്.

അ​തി​ജീ​വ​ന കാ​ല​യ​ള​വ്

എ​ല്ലാ രേ​ഖ​ക​ളും വി​ജ​യ​ക​ര​മാ​യി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, പോ​ളി​സി ഉ​ട​മ ഒ​രു അ​തി​ജീ​വ​ന കാ​ല​യ​ള​വ് അ​നു​ഭ​വി​ക്കേ​ണ്ട​തു​ണ്ട്, ഇ​തു സാ​ധാ​ര​ണ​യാ​യി 15 ദി​വ​സ​ത്തി​ൽ കൂ​ട​രു​ത്. ഈ ​കാ​ല​യ​ള​വി​ൽ പോ​ളി​സി ഉ​ട​മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ, ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക പി​ന്നീ​ട് പ്രോ​സ​സ് ചെ​യ്യും.

തു​ക പേ​ഔ​ട്ട്

ഇ​ൻ​ഷ്വ​റ​ർ ഒ​രു വ​ലി​യ തു​ക നേ​രി​ട്ട് പോ​ളി​സി ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ന്നു.
പ്ര​ക്രി​യ സാ​ധാ​ര​ണ​യാ​യി ഏ​ക​ദേ​ശം 7 മു​ത​ൽ 10 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ വ​രെ എ​ടു​ക്കും.

ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?

പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.


പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്‌ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.

ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.

നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.

അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്‌ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.

ചുരുക്കത്തിൽ

നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.


എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.

Kerala

വാഹനാപകടം: രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കല്‍പ്പറ്റ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്‍ ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ്, ബത്തേരി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി യഥാക്രമം 65,43,170 ഉം 81,32,900 ഉം രൂപ നഷ്ടപരിഹാരവും കോടതിച്ചെവും നല്‍കാണ് ഉത്തരവ്.

ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്‍. ബാലകൃഷ്ണന്‍ മുഖേയനയാണ് യുവാക്കള്‍ ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2023 ഡിസംബര്‍ 18നാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ജസീല്‍ ജോസ് രാത്രി തന്‍റെ വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില്‍ വിടാന്‍ പോകുമ്പോള്‍ കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം.

യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അരുണിന്‍റെ വലതുകാല്‍ മുട്ടിന് താഴെ അറ്റു. ജസീലിന്‍റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു.

Business

ആ​മ​സോ​ൺ പേ ​ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​നം വി​പു​ല​മാ​ക്കി

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ പേ ​​​​വാ​​​​ഹ​​​​ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സേ​​​​വ​​​​നം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ 280 ദ​​​ശ​​​ല​​​ക്ഷം വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി എ​​​​ർ​​​​ഗോ, ആ​​​​ക്കോ, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലോം​​​​ബാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ കാ​​​​റു​​​​ക​​​​ളും ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കും.

ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫി​​​​സി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്പെ​​​ക്‌​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പോ​​​​ളി​​​​സി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Business

ടാറ്റ എഐഎ ലൈഫിൽ ഗ്ലോബല്‍ ഇക്വിറ്റി ഫണ്ട്

കൊ​​ച്ചി: ടാ​​റ്റ എ​​ഐ​​എ ലൈ​​ഫ് ഇ​​ന്‍ഷ്വ​​റ​​ന്‍സ് ഗ്ലോ​​ബ​​ല്‍ ഇ​​ക്വി​​റ്റി ഫ​​ണ്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.

ആ​​ഗോ​​ള ഓ​​ഹ​​രി​​ക​​ളി​​ലും മ്യൂ​​ച​​ല്‍ ഫ​​ണ്ടു​​ക​​ളും ഇ​​ടി​​എ​​ഫു​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള ഓ​​ഹ​​രി അ​​ധി​​ഷ്ഠി​​ത പ​​ദ്ധ​​തി​​ക​​ളി​​ലും നി​​ക്ഷേ​​പി​​ച്ചു ദീ​​ര്‍ഘ​​കാ​​ല മൂ​​ല​​ധ​​ന വ​​ള​​ര്‍ച്ച കൈ​​വ​​രി​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം.

നി​​ക്ഷേ​​പ​​ത്തി​​ന്‍റെ 70 മു​​ത​​ല്‍ 100 ശ​​ത​​മാ​​നം വ​​രെ ഓ​​ഹ​​രി-​​ഓ​​ഹ​​രി അ​​ധി​​ഷ്ഠി​​ത പ​​ദ്ധ​​തി​​ക​​ളി​​ലാ​​വും നി​​ക്ഷേ​​പി​​ക്കു​​ക. 30 ശ​​ത​​മാ​​നം വ​​രെ ഡെ​​റ്റ്, കാ​​ഷ്, മ​​ണി മാ​​ര്‍ക്ക​​റ്റ് പ​​ദ്ധ​​തി​​ക​​ളി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Kerala

വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ‌

ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്ക് ഇൻഷുറന്‍സ് മാതൃകയില്‍ നൂതനമായ റിസ്ക് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്‍ഡ് മാതൃകയില്‍ ഒരു പാരാമെട്രിക് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.

ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയത്.

Business

പഴയ കാർ ഇൻഷ്വറൻസ് പേരു മാറ്റാതിരുന്നാൽ ഉണ്ടാകുന്ന 8 അപകടങ്ങൾ

പഴയ കാർ വാങ്ങുന്നത് നല്ല തീരുമാനമാണെന്നു പലരും കരുതുന്നു. കാരണം ഇതു ചെലവ് കുറവാണ്, കാത്തിരിപ്പ് കാലാവധി ഇല്ല, ഉടൻ ഓടിക്കാൻ കഴിയുന്ന വാഹനം ലഭിക്കുന്നു. എന്നാൽ, ആ സന്തോഷം കുറയുമ്പോൾ ഒരു പ്രധാന ഉത്തരവാദിത്വം പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഉപയോഗിച്ച കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്നത്.

വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയാൽ ഇൻഷ്വറൻസ് പോളിസിയും സ്വയം മാറ്റപ്പെടുമെന്നു പലർക്കും തെറ്റിദ്ധാരണയുണ്ട്. എന്നാൽ, യാഥാർഥ്യം അങ്ങനെ അല്ല. ഇൻഷ്വറൻസ് പോളിസി ഔദ്യോഗികമായി പുതിയ ഉടമയുടെ പേരിലേക്കു മാറ്റുന്നതുവരെ അതു പഴയ ഉടമയുമായി ബന്ധപ്പെട്ടുതന്നെ തുടരും. എല്ലാ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പഴയ ഉടമയ്ക്കാണ് ലഭിക്കുക.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്തു മാറ്റാതെ വിട്ടാൽ നിങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റാതിരുന്നാൽ
നിങ്ങൾ നേരിടേണ്ടി വരുന്ന 8 പ്രശ്നങ്ങൾ

കാർ ഇൻഷുറൻസിന്‍റെ പ്രധാന ലക്ഷ്യം വാഹനം കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക സഹായം നൽകുന്നതാണ്. നിങ്ങൾ ഒരു പഴയ കാർ വാങ്ങുമ്പോൾ കാർ ഇൻഷുറൻസ് മാറ്റം നടത്താതിരുന്നാൽ, മാനസികമായും സാമ്പത്തികമായും വലിയ സമ്മർദം നേരിടേണ്ടിവരും. അത്തരത്തിൽ ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും കവർറേജായി നൽകില്ല.

1. അപകടസമയത്ത് ക്ലെയിം നിഷേധം

 നിങ്ങളുടെ കാർ അപകടത്തിൽപ്പെടുകയും ഇൻഷ്വറൻസ് ഇപ്പോഴും പഴയ ഉടമയുടെ പേരിലായിരിക്കുകയുമെങ്കിൽ, ക്ലെയിം ഉടൻ തന്നെ നിഷേധിക്കപ്പെടാം. ഇൻഷ്വറൻസ് കമ്പനികൾ പോളിസി ഉടമയുടെ പേര് വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമയുമായി പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെടുന്നു.
നിങ്ങൾ കാർ ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാത്ത പക്ഷം, ക്ലെയിം തീർപ്പാക്കുന്ന സമയത്ത് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ അറ്റകുറ്റപ്പണി ചെലവ്, നാശനഷ്ടം, ടോയിംഗ് ചാർജ് എന്നിവ എല്ലാം നിങ്ങളുടെ പോക്കറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിലും ഈ ചെലവ് ഒഴിവാക്കാൻ കഴിയില്ല.

2. മൂന്നാംപക്ഷ നാശനഷ്ടങ്ങൾക്കു പൂർണ ഉത്തരവാദിത്വം

നിങ്ങൾ വാങ്ങിയ കാർ മറ്റൊരാളുടെ സ്വത്തിനെ കേടുപാടുകൾ വരുത്തുകയോ ഒരാളെ പരിക്കേൽപ്പിക്കുകയോ ചെയ്താൽ, അതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും. ഇൻഷ്വറൻസ് പഴയ ഉടമയുടെ പേരിലായതിനാൽ ഇൻഷ്വറൻസ് കമ്പനി ഒരു കവർറേജും നൽകില്ല. എല്ലാ ചെലവും നിങ്ങൾതന്നെ അടയ്ക്കേണ്ടിവരും.

3. സാധുവായ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു നിയമപ്രശ്നങ്ങൾ

ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. പോളിസിയിൽ പഴയ ഉടമയുടെ പേരു മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പേര് നിയമപരമായ ഉടമയായി കണക്കാക്കില്ല.
ട്രാഫിക് അധികൃതർ ഇതിനെ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതായി കാണും. ഇതിന്‍റെ ഫലമായി പിഴ ചുമത്തുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യാം.

4. അഡ് ഓണുകളും അധിക സുരക്ഷയും ലഭിക്കില്ല

സീറോ ഡിപ്രിഷിയേഷൻ കാർ ഇൻഷുറൻസ് കവർ, എൻജിൻ സംരക്ഷണം, റോഡ്സൈഡ് സഹായം, റിട്ടേൺ ടു ഇൻവോയ്സ് തുടങ്ങിയ അഡ് ഓൺ ആനുകൂല്യങ്ങൾ ലഭിക്കാൻ കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണം. ഉടമസ്ഥാവകാശ ഇൻഷ്വറൻസ് മാറ്റം നടത്തുമ്പോൾ മാത്രമാണ് ഇൻഷ്വറൻസ് കമ്പനി ഈ അധിക സൗകര്യങ്ങൾ അനുവദിക്കുക.
അപകടങ്ങൾ സംഭവിക്കുമ്പോഴും വലിയ തകരാറുകൾ ഉണ്ടാകുമ്പോഴും ഈ അഡ് ഓണുകൾ വളരെ സഹായകരമാണ്. അറ്റകുറ്റപ്പണി ചെലവും ഭാഗങ്ങൾ മാറ്റുന്നതിനുള്ള ചെലവും കുറയ്ക്കാൻ ഇവ സഹായിക്കും.

5. നോ ക്ലെയിം ബോണസ് ആനുകൂല്യം നഷ്ടപ്പെടുക

ക്ലെയിം ഇല്ലാതെ തുടർച്ചയായി വർഷങ്ങൾ പൂർത്തിയാക്കിയതിന് ലഭിക്കുന്ന ഒരു ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്. ഇത് ഇൻഷ്വറൻസ് പ്രീമിയം വലിയ തോതിൽ കുറയ്ക്കുന്നു. ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റം വൈകിക്കുകയോ അവഗണിക്കുകയോ ചെയ്താൽ, ഈ ആനുകൂല്യം തുടർന്നു ഉപയോഗിക്കുന്ന അവകാശം നിങ്ങൾക്കു നഷ്ടപ്പെടാം. അതിലും മോശമായി, പഴയ ഉടമ അത് തന്‍റെ പുതിയ കാറിനായി ഉപയോഗിച്ചേക്കാം. പിന്നീട് നിങ്ങൾക്കു കൂടുതൽ പ്രീമിയം അടയ്ക്കേണ്ടിവരും.

6. സാധാരണ ട്രാഫിക് പരിശോധനകളിൽ പിഴ

സാധാരണ റോഡ് പരിശോധനകളിൽ ട്രാഫിക് പോലീസ് ഇൻഷ്വറൻസ് രേഖകൾ സ്ഥിരമായി പരിശോധിക്കും. ഇൻഷ്വറൻസിൽ പഴയ ഉടമയുടെ പേര് കാണിച്ചാൽ അത് അസാധുവായ കവർറേജായി കണക്കാക്കും. ഇതിന്‍റെ ഫലമായി ഉടൻതന്നെ പിഴ ചുമത്താം. ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ വർധിക്കാനും ഡ്രൈവിംഗ് ലൈസൻസ് രേഖയെ ബാധിക്കാനും സാധ്യതയുണ്ട്.

7. നാശനഷ്ടങ്ങൾക്ക് ശേഷം ഉയർന്ന അറ്റകുറ്റപ്പണി ചെലവ്

ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും ഇന്നത്തെ വിലകൂടിയ സ്പെയർ പാർട്സും ആധുനിക വാഹന സാങ്കേതികവിദ്യകളും കാരണം വലിയ തുക ചെലവാകാം. ഇൻഷ്വറൻസ് മാറ്റം നടത്തിയില്ലെങ്കിൽ കാഷ്‌ലെസ് ക്ലെയിം അല്ലെങ്കിൽ റീഇംബഴ്‌സ്‌മെന്‍റ് ക്ലെയിം നൽകാനുള്ള അവകാശം നിങ്ങൾക്കു നഷ്ടപ്പെടും.
അങ്ങനെ വന്നാൽ സ്വന്തം സേവിംഗ്സിൽനിന്നു പണം നൽകുകയോ ലോൺ എടുക്കുകയോ അറ്റകുറ്റപ്പണി വൈകിക്കുകയോ ചെയ്യേണ്ടിവരും. ഇൻഷ്വറൻസ് മാറ്റം വൈകുന്നത് പലപ്പോഴും പോളിസിയുടെ ചെലവിനേക്കാൾ കൂടുതൽ നഷ്ടം ഉണ്ടാക്കാം.

8. അസാധുവായ ഇൻഷ്വറൻസ് കാരണം ആർസി മാറ്റത്തിൽ വൈകൽ

ആർസി മാറ്റത്തിനായി സാധുവായ ഇൻഷ്വറൻസ് പോളിസി നിർബന്ധമാണ്. പോളിസി കാലഹരണപ്പെട്ടതായിരുന്നാൽ അല്ലെങ്കിൽ ഇപ്പോഴും വിൽപ്പനക്കാരന്‍റെ പേരിലായിരുന്നാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതുവരെ ആർടിഒ നിങ്ങളുടെ അപേക്ഷ തടഞ്ഞുവയ്ക്കാം. ഈ വൈകൽ കാരണം ഉടമസ്ഥാവകാശ മാറ്റം നിയമപരമായി പൂർത്തിയാക്കാനും കാർ വീണ്ടും വിറ്റഴിക്കാനും ലോൺ ക്ലിയറൻസ് അല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാനും കഴിയാതെ വരാം.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്ത് മാറ്റുന്നത് ഇനി ഒരു ചെറിയ കാര്യമല്ല. ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷയും നിയമാവകാശങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും സംരക്ഷിക്കുന്നു. ഈ പ്രക്രിയ അവഗണിച്ചാൽ ചെലവും മാനസിക സമ്മർദവും മാത്രമേ കൂടുകയുള്ളൂ. പുതിയ വാഹന ഉടമയായതിനാൽ ആർസി മാറ്റുന്നതിനു തുല്യമായ പ്രാധാന്യത്തോടെ ഇൻഷ്വറൻസ് വിവരങ്ങൾ പുതുക്കണം. കുറച്ച് സമയം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ചെലവഴിക്കൂ. അങ്ങനെ ഓരോ കിലോമീറ്ററും മനസിന്‍റെ സമാധാനത്തോടെ യാത്ര ചെയ്യാം.

(അഡ്വറ്റോറിയൽ മാറ്റർ)

കൂടുതൽ വിവരങ്ങൾക്ക്: 

https://www.freepik.com/

Business

ടേം ​ഇ​ന്‍​ഷ്വ​റ​ന്‍​സ്: വി​ല​യി​രു​ത്ത​ലു​മാ​യി ഇ​ന്‍​ഷ്വ​റ​ന്‍​സ് അ​വ​യ​ര്‍​നെ​സ് ക​മ്മി​റ്റി

കൊ​​​​ച്ചി: ടേം ​​​​ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക​​​ഭാ​​​​വി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​മ മാ​​​​ര്‍​ഗ​​​​മാ​​​​ണെ​​​​ന്ന് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് അ​​​​വ​​​​യ​​​​ര്‍​നെ​​​​സ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

പോ​​​​ളി​​​​സി ഉ​​​​ട​​​​മ മ​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നും ഭാ​​​​വി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കാ​​​​നും ടേം ​​​​ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും ക​​​​മ്മി​​​​റ്റി വി​​​​ല​​​​യി​​​​രു​​​​ത്തി.

District News

ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യും 30,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

മ​ല​പ്പു​റം: ഡി​സ്ചാ​ർ​ജ് ചെ​യ്ത രോ​ഗി​യെ ബി​ല്ല് അ​ട​ക്കു​ന്ന​തു​വ​രെ ആ​ശു​പ​ത്രി​യി​ൽ ത​ട​ഞ്ഞുവ​യ്ക്കാ​നാ​കി​ല്ലെ​ന്നും ഇ​ങ്ങ​നെ ചെ​യ്ത സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും 30,000 രൂ​പ രോ​ഗി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ വി​ധി​ച്ചു. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.


പ​രാ​തി​ക്കാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പേ​രി​ൽ 2015 മു​ത​ൽ സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

2024 സെ​പ​തം​ബ​ർ 18ന് ​പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

തു​ട​ർ​ന്ന് 2024 സെ​പ്റ്റം​ബ​ർ 19ന് ​ഡി​സ്ചാ​ർ​ജാ​യി. ചി​കി​ത്സ​യി​ലേ​ക്ക് മു​ൻ​കൂ​റാ​യി 11,000 രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഡി​സ്ചാ​ർ​ജ് ബി​ൽ 66,500 രൂ​പ​യ്ക്ക് പ​ക​രം 41,800 രൂ​പ മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​നു​വ​ദി​ച്ച​ത്.

കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. ഇ​തോ​ടെ ബ​ന്ധു​ക്ക​ളി​ൽനി​ന്ന് പ​ണം ക​ടം വാ​ങ്ങി ബി​ല്ല് പൂ​ർ​ണ​മാ​യും അ​ട​ച്ച ശേ​ഷം വൈ​കി​ട്ടാ​ണ് ആ​ശു​പ​ത്രി വി​ട്ടു​പോ​കാ​ൻ ഹ​ര​ജി​ക്കാ​ര​നും മ​ക​നും ക​ഴി​ഞ്ഞ​ത്.

പി​ന്നീ​ട് അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് 23,905 രൂ​പ കൂ​ടി ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ മു​ഴു​വ​ൻ ചി​കി​ത്സാച്ചെ​ല​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഹോ​സ്പി​റ്റ​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​തി​ൽ ആ​ശു​പ​ത്രി​യു​ടെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ​യും ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച് ക​മ്മീ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ അ​ഡ്മി​ഷ​ന്‍റെ​യും ഡി​സ്ചാ​ർ​ജി​ന്‍റെ​യും തി​യ​തി​ക്കൊ​പ്പം സ​മ​യം കൂ​ടി രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി വി​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും ക​മ്മി​ഷ​ൻ വി​ധി​ച്ചു. രോ​ഗി​യെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തും ആ​ശു​പ​ത്രി ബി​ല്ല് അ​ട​ക്കു​ന്ന​തും ര​ണ്ട് ന​ട​പ​ടി​ക​ളാ​ണെ​ന്നും ക​മ്മീ​ഷ​ൻ വി​ധി​ച്ചു.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യെ രാ​വി​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടും വൈ​കു​ന്നേ​രം വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യാ​നി​ട വ​ന്ന​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെയും ആ​ശു​പ​ത്രി​യു​ടെയും ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് മു​ഴു​വ​ൻ ചി​കി​ത്സാച്ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ​യും കോ​ട​തിച്ചെ​ല​വാ​യി 5,000 രൂ​പ​യും ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

നാ​ൽ​പ​ത്ത​ഞ്ച് ദി​വ​സ​ത്തി​ന​കം വി​ധി ന​ട​പ്പാ​ക്കാ​ത്തപ​ക്ഷം വി​ധി സം​ഖ്യ​ക്ക് ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്ന് കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ൻ വി​ധി​ച്ച​ത്.

Business

എൽഐസിയിൽ കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ അവസരം

ന്യുഡൽഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികൾ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) രണ്ടു മാസം നീണ്ടുനിൽക്കുന്ന കാന്പയിൻ ആരംഭിച്ചു. കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം. 2026 ജനുവരി ഒന്നു മുതൽ മാർച്ച് വരെയാണ് കാലാവധി.

ലിങ്ക് ചെയ്യാത്ത എല്ലാ ഇൻഷ്വറൻസ് പ്ലാനുകൾക്കും ലേറ്റ് ഫീസിൽ ഇളവ് നല്കുന്നണ്ടെന്നും അർഹത പ്പെട്ടവർക്ക്, ലേറ്റ് ഫീസിന്‍റെ 30 ശതമാനം വരെയും പരമാവധി 5,000 രൂപ വരെയും ഇളവ് നല്കുന്നുണ്ടെന്നും എൽഐസി അറിയിച്ചു. മൈക്രോ ഇൻഷ്വറൻസ് പോളിസികൾക്ക് ലേറ്റ് ഫീസ് 100 ശതമാനം വരെയും ഇളവ് ലഭിക്കും.

‌പ്രീമിയം അടവിന്‍റെ കാലാവധി കഴിഞ്ഞിട്ടും അടച്ചു തീർക്കാൻ സാധിക്കാത്ത പോളിസികൾക്ക് പുതുക്കാനുള്ള അവസരവും പ്രചാര കാലയളവിൽ ലഭ്യമാകും. അതേസമയം, മെഡിക്കൽ ആരോഗ്യ പോളിസികൾക്ക് ഇളവുകൾ ലഭ്യമല്ല.

National

പെർമിറ്റ് ലംഘിച്ചാലും ഇൻഷ്വറൻസ് നൽകണം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പെ​​​ർ​​​മി​​​റ്റി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ റൂ​​​ട്ടി​​​ൽ​​​നി​​​ന്നും വ്യ​​​തി​​​ച​​​ലി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ക്കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ര​​​ക​​​ൾ​​​ക്കു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം നി​​​ഷേ​​​ധി​​​ക്കാ​​​ൻ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഇ​​​ത്ത​​​രം സാ​​​ങ്കേ​​​തി​​​ക​​​തകൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് നീ​​​തി​​​ബോ​​​ധ​​​ത്തി​​​ന് എ​​​തി​​​രാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സ​​​ഞ്ജ​​​യ് ക​​​രോ​​​ൾ, പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ മി​​​ശ്ര എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​ർ​​​മി​​​റ്റി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ റൂ​​​ട്ടി​​​ൽ​​​നി​​​ന്നും വ്യ​​​തി​​​ച​​​ലി​​​ച്ച് ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണോ എ​​​ന്ന കാ​​​ര്യ​​​മാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ അ​​​ശ്ര​​​ദ്ധ​​​ മൂ​​​ല​​​മ​​​ല്ല അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ര​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം. പി​​​ന്നീ​​​ട് ആ ​​​തു​​​ക വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്നു തി​​​രി​​​ച്ച് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

പെ​​​ർ​​​മി​​​റ്റി​​​ൽ അ​​​നു​​​വ​​​ദി​​​ച്ച റൂ​​​ട്ടി​​​ൽ​​​നി​​​ന്നും വ​​​ഴി​​​തെ​​​റ്റി സ​​​ഞ്ച​​​രി​​​ച്ച ഒ​​​രു ബ​​​സ് സൈ​​​ക്കി​​​ൾ യാ​​​ത്രികനെ ഇ​​​ടി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണു കേ​​​സി​​​നാ​​​ധാ​​​രം. 2014 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ൽ സൈ​​​ക്കി​​​ൾ യാ​​​ത്രികൻ മ​​​രി​​​ച്ചി​​​രു​​​ന്നു.​​​ അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 18.86 ല​​​ക്ഷം രൂ​​​പ മ​​​രി​​​ച്ച വ്യ​​​ക്തി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ മോ​​​ട്ടോ​​​ർ ആ​​​ക്സി​​​ഡ​​​ന്‍റ് ക്ലെ​​​യിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടു. എ​​​ന്നാ​​​ൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബ​​​ന്ധു​​​ക്ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

പെ​​​ർ​​​മി​​​റ്റ് തെ​​​റ്റി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ പോ​​​ളി​​​സി വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു കൈ​​​മാ​​​റാ​​​നും ശേ​​​ഷം കൈ​​​മാ​​​റി​​​യ തു​​​ക ബ​​​സു​​​ട​​​മ​​​യി​​​ൽ​​​നി​​​ന്നു കൈ​​​പ്പ​​​റ്റാ​​​നു​​​മാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

Latest News

Corehub Up