കൊച്ചി: 2025-26 സാമ്പത്തിക വർഷം വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിൽ 99.82 ശതമാനം നേട്ടത്തോടെ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ക്ലെയിംസ് വിഭാഗത്തിൽ 99.96 ശതമാനം ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തോടെ കന്പനിക്ക് മൂന്നാം സ്ഥാനമാണ്. ആവശ്യമായ രേഖകൾ പൂർണമായി സമർപ്പിച്ച് 30 ദിവസത്തിനകം യോഗ്യതയുള്ള 96.11 ശതമാനം ക്ലെയിമുകളും കമ്പനി വിജയകരമായി തീർപ്പാക്കിയിട്ടുണ്ട്.
ആകെ ലഭിച്ച ക്ലെയിമുകളിൽ 75 ശതമാനവും ഏഴു ദിവസത്തിനുള്ളിൽത്തന്നെ ഉപയോക്താക്കൾക്ക് നൽകാൻ കമ്പനിക്കു സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
Tags : Aegis Federal Life insurance claim settlement