മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിക്കു വിജയിക്കാൻ കഴിയുന്ന ഏക രാജ്യസഭാ സീറ്റിന് അവകാശമുന്നയിച്ച് ശിവസേന (ഉദ്ധവ്). തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു സീറ്റുകളിൽ ആറെണ്ണവും ഭരണപക്ഷമായ മഹായുതിക്ക് വിജയിക്കാനാകും.
ശേഷിക്കുന്ന ഒരേയൊരു സീറ്റിനാണ് ഉദ്ധവ് പക്ഷം അവകാശമുന്നയിച്ചിരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളും പാർട്ടി ആവശ്യപ്പെടുന്നു.
288 അംഗ നിയമസഭയിൽ മഹാ വികാസ് അഗാഡിക്ക് 46 പേരാണുള്ളത്.
എംഎൽഎമാരുള്ള ശിവസേനയാണ് വലിയ കക്ഷി. കോൺഗ്രസിന് 16ഉം എൻസിപിക്ക് (ശരദ് പവാർ) പത്തും എംഎൽഎമാരുണ്ട്.
എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ളവർ വിരമിക്കുന്ന ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. വീണ്ടും മത്സരിക്കാൻ പവാർ താത്പര്യമറിയിച്ചിട്ടുണ്ട്.
പവാർ മത്സരിക്കുകയാണെങ്കിൽ ശിവസേന അവകാശവാദം ഉപേക്ഷിച്ചേക്കും. ഉദ്ധവ് താക്കറെയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ കാലാവധി മേയിൽ അവസാനിക്കും.