കേരള ഗ്രാമീൺ ബാങ്ക് നർക്കിലക്കാട് ശാഖ പിഎംജെബിവൈ ഇൻഷ്വറൻസ് തുക വിതരണം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
നർക്കിലക്കാട്: കേരള ഗ്രാമീൺ ബാങ്ക് നർക്കിലക്കാട് ശാഖ പ്രധാൻമന്ത്രി ജീവൻജ്യോതി ബീമായോജന ഇൻഷ്വറൻസ് തുക വിതരണം നർക്കിലക്കാട് വ്യാപാരഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
റീജണൽ മാനേജർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ബർക്ക്മാൻസ് ജോർജ്, കെ.പി. സഹദേവൻ, ടി.സി. രാമചന്ദ്രൻ, വി.വി. ചന്ദ്രശേഖരൻ, ജോബി ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Insurance amount distributed