x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സി​ന് 2023ലെ ​പ്രീ​മി​യം മ​തി

ബി​​​​നു ജോ​​​​ര്‍​ജ്
Published: July 12, 2026 10:17 PM IST | Updated: July 12, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ള ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 2023-26 വ​​​​ര്‍​ഷ​​​​ത്തെ നി​​​​ല​​​​വി​​​​ലു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​റി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു വ​​​​ര്‍​ഷം​​​കൂ​​​​ടി നീ​​​​ട്ടാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​തു ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കും. 2023ലെ ​​​​പ്രീ​​​​മി​​​​യം തു​​​​ക​​​ത​​​​ന്നെ അ​​​​ട​​​​ച്ചാ​​​​ല്‍ ഈ ​​​​വ​​​​ര്‍​ഷ​​​​വും പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ചേ​​​​രാ​​​​നാ​​​​കും. പു​​​​തി​​​​യ ടെ​​​​ൻ​​​​ഡ​​​​ര്‍ വി​​​​ളി​​​​ച്ച് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​മാ​​​​കും.

പു​​​​തു​​​​താ​​​​യി ടെ​​​​ൻ​​​​ഡ​​​​ര്‍ വി​​​​ളി​​​​ച്ചാ​​​​ല്‍ പ്രീ​​​​മി​​​​യം തു​​​​ക വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്ന വ​​​​സ്തു​​​​ത​​​​യും കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി. അ​​​​തേ​​​​സ​​​​മ​​​​യം, പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ വി​​​​ള​​​​ക​​​​ള്‍​ക്ക് 2026-27 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു പു​​​​തി​​​​യ ടെ​​​​ൻ​​​​ഡ​​​​ര്‍ വി​​​​ളി​​​​ക്കും.

2023-26 ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ക​​​​രാ​​​​ര്‍ കാ​​​​ലാ​​​​വ​​​​ധി 2026 ജൂ​​​​ണ്‍ മു​​​പ്പ​​​തോ​​​ടെ അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് 2026-29 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്ക് പു​​​​തി​​​​യ ടെ​​​​ൻ​​​​ഡ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത​​​​ല കോ ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി ആ​​​​ദ്യം അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ ടെ​​​​ൻ​​​​ഡ​​​​ര്‍ വി​​​​ളി​​​​ക്കു​​​​ന്ന​​​​തു ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കി​​​​ല്ലെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് തീ​​​​രു​​​​മാ​​​​നം മാ​​​​റ്റി​​​​യ​​​​ത്. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ കാ​​​​ര്‍​ഷി​​​​ക-​​​​കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളും മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം. ര​​​​ണ്ടാം​​​​വി​​​​ള നെ​​​​ല്‍​കൃ​​​​ഷി​​​​യു​​​​ടെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യ്ക്കു പ്ര​​​​ത്യേ​​​​ക ഇ​​​​ള​​​​വ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പു​​​​തു​​​​ക്കി​​​​യ കാ​​​​ലാ​​​​വ​​​​ധി​​​​ക്ര​​​​മം ഈ ​​​​വ​​​​ര്‍​ഷ​​​​വും തു​​​​ട​​​​രും.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ മ​​​​ണ്‍​സൂ​​​​ണ്‍ നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തും നി​​​​ല​​​​മൊ​​​​രു​​​​ക്കാ​​​​ന്‍ വൈ​​​​കു​​​​ന്ന​​​​തും മൂ​​​​ലം ഒ​​​​ക്‌ടോബ​​​​ര്‍ 15 മു​​​​ത​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി 28 വ​​​​രെ​​​​യു​​​​ള്ള പു​​​​തു​​​​ക്കി​​​​യ പ​​​​രി​​​​ര​​​​ക്ഷാ കാ​​​​ല​​​​യ​​​​ള​​​​വാ​​​​യി​​​​രി​​​​ക്കും ബാ​​​​ധ​​​​കം. ക​​​​ട്ട് ഓ​​​​ഫ് തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31 ആ​​​​യി തു​​​​ട​​​​രും. നി​​​​ല​​​​വി​​​​ലെ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ങ്കാ​​​​ളി​​​​യാ​​​​യ അ​​​​ഗ്രി​​​​ക്ക​​​​ള്‍​ച്ച​​​​ര്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും ഒ​​​​രു വ​​​​ര്‍​ഷം കൂ​​​​ടി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. അ​​​​തി​​​​നി​​​​ടെ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ള ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം അ​​​​ഗ്രി​​​​ക്ക​​​​ള്‍​ച്ച​​​​ര്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ക്ക് ന​​​​ല്‍​കേ​​​​ണ്ട ര​​​​ണ്ടാം​​​​ഗ​​​​ഡു പ്രീ​​​​മി​​​​യം സ​​​​ബ്സി​​​​ഡി തു​​​​ക സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചു. 2024-ലെ ​​​​ഖാരിഫ്, റ​​​​ബി സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ലെ കു​​​​ടി​​​​ശി​​​​ക തീ​​​​ര്‍​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 33.55 കോ​​​​ടി​​​​യാ​​​​ണു കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മു​​​​ന്പ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ എ​​​​ന്‍‌​​​​റോ​​​​ള്‍​മെ​​​​ന്‍റി​​​​നും പോ​​​​ര്‍​ട്ട​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​മാ​​​​യി 20.61 കോ​​​​ടി രൂ​​​​പ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്രീ​​​​മി​​​​യ​​​​ത്തി​​​​ന്‍റെ ചെ​​​​റി​​​​യൊ​​​​രു വി​​​​ഹി​​​​തം മാ​​​​ത്ര​​​​മേ ക​​​​ര്‍​ഷ​​​​ക​​​​ര്‍ വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​തു​​​​ള്ളൂ. ബാ​​​​ക്കി തു​​​​ക കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളാ​​​​ണു ന​​​​ല്‍​കു​​​​ന്ന​​​​ത്.

അ​​​​ത്യു​​​​ഷ്ണം, കു​​​​റ​​​​ഞ്ഞ താ​​​​പ​​​​നി​​​​ല, അ​​​​ധി​​​​ക മ​​​​ഴ, വ​​​​ര​​​​ള്‍​ച്ച, അ​​​​ന്ത​​​​രീ​​​​ക്ഷ ഈ​​​​ര്‍​പ്പം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ മൂ​​​​ലം കൃ​​​​ഷി​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ക്കും. ഓ​​​​രോ വി​​​​ള​​​​യു​​​​ടെ​​​​യും അ​​​​വ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ വി​​​​സ്തൃ​​​​തി​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ്രീ​​​​മി​​​​യം അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്. നെ​​​​ല്ല്, വാ​​​​ഴ, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍, തെ​​​​ങ്ങ്, ക​​​​മു​​​​ക്, റ​​​​ബ​​​​ര്‍ തു​​​​ട​​​​ങ്ങി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന മു​​​​പ്പ​​​​തോ​​​​ളം വി​​​​ള​​​​ക​​​​ള്‍​ക്ക് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​രി​​​​ര​​​​ക്ഷ ല​​​​ഭി​​​​ക്കും.

Tags : weather Premium property Insurance sufficient Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up