സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പൊതുജന മധ്യത്തിൽ റോഡ് റോളർ കയറ്റി നശിപ്പിക്കുന്ന ആസാം മുഖ്യമന്ത്രി ഹിമന
ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആസാം സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ പൊതുജനമധ്യത്തിൽ നശിപ്പിച്ചു. റോഡ് റോളർ കയറ്റിയും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "വിലപ്പെട്ട ജീവിതങ്ങളെ നശിപ്പിക്കുമായിരുന്ന വൻ ലഹരിശേഖരമാണ് ഇന്ന് നശിപ്പിച്ചത്. ലഹരിമുക്ത ആസാം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം," അദ്ദേഹം പറഞ്ഞു.
മോർഫിൻ, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ, യാബ ഗുളികകൾ, കഫ് സിറപ്പുകൾ, കഞ്ചാവ് തുടങ്ങി വൻ ശേഖരമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ശാസ്ത്രീയമായാണ് ഇവ സംസ്കരിച്ചത്. ഭാവിയിലും ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
Tags : Assam ChiefMinister HimantaBiswaSarma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash