x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​വ​രി​യ വ​ധ​ക്കേ​സ്; ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

നാഷണൽ ഡെസ്ക്
Published: July 12, 2026 07:40 PM IST | Updated: July 12, 2026 07:40 PM IST

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റ ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ ശ​ക്ത​മാ​യ ഏ​കോ​പ​ന​മാ​ണ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും ക​മ്മീ​ഷ​ൻ ന​ൽ​കി.

അ​തേ​സ​മ​യം സാ​വ​രി​യ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ലൗ ​ജി​ഹാ​ദാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് രം​ഗ​ത്തെ​ത്തി. സാ​വ​രി​യ​യെ പ്ര​തി​യാ​യ സ​ദ​റു​ൾ അ​നം മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് വ​ഴ​ങ്ങാ​ത്ത​തു​കൊ​ണ്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും വി​എ​ച്ച്പി ആ​രോ​പി​ച്ചു.

Tags : SavariyaMurderCase CaseRegister Uzbekistan Report Dgp

Recent News

Corehub Up