x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര​മാ​ധു​ര്യ​ത്തി​ന്‍റെ ജാ​ന​കി യു​ഗം അ​സ്ത​മി​ച്ചു: ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി​യേ​കി രാ​ജ്യം

വെബ് ഡെസ്ക്
Published: July 12, 2026 06:25 PM IST | Updated: July 12, 2026 06:25 PM IST

അന്തരിച്ച ഗായിക എസ്. ജാനകി

മൈ​സൂ​രു: പ​തി​റ്റാ​ണ്ടു​ക​ളോ​ളം തെ​ന്നി​ന്ത്യ​ൻ സി​നി​മാ സം​ഗീ​ത​ത്തെ ത​ന്‍റെ സ്വ​ര​മാ​ധു​രി കൊ​ണ്ട് ധ​ന്യ​മാ​ക്കി​യ എ​സ്. ജാ​ന​കി​ക്ക് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി​യേ​കി രാ​ജ്യം. മൈ​സൂ​രു അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.

മൈ​സൂ​രു മ​ഹാ​രാ​ജ ഗ്രൗ​ണ്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം, ക​നി​യ​ന​ഹു​ണ്ടി ഫാം ​ഹൗ​സി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം. പേ​ര​ക്കു​ട്ടി അ​പ്സ​ര അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. തെ​ലു​ങ്ക് ബ്രാ​ഹ്മ​ണ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു സം​സ്കാ​രം. രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക-​ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും പ്രി​യ​ഗാ​യി​ക​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

 

Tags : SJanaki Singer Funeral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up