പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. നേഹയെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ഇത് ഒരുതരം 'തട്ടിക്കൊണ്ടുപോകലിന്' തുല്യമാണെന്നും സഹപ്രവർത്തകരും അനുയായികളും ആരോപിച്ചു.
തലസ്ഥാനത്ത് നടക്കാനിരുന്ന 'തിരംഗ മാർച്ചിന്' മുന്നോടിയായാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കൊപ്പം നേഹ ബോറയെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സമരമുഖത്ത് സജീവമായ യുവജന നേതാക്കളെ പൊലിസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും, എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കാതെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.
ഡൽഹിയിൽ ശക്തമായ സുരക്ഷയും നിയന്ത്രണങ്ങളും തുടരുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ.
Tags : DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash