x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രം​ഗ മാ​ർ​ച്ച്: കൊ​ണാ​ട്ട് പ്ലെ​യ്സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; നേ​ഹ ബോ​റ​യും ക​സ്റ്റ​ഡി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 06:33 PM IST | Updated: October 16, 2026 06:33 PM IST

നേഹ ബോറ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി പ്ര​ഖ്യാ​പി​ച്ച 'തി​രം​ഗ യാ​ത്ര​യ്ക്ക്' തൊ​ട്ടു​മു​മ്പ് ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലെ​യ്സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നെ​ത്തി​യ സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് പി​ന്നാ​ലെ എ​ഐ​എ​സ്എ നേ​താ​വ് നേ​ഹ ബോ​റ​യെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ പ​താ​ക​യേ​ന്തി സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.

മ​ണ്ഡി ഹൗ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നാ​ണ് നേ​ഹ ബോ​റ നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ഞ്ച് പേ​രി​ൽ താ​ഴെ​യു​ള്ള സം​ഘ​ങ്ങ​ളാ​യി കൊ​ണാ​ട്ട് പ്ലെ​യ്സി​ൽ എ​ത്തി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക, ഫോ​ട്ടോ​യെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക എ​ന്ന​താ​യി​രു​ന്നു സി​ജെ​പി​യു​ടെ പ​ദ്ധ​തി.

എ​ന്നാ​ൽ തി​രം​ഗ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി ന​ട​പ​ടി​ക്കി​ടെ പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വു​മു​ണ്ടാ​യി.

 

 

Tags : NehaBora Arrest CJP DelhiPolice AISA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up