Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AISA

പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം തെ​രു​വി​ൽ; ന​ടു​വി​ൽ​പ്പെ​ട്ട് ഗ്യാ​നേ​ഷ് കു​മാ​ർ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ രാ​​​​​ജി​​​​​യാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് രാ​​​​​ജ്യ​​​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്ത് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ഒ​​​​​ന്ന​​​​​ട​​​​​ങ്കം തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ്, ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​​​യ ഐ​​​​​സ, എ​​​​​സ്എ​​​​​ഫ്ഐ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധപ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മ​​​​​രം ചെ​​​​​യ്ത നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തി പ്ര​​​​​ക്ഷോ​​​​​ഭം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​ദ്യാ​​​​​ർ​​​​​ഥി-​​​​​യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം.

പൊ​​​ലി​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ്

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സി​​​​പി​​​​ഐ (എം​​​​എ​​​​​ൽ) നേ​​​​​താ​​​​​വ് ദീ​​​​​പ​​​​​ങ്ക​​​​​ർ ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ, ഐ​​​​​സ ദേ​​​​​ശീ​​​​​യ അ​​​​​ധ്യ​​​​​ക്ഷ നേ​​​​​ഹ ബോ​​​​​റ, മു​​​​​തി​​​​​ർ​​​​​ന്ന സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ പ്ര​​​​​ശാ​​​​​ന്ത് ഭൂ​​​​​ഷ​​​​​ൺ, സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ്, യോ​​​​​ഗേ​​​​​ന്ദ്ര യാ​​​​​ദ​​​​​വ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന് അ​​​​​നു​​​​​മ​​​​​തി നി​​​​​ഷേ​​​​​ധി​​​​​ച്ച പൊ​​​​ലി​​​​സ്, സ്ഥ​​​​​ലം ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ൾ വ​​​​​ച്ച് കെ​​​​​ട്ടി​​​​​യ​​​​​ട​​​​​ച്ചു.

ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ലേ​​​​​ക്കെ​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ അ​​​​​ക​​​​​ത്തു​​​​ക​​​​​ട​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​തെ പൊ​​​​ലി​​​​​സ് ത​​​​​ട​​​​​ഞ്ഞു. തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ച്ച പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പൊ​​​​ലി​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നേ​​​​​ഹ ബോ​​​​​റ, അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​നി​​​​​താ​​​​നേ​​​​​താ​​​​​ക്ക​​​​​ളെ വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചാ​​​​​ണ് ബ​​​​​സി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്. വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​നെ​​​​​ത്തി​​​​​യ ചി​​​​​ല മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. സ്ഥ​​​​​ലം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​ശേ​​​​​ഷം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ ക​​​​​ഞ്ചാ​​​​​വ​​​​​ല, സ​​​​​മ​​​​​യ്പു​​​​​ർ ബാ​​​​​ദ്‌​​​​​ലി, ഭ​​​​​വാ​​​​​ന, ന​​​​​രേ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ഗ​​​​​ര​​​​​പ്രാ​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ലെ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് വി​​​​​ട്ട​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധം

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യും ധ​​​​​രി​​​​​ച്ച് വേ​​​​​റി​​​​​ട്ട പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യാ​​​​​ണ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ്ര​​​​​തീ​​​​​കാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ വ്യ​​​​​ക്തി​​​​​യു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ വി​​​​​ല​​​​​ങ്ങ​​​​​ണി​​​​​യി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മ​​​​​രം.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​ദ​​​​​യ് ഭാ​​​​​നു ചി​​​​​ബി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്ദ​​​​​റി​​​​​ലേ​​​​​ക്ക് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന മാ​​​​​ർ​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ച്ച് നൂ​​​​​റ് മീ​​​​​റ്റ​​​​​ർ പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ഴേ​​​​​ക്കും പൊ​​​​ലി​​​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ് വ​​​​​ച്ച് ത​​​​​ട​​​​​യു​​​​​ക​​​​​യും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യ​​​​​ട​​​​​ക്കം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​സ്എ​​​​​ഫ്​​​​​ഐയുടെ മിന്നൽ പ്രതിഷേധം

രാ​​​​​ജ്യ​​​​​സ​​​​​ഭാ എം​​​​പി​​​​​മാ​​​​​രാ​​​​​യ എ.​​​​​എ. റ​​​​​ഹീം, വി. ​​​​​ശി​​​​​വ​​​​​ദാ​​​​​സ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി എ​​​​​സ്എ​​​​​ഫ്​​​​​ഐ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വും അ​​​​​റ​​​​​സ്റ്റി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു. പ​​​​​ട്ടേ​​​​​ൽ ചൗ​​​​​ക്ക് മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​നി​​​​​ന്ന് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി​​​​​യ മാ​​​​​ർ​​​​​ച്ച് ക​​​​​മ്മി​​​​ഷ​​​​​നു മു​​​​​ന്നി​​​​​ലെ പ്ര​​​​​ധാ​​​​​ന റോ​​​​​ഡി​​​​​ൽ പൊലിസ് ത​​​​​ട​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ന്ന് എം​​​​പി​​​​​മാ​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​മ്പ​​​​​തോ​​​​​ളം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു നീ​​​​​ക്കി. മോ​​​​​ത്തി​​​​​ന​​​​​ഗ​​​​​ർ, ദ്വാ​​​​​ര​​​​​ക, ഡ​​​​​ൽ​​​​​ഹി ക​​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​​ന്നീ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ ഇ​​​​​വ​​​​​രെ രാ​​​​​ത്രി​​​​​യോ​​​​​ടെ വി​​​​​ട്ട​​​​​യ​​​​​ച്ചു.

Latest News

Corehub Up