x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ഐ​സ അ​ധ്യ​ക്ഷ നേ​ഹ ബോ​റ​യ്ക്ക് ല​ഭി​ച്ച മു​ൻ​ഗ​ണ​ന​യി​ൽ കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ൽ അ​മ​ർ​ഷം

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 07:54 PM IST | Updated: October 16, 2026 07:54 PM IST

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ​ൻ​എ​സ്‌​യു​ഐ​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷം. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​യാ​യ 'ഐ​സ'​യു​ടെ അ​ധ്യ​ക്ഷ നേ​ഹ ബോ​റ​യ്ക്ക് രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മു​ള്ള വേ​ദി​ക​ളി​ൽ അ​മി​ത പ്രാ​ധാ​ന്യം ല​ഭി​ച്ച​താ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ലും ഭാ​ര​വാ​ഹി​ക​ളി​ലും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി എ​ൻ​എ​സ്‌​യു​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് 'വി ​ദി ഛോട്ടു' ​എ​ന്ന് മാ​റ്റു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 12-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തൊ​ട്ട​രി​കി​ൽ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച​ത് നേ​ഹ ബോ​റ​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ബ​സ്സി​ലും ട്ര​ക്കി​ലും ഒ​ക്കെ നേ​ഹ ബോ​റ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഷ്ട​പ്പെ​ട്ട് പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന എ​ൻ​എ​സ്‌​യു​ഐ നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് മ​റ്റൊ​രു സം​ഘ​ട​ന​യു​ടെ നേ​താ​വി​ന് അ​ർ​ഹ​ത​യി​ൽ ക​വി​ഞ്ഞ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി.

തു​ട​ർ​ന്ന് 'ഡ​ൽ​ഹി കോ​ർ​ഡി​നേ​ഷ​ൻ' വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ൾ പ​ര​സ്യ​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഗ്രൂ​പ്പി​ന്‍റെ പേ​ര് മാ​റ്റു​ക​യു​മാ​യി​രു​ന്നു. "ഞ​ങ്ങ​ൾ ആ​ൾ​ക്കൂ​ട്ട​ത്തെ കൂ​ട്ടാ​ൻ മാ​ത്ര​മു​ള്ള​വ​രാ​ണോ?", "എ​ൻ​എ​സ്‌​യു​ഐ​യി​ൽ നി​ന്ന് ഒ​രാ​ൾ​ക്ക് പോ​ലും സ്വ​ന്തം പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യോ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യോ മു​ന്നി​ൽ ഒ​രു നേ​താ​വാ​യി മാ​റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലേ?" തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ ഗ്രൂ​പ്പി​ൽ ഉ​യ​ർ​ന്നു.

പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി എ​ൻ​എ​സ്‌​യു​ഐ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര് പ​ഴ​യ​പ​ടി​യാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​യ​ത്. കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും, സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ​എ​സ്‌​യു​ഐ ഐ​സ​യും പ​ര​സ്പ​രം ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​ണ്.

 

Tags : NSUI AISA LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up