x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

വെബ് ഡെസ്ക്
Published: October 16, 2026 04:30 PM IST | Updated: October 16, 2026 04:32 PM IST

മുണ്ടംവേലിയിലെ പി ആൻഡ് റ്റി ലൈഫ് മിഷൻ ഫ്ലാറ്റ്

കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ പി ആൻഡ് ടി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം താമസിക്കാൻ അനുയോജ്യമല്ലെന്ന് വ്യക്തമാക്കുന്ന അമിക്കസ്‌ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

കെട്ടിടത്തിലെ താമസക്കാരായ കുടുംബങ്ങളുടെ സുരക്ഷ മുൻനിർത്തി ഇവരെ എത്രയും വേഗം അടിയന്തരമായി മാന്യവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

അപ്പാർട്ട്മെന്‍റുകളിലെ കടുത്ത ചോർച്ച, ഭിത്തികളിലെ വിള്ളലുകൾ, വൈദ്യുത സംവിധാനങ്ങളിലെ തുരുമ്പെടുക്കൽ, കവിഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക് എന്നിവയ്ക്കു പുറമേ ഫ്ലാറ്റിന് ഭീഷണിയായി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു.

നേരത്തെ ദുരിതാവസ്ഥ നേരിട്ട് മനസിലാക്കിയ ജില്ലാ കളക്ടറും ഫ്ലാറ്റ് വാസികളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ താമസക്കാർക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു.

Tags : AmicusCuriae LifeMission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up