പിണറായി വിജയൻ
കൊച്ചി: സിഎംആര്എല്-എക്സാലോജിക് മാസപ്പടി ഇടപാട് കേസില് വിജിലന്സ് കേസെടുത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയിൽ അപ്പീൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇഡിയുടെ തിരക്കിട്ട നീക്കം.
സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് അനുവദിക്കണമെന്ന മുന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ഉപഹര്ജികള് ഹൈക്കോടതി ഡിവിഷന്ബെഞ്ച് തള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും അപ്പീൽ അവകാശം നിഷേധിച്ച ഡിവിഷൻബെഞ്ച് നടപടിയും ചോദ്യം ചെയ്താണ് അപ്പീൽ നൽകുക.
ഇഡിയ്ക്കു മുന്നിലേക്കു മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ പിണറായി എത്തുന്നത്, കേരളരാഷ്ട്രീയത്തിൽ നിർണായകമാകും.
Tags : PinarayiVijayan ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash