x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അത്യാധുനിക സൗകര്യങ്ങളുമായി പുതിയ 108 ആംബുലൻസുകൾ; ഫ്ലാഗ് ഓഫ്‌ ഇന്ന്

തിരുവനന്തപുരം ബ്യൂറോ
Published: October 16, 2026 09:34 AM IST | Updated: October 16, 2026 09:44 AM IST

Image for representation

തിരുവനന്തപുരം: സംസ്ഥാനത്ത് എത്തിയ 335 പുതിയ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഇന്നു വൈകുന്നേരം നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ആംബുലൻസുകളുടെ താക്കോൽ ദാനം നിർവഹിക്കും. ശശി തരൂർ എംപി, നഗരസഭ മേയർ അഡ്വ. വി.വി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസസ് വിന്യസിക്കുന്ന 335 ആംബുലൻസുകളിൽ 315 ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്), വെന്‍റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (എഎൽഎസ്), നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള ആറ് നിയോനേറ്റൽ ആംബുലൻസുകൾ ഉൾപ്പെടുന്നുണ്ട്.

ആദ്യമായാണ് നിയോനേറ്റൽ, അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ കേരളത്തിൽ 108ന്‍റെ ഭാഗമായി വിന്യസിക്കുന്നത്. പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന 316 പഴയ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ പൂർണമായും പിൻവലിക്കും.

Tags : 108Ambulance Kerala HealthDepartment Ambulance

Recent News

Corehub Up