x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെ​മ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; അ​ഞ്ച് മ​ര​ണം

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 16, 2026 10:22 AM IST | Updated: October 16, 2026 10:22 AM IST

പ്രതീകാത്മക ചിത്രം

ഏ​ദ​ൻ: യെ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥാ​ന​മാ​യ ഏ​ദ​നി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര സ​മു​ച്ച​യ​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം. മി​സൈ​ൽ-​ഡ്രോ​ൺ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യെ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​യ അ​ൽ സി​ന്ദാ​നി​യു​ടെ ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും യെ​മ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രും പ​രി​ക്കേ​റ്റ​വ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മാ​ണെ​ന്ന് യെ​മ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഖാ​സിം മു​ഹ​മ്മ​ദ് ബു​ഹൈ​ബൈ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റ് നേ​താ​ക്ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് യെ​മ​ൻ സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൊ​ട്ടാ​ര സ​മു​ച്ച​യ​ത്തി​ലെ സൗ​ദി സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റാ​ണ് ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ഹൂ​തി​ക​ൾ വ്യ​ക്ത​മാ​ക്കി.

2014ൽ ​യെ​മ​ന്‍റെ ഔ​ദ്യോ​ഗി​ക ത​ല​സ്ഥാ​ന​മാ​യ സ​ന ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​ർ ഏ​ദ​നെ ത​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യെ​മ​ൻ സ​ർ​ക്കാ​ർ ഹൂ​തി​ക​ളെ നേ​രി​ടു​ന്ന​ത്. പു​തി​യ ആ​ക്ര​മ​ണ​ത്തോ​ടെ രാ​ജ്യ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ വീ​ണ്ടും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Yemen Houthi Attack Presidential Palace Aden Yemen Conflict Houthi Rebels Missile Attack Drone Attack Yemen Prime Minister Saudi Arabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up