പ്രതീകാത്മക ചിത്രം
മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.35ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി. ഭൂകമ്പത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ മേഖലയിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിവരികയാണ്.
Tags : Russia Earthquake Kamchatka Peninsula Strong Earthquake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash