പൊലിസ് സ്റ്റേഷന് മുന്നിലെ ധർണ
ന്യൂഡൽഹി: ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് മുന്നിൽ രാത്രി ധർണയിരുന്ന എൻഎസ്യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്ത് പൊലിസ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് പൊലിസ് നടപടി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലിസ് ക്രൂരമായി മർദിച്ച ആതിര, ഋതു എന്നിവർ ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് പൊലിസ് സ്റ്റേഷന് മുന്നിൽ ധർണയിരുന്നത്.
ഒരു വരി എഴുതി എഫ്ഐആർ എടുക്കാതെ പൊലിസ് വിദ്യാർഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. തീർത്തും അവശയായ ആതിരയെ പൊലിസ് വലിച്ചിഴച്ചെന്നും എംപി പറഞ്ഞു. കേരളത്തിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ആതിര പറഞ്ഞു.
എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ആതിര വ്യക്തമാക്കി. പിന്തുണയുമായെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് അടക്കമുള്ളവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കി.
Tags : NSUI JebiMather Protest NewDelhi NewsUpdate Headlines