National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിന് ഉപയോഗിച്ച ഓണ് സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ സാങ്കേതിക പരാജയവും ക്രമക്കേടും ആരോപിച്ച് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
പരീക്ഷാ പേപ്പറുകൾ നഷ്ടപ്പെടുകയോ അവ്യക്തമാകുകയോ തെറ്റായ രീതിയിൽ മൂല്യനിർണയം നടത്തുകയോ ചെയ്തതുവഴി മാർക്ക് നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് നഷ്ടപരിഹാര മാർക്ക് (കോന്പൻസേറ്ററി മാർക്ക്) നൽകാൻ കോടതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്യുഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖറാണ് കോടതിയെ സമീപിച്ചത്.
കൂടാതെ ഓണ്സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരേ വ്യാപകമായി ഉയർന്ന ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതിന് സ്വതന്ത്ര അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയുടെ നേതൃത്വത്തിൽ ശാസ്ത്രി ഭവനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ശാസ്ത്രി ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു ലേലമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ ലേലത്തിന് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പരീക്ഷയ്ക്ക് 42 മണിക്കൂർ മുൻപ് തന്നെ വാട്സാപ്പിലൂടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വന്നിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "ഡോക്ടർ ബിരുദം വിൽപനയ്ക്ക്" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാജസ്ഥാനിലെ ബിജെപി സർക്കാർ പരീക്ഷാ ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടം പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന രാജസ്ഥാൻ പോലീസ് എസ്ഒജിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: എൻഎസ്യുഐ ദേശീയ പ്രസിഡന്റായി വിനോദ് ജാഖറിനെ കോൺഗ്രസ് നേതൃത്വം നിയമിച്ചു.
എൻഎസ്യുഐ രാജസ്ഥാൻ ഘടകം പ്രസിഡന്റായിരുന്നു വിനോദ്. സ്ഥാനമൊഴിഞ്ഞ വരുൺ ചൗധരിക്കു പകരമാണ് ദളിത് നേതാവായ വിനോദിനെ നിയമിച്ചത്.