പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: അമേരിക്കയിലെ ഒറിഗണിൽ സ്കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സിൽവർ റെയിൽ എലമെന്ററി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്കൂളിന് നേരെ വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടതായി പൊലിസ് വ്യക്തമാക്കി. സ്കൂളിൽ വെടിവെയ്പ്പ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്.
ഒരു കാറിന് നേരെയാണ് അക്രമി ആദ്യം വെടിയുതിർത്തത്. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. എന്നാൽ ആരുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags : America USA Shooting NewsUpdate Headlines