x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെ​മ​നി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നു​നേ​രേ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്‌ക്
Published: October 16, 2026 05:33 AM IST | Updated: October 16, 2026 05:33 AM IST

യെ​മ​നി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​രം

ഏ​ഡ​ൻ: ഏ​ഡ​നി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നു​നേ​രേ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. യെ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥാ​ന​മാ​യ ഏ​ഡ​നി​ലെ അ​ൽ മാ​ഷീ​ഖ് കൊ​ട്ടാ​ര​ത്തി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണം.

അ​ഞ്ച് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് അ​ൽ മാ​ഷീ​ഖ് കൊ​ട്ടാ​ര​ത്തി​ൽ പ​തി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി മൊ​വാ​മ്മ​ർ അ​ൽ ഇ​ര്യാ​നി അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യാ​ണ് യെ​മ​ൻ സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ആ​സ്ഥാ​ന​വും ആ​യു​ധ​പ്പു​ര​ക​ളു​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്.

 

Tags : Yemen Attack palace NewsUpdate Headlines

Recent News

Corehub Up