x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് എം​ഡി​എം​എ​യു​മാ​യി വ​നി​താ യുട്യൂ​ബ​ർ അ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: October 16, 2026 02:54 AM IST | Updated: October 16, 2026 02:54 AM IST

മ​​​ല​​​പ്പു​​​റം: വേ​​​ങ്ങ​​​ര​​​യും മ​​​ങ്ക​​​ട​​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും എം​​​ഡി​​​എം​​​എ വി​​​ൽ​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലം​​​ഗ​​​സം​​​ഘം പൊ​​​ലി​​​സ് പി​​​ടി​​​യി​​​ൽ.

മ​​​ല​​​പ്പു​​​റം ഹാ​​​ജി​​​യാ​​​ർ​​​പ​​​ള്ളി സ്വ​​​ദേ​​​ശി അ​​​ന​​​സ് (24), മ​​​ങ്ക​​​ട ക​​​ർ​​​ക്കി​​​ട​​​കം സ്വ​​​ദേ​​​ശി തോ​​​ണ്ടി​​​പു​​​ലാ​​​ൻ വീ​​​ട്ടി​​​ൽ ടി.​​​പി.​ ഷ​​​ബീ​​​ർ (24), വേ​​​ങ്ങ​​​ര കൂ​​​രി​​​യാ​​​ട് സ്വ​​​ദേ​​​ശി കു​​​ന്ന​​​ത്തീ​​​രി വീ​​​ട്ടി​​​ൽ സ​​​ജാ​​​ദ് (21), കൂ​​​ട്ടി​​​ല​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി കൂ​​​ട്ട​​​പ്പി​​​ലാ​​​ൻ വീ​​​ട്ടി​​​ൽ സോഷ്യൽ ഇ​​​ൻ​​​ഫ്ലുവ​​​ൻ​​​സ​​​ർ മി​​​നു ജാ​​​സ്മി​​​ൻ (23) എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി മ​​​ല​​​പ്പു​​​റം കി​​​ഴ​​​ക്കേ​​​ത്ത​​​ല വേ​​​ങ്ങ​​​ര റോ​​​ഡി​​​ലെ അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​നു മു​​​ന്നി​​​ൽ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം പൊ​​​ലി​​​സും ഡാ​​​ൻ​​​സാ​​​ഫ് സം​​​ഘ​​​വും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​വ​​​രെ കാ​​​റി​​​ൽ വ​​​ച്ച് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന.

പ്ര​​​തി​​​ക​​​ളി​​​ൽ​​നി​​​ന്ന് ചി​​​ല്ല​​​റ വി​​​പ​​​ണി​​​യി​​​ൽ അ​​​ര​​​ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന 10.5 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും സി​​​റി​​​ഞ്ചു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ ത്രാ​​​സും എം​​​ഡി​​​എം​​​എ പാ​​​യ്ക്ക് ചെ​​​യ്യാ​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സി​​​പ്പ് ലോ​​​ക്ക് ക​​​വ​​​റു​​​ക​​​ളു​​​ടെ പാ​​​ക്ക​​​റ്റും രാ​​​സ​​​ല​​​ഹ​​​രി വി​​​ല്പ​​​ന ന​​​ട​​​ത്തി ല​​​ഭി​​​ച്ച കാ​​​ൽ​​​ല​​​ക്ഷം രൂ​​​പ​​​യും കാ​​​റും സ​​​ഹി​​​തം അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ക​​​ണ്ടെ​​​ടു​​​ത്തു.

പി​​​ടി​​​യി​​​ലാ​​​യ അ​​​ന​​​സ്, ഷ​​​ബീ​​​ർ, സ​​​ജാ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ നേ​​​ര​​​ത്തേ എം​​​ഡി​​​എം​​​എ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നും വി​​​വി​​​ധ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കേ​​​സു​​​ക​​​ളു​​​ണ്ട്.

Tags : MDMA Malappuram FemaleYouTuber Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up