പ്രതീകാത്മക ചിത്രം
ന്യൂയോര്ക്ക്: അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഒറോറയിലെ ഹിന്ദു ക്ഷേത്രത്തില് വെടിവയ്പ് നടത്താന് പദ്ധതിയിട്ട കൗമാരക്കാരന് അറസ്റ്റില്. പലാറ്റൈനിയന് സ്വദേശിയായ അലക്സാണ്ഡ്രോസ് പാപ്പോരാക്കിസ് ആണ് അറസ്റ്റിലായത്.
നവരാത്രി, ദുര്ഗാ പൂജ ആഘോഷങ്ങള്ക്കായി ആളുകള് എത്തുന്ന ദിവസമാണ് പ്രതി ആക്രമണം നടത്താന് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച അക്രമണത്തിനു പൂര്ണ സജ്ജനായി ക്ഷേത്രത്തിലെത്തിയ അലക്സാണ്ഡ്രോസ് വെടിയുതിര്ക്കാന് ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടര്ന്ന് മടങ്ങി.
Tags : Teenager Arrested Attack America Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash