Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 108Ambulance

108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് 4,500 രൂ​പ ബോ​ണ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 108 ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 4,500 രൂ​​​പ ബോ​​​ണ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പറേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ കോ​​​ൺ​​​ട്രാ​​​ക്്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​എം​​​ആ​​​ർ​​​ഐ ഗ്രീ​​​ൻ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള മു​​​ഴു​​​വ​​​ൻ 108 ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ തൊ​​​ഴി​​​ൽ മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് അ​​​ധി​​​കൃ​​​ത​​​രും സ​​​ർ​​​വീ​​​സ് കോ​​​ൺ​​​ട്രാ​​​ക്ട​​​റാ​​​യ ഇ​​​എം​​​ആ​​​ർ​​​ഐ ഗ്രീ​​​ൻ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് ബോ​​​ണ​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ പ​​​ത്ര​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഒ​​​പ്പു​​​വ​​​ച്ചു.

Latest News

Corehub Up