x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്: പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യം

വെബ് ഡെസ്ക്
Published: October 16, 2026 01:19 PM IST | Updated: October 16, 2026 01:19 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചും പ്രതിഷേധവും സംഘടിപ്പിച്ചത്.

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷകളിലെ ക്രമക്കേടുകളിൽ കുറ്റക്കാരായ അംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്ത പ്രവർത്തകരെ പൊലിസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും, ബാരിക്കേഡുകൾ എടുത്തുമാറ്റി മുന്നോട്ട് പോകാൻ പ്രവർത്തകർ ശ്രമിച്ചു.

തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്തിരിയാൻ കൂട്ടാക്കാതിരുന്നതോടെ പൊലിസ് കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.

Tags : YuvaMorcha LegislativeAssembly PinarayiVijayan Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up