Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LegislativeAssembly

നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​യാ​യി ബോ​ണ്ട് വി​വാ​ദം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എം​​​എ രോ​​​ഗ​​​ത്തി​​​നു​​​ള്ള ജ​​​ന​​​റി​​​ക് മ​​​രു​​​ന്ന് വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ര്‍​ന്ന വി​​​വാ​​​ദ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ വാ​​​ക്പോ​​​ര്.

പ്ര​​​തി​​​പ​​​ക്ഷം ന​​​ല്‍​കി​​​യ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​നോ​​​ട്ടീ​​​സ് ത​​​ള്ളി​​​ക്കൊ​​​ണ്ടു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ല്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​രാ​​​ണ് എ​​​സ്എം​​​എ ജ​​​ന​​​റി​​​ക് മ​​​രു​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ നാ​​​റ്റ്‌​​​കോ ഫാ​​​ര്‍​മ​​​യി​​​ല്‍​നി​​​ന്ന് ഇ​​​ല​​​ക്‌ടറ​​​ല്‍ ബോ​​​ണ്ട് വ​​​ഴി സി​​​പി​​​എം 1.5 കോ​​​ടി രൂ​​​പ വാ​​​ങ്ങി​​​യ​​​താ​​​യി ആ​​​ദ്യം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​സം​​​ഗി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന് 12.25 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു.

National

തെ​ലു​ങ്കാ​ന നി​യ​മ​സ​ഭ​യി​ല്‍ 22 ബി​ആ​ര്‍​എ​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് തെ​​​​ലു​​​​ങ്കാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ 22 ബി​​​​ആ​​​​ര്‍​എ​​​​സ് എം​​​​എ​​​​ല്‍​എ​​​​മാ​​​​രെ മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്തു.

സ​​​​ഭ ചേ​​​​ര്‍​ന്ന​​​​യു​​​​ട​​​​ന്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി മു​​​​ദ്രാ​​​​വാ​​​​ക്യം മുഴക്കി.

അം​​​ഗ​​​ങ്ങ​​​ളോ​​​ട് സ്പീ​​​​ക്ക​​​​ര്‍ ഗ​​​​ദ്ദം പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ല്ലു ഭ​​​​ട്ടി വി​​​​ക്ര​​​​മാ​​​​ര്‍​ക്ക, നി​​​​യ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രി ഡി. ​​​​ശ്രീ​​​​ധ​​​​ര്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് സ്പീ​​​​ക്ക​​​​ര്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

District News

സ്വർണപ്പാളി വിവാദം: നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്ര തിപക്ഷം, സഭ പ്രക്ഷുബ്ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​മാ​യാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്നും ദേ​വ​സ്വംമ​ന്ത്രി രാ​ജിവ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല പ്ര​ശ്നം സ​ഭ​യി​ൽ കൊ​ണ്ട് വ​രാ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലേ​ക്ക് സ്പീ​ക്ക​ർ ക​ട​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

ബ​ഹ​ള​ത്തി​നി​ടെ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ടം മ​റ​ച്ചു പ്രതിപക്ഷം ബാ​ന​ർ കെ​ട്ടി. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ​വും എ​ഴു​ന്നേ​റ്റു ബ​ഹ​ളം വ​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ സ​ഭ നി​ർ​ത്തി​വ​ച്ചു.പി​ന്നീ​ട് സ​ഭ ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ലും ചോ​ദ്യോ​ത്ത​ര​വേ​ള​യു​മാ​യി സ്പീ​ക്ക​ർ മു​ന്നോ​ട്ട് പോ​യി. നോ​ട്ടീ​സ് ന​ൽ​കാ​തെ എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ ചോ​ദി​ച്ചു.

സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ച​ർ​ച്ച​യെ ഭ​യ​ക്കു​ക​യാ​ണ്.​അ​വ​ർ ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ത്ത​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

District News

"തിടുക്കപ്പെട്ട് എസ്ഐആർ കൊണ്ടുവരുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല': ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമ സഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് എ​തി​രേ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്കം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ക്ക​ലാ​ണെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ബി​ഹാ​റി​ല്‍ ന​ട​ന്ന എ​സ്ഐ​ആ​ർ പ്ര​ക്രി​യ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളെ ശ​രി​വെ​ക്കു​ന്ന​തു​മാ​ണ്. പു​റ​ന്ത​ള്ള​ലി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ഹാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ല്‍ കാ​ണു​ന്ന​ത്. അ​തേ രീ​തി​യാ​ണ് ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന സം​ശ​യ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ഹാ​ര്‍ എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ നി​ല്‍​ക്കു​ന്ന കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി തി​ടു​ക്ക​പ്പെ​ട്ട് ഇ​തേ പ്ര​ക്രി​യ കൊ​ണ്ടു​വ​രു​ന്ന​തി​നെ നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ല ത​യാ​റെ​ടു​പ്പും കൂ​ടി​യാ​ലോ​ച​ന​യും ആ​വ​ശ്യ​മാ​യ എ​സ്ഐ​ആ​ർ പോ​ലു​ള്ള പ്ര​ക്രി​യ ഇ​ത്ത​ര​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ഭ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​ത​ന്നെ ന​ട​ക്കാ​നി​രി​ക്ക​യാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ലു​ട​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്.

പൗ​ര​ത്വ​ത്തെ മ​താ​ധി​ഷ്ഠി​ത​മാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ എ​സ്ഐ​ആ​റി​നെ ഏ​തു​വി​ധ​മാ​വും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തും ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. മൗ​ലി​കാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്തി​രി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​താ​ര്യ​മാ​യി വോ​ട്ട​ര്‍​പ്പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​ത്ത​ണം എ​ന്ന് ഈ ​നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up