x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ൽ പോ​ര് മു​റു​കു​ന്നു; ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി

വെബ് ഡെസ്ക്
Published: October 16, 2026 12:08 PM IST | Updated: October 16, 2026 12:10 PM IST

ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്‌​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ്ര​മേ​യം പാ​സാ​ക്കി. കൂ​ന്ത​ള്ളൂ​ർ, കി​ഴു​വി​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​രു മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ​യ്‌​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്തി പ്ര​മേ​യം പാ​സാ​ക്കി​യ​ത്. 

പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ൽ​ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യെ​ടു​ത്ത പ്രാ​ദേ​ശി​ക നേ​താ​വി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​മേ​യ​ത്തി​ലു​ണ്ട്. വി​ഷ​യ​ത്തി​ൽ ഡി​സി​സി​ക്കും കെ​പി​സി​സി​ക്കും മു​ന്നി​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നീ​ക്കം.

അ​തേ​സ​മ​യം ചി​റ​യി​ൻ​കീ​ഴി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും​ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Tags : Ramya Haridas Congress Political Controversy Kizhuvilam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up