x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി കാ​ര​ണം ര​ക്ഷ​യി​ല്ല; സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 16, 2026 12:31 PM IST | Updated: October 16, 2026 12:31 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്. സ​മ​ര പ്ര​ഖ്യാ​പ​നം ഉ​ട​ൻ കൊ​ച്ചി​യി​ൽ ന​ട​ത്തു​മെ​ന്ന് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കു​ക, ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്ക് ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

ആ​റ് സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ട്ട സം​യു​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ൻ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ബ​സ് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. 

മി​നി​മം ചാ​ർ​ജ് 20 രൂ​പ​യാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്ക് 10 രൂ​പ​യാ​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ റൂ​ട്ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഡീ​സ​ൽ ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യ വേ​ത​നം ന​ൽ​കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഈ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ന​വം​ബ​ർ മു​ത​ൽ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 14ന് ​ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

Tags : Private Bus Strike Private Bus Operators Bus Fare Hike Student Concession Priyadarshini Scheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up