Image for representation
വൈപ്പിൻ: മോട്ടോർ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ കൈപ്പത്തിയിലൂടെ കാർ കയറിയിറങ്ങി. കൊടുങ്ങല്ലൂർ മേത്തല തോപ്പിൽ വീട്ടിൽ തോപ്പിൽ വീട്ടിൽ മുഹമ്മദ് ആദിലിനാണ് (26) പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി 9.30ന് വൈപ്പിൻ സംസ്ഥാനപാതയിൽ മാലിപ്പുറം പാൽ ഡയറിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലിസ് കേസ് എടുത്തിട്ടുണ്ട്.