Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PinarayiVijayan

സി​പി​എ​മ്മും പി​ണ​റാ​യി​യും രാഷ്ട്രീയ പ്ര​തി​രോ​ധ​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ-​​​എ​​​ക്സാ​​​ലോ​​​ജി​​​ക് പ​​​ണ​​​മി​​​ട​​​പാ​​​ടു കേ​​​സി​​​ൽ അ​​​ഴി​​​മ​​​തി​​​ത​​​ട​​​യ​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ​​​യും മ​​​രു​​​മ​​​ക​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രെ​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി സി​​​പി​​​എ​​​മ്മി​​​നു രാ​​​ഷ്ട്രീ​​​യ​​​മാ​​​യി വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ഗൗ​​​ര​​​വ​​​മാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണു കോ​​​ട​​​തി കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ഇ​​​ട​​​പെ​​​ട​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​ക​​​യെ​​​ന്ന​​​തും സി​​​പി​​​എ​​​മ്മി​​​നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഇ​​​നി അ​​​ഗ്നി​​​പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ്.
പതിവ് ആവർത്തിച്ച് സിപിഎം

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്‌ട്രീയപ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്ന പ​​​തി​​​വു പ​​​ല്ല​​​വി സി​​​പി​​​എം ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചു. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി ത​​​ന്നെ പി​​​ണ​​​റാ​​​യി​​​ക്കും മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും പി​​​ന്തു​​​ണ​​​യു​​​മാ​​​യെ​​​ത്തി. പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​വും ഇ​​​തേ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​തോ​​​ടെ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പാ​​​ർ​​​ട്ടി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ്.

കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം വി​​​ജ​​​ല​​​ൻ​​​സ് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തിരേയും മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തിരേ ​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും. കോ​​​ട​​​തി വി​​​ധി​​​യാ​​​യി​​​നാ​​​ൽ നി​​​യ​​​മ​​​ര​​​പാ​​​യി നേ​​​രി​​​ടാ​​​നാ​​​ൻ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം തീ​​​രു​​​മാ​​​നം.

അപ്പീലിന് പാർട്ടി

സിം​​​ഗി​​​ൾ ബെഞ്ച് വി​​​ധി​​​ക്കെ​​​തി​​​രെ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ലേ​​​ക്കു അ​​​പ്പീ​​​ൽ പോ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ർ​​​ട്ടി ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​നി ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് വി​​​ധി അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ങ്കി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പോ​​​കാ​​​നാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും പാ​​​ർ​​​ട്ടി നോ​​​ക്കു​​​ന്നു​​​ണ്ട്. കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ന്താ​​​യാ​​​ലും അ​​​പ്പീ​​​ൽ പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യാ​​​ൽ അ​​​തു സി​​​പി​​​എ​​​മ്മി​​​ന് രാ​​​ഷ‌്ട്രീ​​​യ​​​മാ​​​യി വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യൊ​​​ന്നും സൃ​​​ഷ്ടി​​​ക്കാ​​​ൻ ഇ​​​ട​​​യി​​​ല്ല.

ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​നെ പി​​​ണ​​​റാ​​​യി​​​യും സി​​​പി​​​എ​​​മ്മും നേ​​​രി​​​ട്ട അ​​​നു​​​ഭ​​​വം രാ​​​ഷ‌്ട്രീ​​​യ കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്. അ​​​ത്ര​​​യൊ​​​ന്നും രാ​​​ഷ്‌ട്രീ​​​യ കോ​​​ളി​​​ള​​​ക്കം ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ​​​ക്തി മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ന് ഇ​​​ല്ലാ​​​യെ​​​ന്നാ​​​ണു സി​​​പി​​​എ​​​മ്മും ക​​​രു​​​തു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​സ് അ​​​തി​​​ന്‍റെ വ​​​ഴി​​​ക്കു​​​ പോ​​​ക​​​ട്ടേ​​​യെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണു പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം.

സ്ഥാനമൊഴിയാൻ സമ്മർദമേറും

വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്താ​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ്ര​​​തി​​​പ​​​ക്ഷ​​​ത്തുനി​​​ന്നും പൊ​​​തു​​​വെ ഉ​​​യ​​​രാം. എ​​​ന്നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം ധാ​​​രാ​​​ളം പേ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​യാ​​​യ​​​വ​​​രൊ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ രാ​​​ജി​​​വ​​​ച്ചി​​​ട്ടി​​​ല്ല. ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ മാ​​​ത്ര​​​മേ അ​​​ങ്ങ​​​നെ​​​യൊ​​​രു പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​കു​​​ന്നു​​​ള്ളൂ. മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ലും ഇ​​​തു​​​ത​​​ന്നെ​​​യാ​​​കും ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ക.

സി​​​പി​​​എ​​​മ്മി​​​ൽ പി​​​ണ​​​റാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, അ​​​ങ്ങ​​​നെ​​​യൊ​​​രു ച​​​ർ​​​ച്ച​​​പോ​​​ലും ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ണ്.

ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വി​​​ശാ​​​ല ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഏ​​​റെ വി​​​മ​​​ർ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പി​​​ണ​​​റാ​​​യി​​​യെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​തു തെ​​​റ്റാ​​​യി​​​പ്പോ​​​യെ​​​ന്ന​​​ ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു ച​​​ർ​​​ച്ച​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ൾ​​​പാ​​​ർ​​​ട്ടി രാ​‌​‌​ഷ‌്ട്രീ​​​യം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ത്ര​​​ത്തോ​​​ളം അ​​​നു​​​കൂ​​​ല​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള രാ​​​ഷ്‌ട്രീയ പ്ര​​​തി​​​സ​​​ന്ധി​​​യും വ​​​രാ​​​ൻ പോ​​​കു​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നോ പാ​​​ർ​​​ട്ടി​​​ക്കോ ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യി​​​ല്ല.

Kerala

ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണം; ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം

കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ക്രൈം ​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ വ​ച്ച് ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്.

എ​സ്പി വി​ക്ര​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ത​നി​ക്ക് ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ ഇ​ല്ലെ​ന്നും റി​യാ​സ് ന​ല്ല സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും ഹ​സ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ‌​കി​യി​ട്ടു​ണ്ട്.

ഇ​ഡി പു​ല​ർ​ച്ചെ ജി​മ്മി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ട് പോ​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ടി​പ്പി​ച്ചു. ഈ ​മൊ​ഴി​ക​ൾ പി​ൻ​വ​ലി​ച്ചു താ​ൻ ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​സ​ൻ വാ​രി​സ് ‌വ്യ​ക്ത​മാ​ക്കി.

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷം; ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലിസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടു.

കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പൊലിസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണം, സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പൊലിസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണ് എന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

പൊലിസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ പൊലിസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നും എന്നാൽ യൂത്ത് കോൺഗ്രസിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും എന്നുള്ള എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും.

പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.

Kerala

യുഡിഎഫിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; ആ കട്ടിൽ കണ്ട് പിണറായി പനിക്കേണ്ടെന്ന് കെ.സി.

ആലപ്പുഴ: യുഡിഎഫിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും എഐസിസി ജനറൽ കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്. എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയാറായത്.

കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും. അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Kerala

ത​നി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ പി​ണ​റാ​യി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

കൊ​​​ല്ലം: ക​​​ണ്ണൂ​​​രി​​​ല്‍ ത​​​നി​​​ക്കു​​​നേ​​​രേ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ത്തി​​​ന് പി​​​ന്നി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മാ​​​സ​​​പ്പ​​​ടി​​​യാ​​​ണോ, ഇ​​​ഡി ആ​​​ണോ പി​​​ണ​​​റാ​​​യി​​​ക്ക് എ​​​ന്താ​​​ണ് ഒ​​​ളി​​​ക്കാ​​​നു​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി ചോ​​​ദി​​​ച്ചു. താ​​​നും കൂ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ഇ​​​റ​​​ങ്ങി നി​​​ന്നാ​​​ല്‍ എ​​​ന്താ​​​കും അ​​​വ​​​സ്ഥ. കോ​​​ടി​​​യേ​​​രി​​​യു​​​ടെ ഫ്‌​​​ള​​​ക്‌​​​സ് പോ​​​ലും ന​​​ശി​​​പ്പി​​​ക്കു​​​ന്ന വ​​​ക​​​തി​​​രി​​​വ് ഇ​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ് സ​​​മ​​​ര​​​ക്കാ​​​രെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ഖ്യ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മിഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. മോ​​​ദി​​​ക്കെ​​​തി​​​രേ, അ​​​മി​​​ത്ഷാ​​​ക്കെ​​​തി​​​രേ​​​യെ​​​ല്ലാം പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ക്കു​​​ന്നു.

വോ​​​ട്ട​​​വ​​​കാ​​​ശം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ ഉ​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തിരേ​​​യാ​​​ണ് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പോ​​​രാ​​​ട്ടം. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബി​​​നു ചു​​​ള്ളി​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ല്ല​​​ത്ത് പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​തെ​​​ന്നും ക​​​ണ്ണൂ​​​രി​​​ല്‍ ത​​​നി​​​ക്ക് നേ​​​രേ ന​​​ട​​​ന്ന അ​​​ക്ര​​​മം സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​ടി​​​യേ​​​രി അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ള്‍​പ്പടെ ഉ​​​ള്ള​​​വ​​​ര്‍ ക​​​ണ്ണൂ​​​രി​​​ല്‍ പോ​​​യി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ങ്ങ​​​നെ അ​​​ക്ര​​​മം അ​​​ഴി​​​ച്ചുവി​​​ട്ടാ​​​ല്‍ എ​​​ങ്ങ​​​നെ നാ​​​ട്ടി​​​ല്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

അ​​​വ​​​ര്‍ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തെ സു​​​വ​​​ര്‍​ണാ​​​വ​​​സ​​​ര​​​മാ​​​യി മാ​​​റ്റാ​​​ന്‍ ഉ​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് ഇ​​​രു​​​ന്ന​​​പ്പോ​​​ള്‍ ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ ആ​​​രു​​​ടെ​​​യും വാ​​​ഹ​​​നം ത​​​ക​​​ര്‍​ത്തി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ന്‍റെ വാ​​​ഹ​​​നം ആ​​​ക്ര​​​മി​​​ച്ചു. ക​​​ഴു​​​ത്ത് ഉ​​​ളു​​​ക്കി​​​യെ​​​ന്ന് പ​​​റ​​​ഞ്ഞു ഞാ​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​യി കി​​​ട​​​ന്നി​​​ല്ലെ​​​ന്നും പ​​​ത്തി​​​ട​​​ത്താ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

പിണറായി വിജയനെതിരെ വി.എസ്. നേരിട്ട് രംഗത്തിറങ്ങി: വിവാദ പരാമർശവുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി. സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വി.എസ്. നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി. സുധാകരന്‍റെ പരാമർശം.

അന്ന് വി.എസിന്‍റെ നടപടികളോട് താൻ യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിസഭ യോഗം ചേർന്നു കൊണ്ടിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചതായി സുധാകരൻ ഓർമിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു. തനിക്കൊപ്പം എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും അന്ന് പ്രോസിക്യൂഷൻ അനുമതിയെ എതിർത്ത് രംഗത്തു വന്നിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മന്ത്രിമാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ "എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ" എന്ന് പറഞ്ഞ് വി.എസ്. ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വയ്ക്കുകയാണുണ്ടായതെന്നും സുധാകരൻ വ്യക്തമാക്കി.

Kerala

ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ലും പാ​ർ​ട്ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​ൻ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ‌സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യും പ്ര​സ്ഥാ​ന​ത്തി​നും സൃ​ഷ്ടി​ച്ച വി​ട​വ് നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. നാ​ൾ​വ​ഴി​ക​ളി​ൽ എ​ക്കാ​ല​വും വ​ലി​യ ക​രു​ത്താ​യി സ​ഖാ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും പി​ണ​റാ​യി അ​നു​സ്മ​രി​ച്ചു.

ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നു മു​ന്നി​ലും പാ​ർ​ട്ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​നാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് കു​റി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ ത​ല​ശേ​രി ക​ലാ​പ​കാ​ല​ത്ത് മ​ത​സൗ​ഹാ​ർ​ദ്ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം​വ​ച്ച് കോ​ടി​യേ​രി മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

പ്രി​യ സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷം തി​ക​യു​ക​യാ​ണ്. സ​ഖാ​വി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യും പ്ര​സ്ഥാ​ന​ത്തി​നും സൃ​ഷ്ടി​ച്ച വി​ട​വ് നി​ക​ത്താ​നാ​വാ​ത്ത​താ​ണ്. എ​ങ്കി​ലും ഒ​രു വ​ഴി​വി​ള​ക്കു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ഇ​ന്നും ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്നു.

ഏ​തു പ്ര​തി​സ​ന്ധി​യേ​യും വൈ​ഷ​മ്യ​ങ്ങ​ളെ​യും സൗ​മ്യ​മാ​യ ചി​രി​യോ​ടു കൂ​ടി നേ​രി​ടാ​ൻ കോ​ടി​യേ​രി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കാ​രി​രു​മ്പി​ന്‍റെ കാ​ർ​ക്ക​ശ്യ​ത്തോ​ടെ സ​ഖാ​വ് പ്ര​തി​രോ​ധി​ച്ചു. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​രു​ന്നി​ല്ല.

വി​ദ്യാ​ർ​ത്ഥി സം​ഘ​ട​നാ രം​ഗ​ത്തു നി​ന്നും വ​ള​ർ​ന്നു വ​ന്ന്, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി, ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ മൂ​ശ​യി​ൽ വാ​ർ​ത്തെ​ടു​ക്ക​പ്പെ​ട്ട ഉ​ജ്ജ്വ​ല​മാ​യ രാ​ഷ്ട്രീ​യ ജീ​വി​ത​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടേ​ത്. ത​ല​ശ്ശേ​രി ക​ലാ​പ​കാ​ല​ത്ത് മ​ത​സൗ​ഹാ​ർ​ദ്ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് സ​ഖാ​വ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി, ശ്ര​ദ്ധേ​യ​നാ​യ പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം കോ​ടി​യേ​രി ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നു മു​ന്നി​ലും പാ​ർ​ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​നാ​യി​രു​ന്നു സ​ഖാ​വ് കോ​ടി​യേ​രി. നി​യ​മ​സ​ഭ​യി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി മാ​റി​യ അ​ദ്ദേ​ഹം, ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഞ്ചു​ക​ളി​ലാ​യി മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നെ​ന്ന നി​ല​യി​ൽ വ​ലി​യ അം​ഗീ​കാ​രം നേ​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പോ​ലീ​സ് സേ​ന​യി​ൽ ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളും, ടൂ​റി​സം മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ പു​തി​യ ഉ​ണ​ർ​വും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി എ​ന്ന വി​ശേ​ഷ​ണം കോ​ടി​യേ​രി​ക്ക് നേ​ടി​ക്കൊ​ടു​ത്തു.‌‌

വ്യ​ക്തി​പ​ര​മാ​യി വ​ലി​യൊ​രു ന​ഷ്ട​മാ​ണ് സ​ഖാ​വി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ച്ച​ത്. നാ​ൾ​വ​ഴി​ക​ളി​ൽ എ​ക്കാ​ല​വും വ​ലി​യ ക​രു​ത്താ​യി സ​ഖാ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​തു ക​ടു​ത്ത പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന ആ ​ആ​ത്മ​ബ​ന്ധം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്കാ​യി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച കോ​ടി​യേ​രി​യു​ടെ സ്മ​ര​ണ​ക​ൾ സ​മ​ത്വ​പൂ​ർ​ണ​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ന​മ്മു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ക്കാ​ല​വും ഊ​ർ​ജം പ​ക​രും. സ​ഖാ​വി​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാം. അ​ഭി​വാ​ദ്യ​ങ്ങ​ൾ.

Kerala

പി​ണ​റാ​യി​ക്ക് അ​റി​യു​ന്ന​ത് പ​ക​യും പ്ര​തി​കാ​ര​വും; ആ​ഞ്ഞ‌​ടി​ച്ച് ജി.​സു​ധാ​ക​ര​ൻ

ചേ​ർ​ത്ത​ല: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ സു​ഗ​ന്ധം ഹൃ​ദ​യ​ത്തി​ലു​ള്ള ഒ​രാ​ൾ​ക്ക് നി​ല​വി​ലെ സി​പി​എ​മ്മി​ൽ തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പാ​ർ​ട്ടി ഇ​പ്പോ​ൾ ബൂ​ർ​ഷ്വാ ദു​ർ​ഗ​ന്ധം വ​മി​പ്പി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ സു​ഗ​ന്ധ​മി​ല്ലാ​ത്ത സി​പി​എം നേ​താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്നും സ​മ്പ​ന്ന​രു​ടെ വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മാ​ണ് ഭ​ക്ഷ​ണ​വും താ​മ​സ​വു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഒ​രു​കാ​ല​ത്ത് ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ ന​ട​ന്നി​രു​ന്ന പ​ല​രും ഇ​ന്ന് വ​ലി​യ സ​മ്പ​ന്ന​രാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ചേ​ർ​ത്ത​ല​യി​ൽ കെ.​കെ. ര​മ​യ്‌​ക്കൊ​പ്പം ആ​ർ​എം​പി ന​ൽ​കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

പി​ണ​റാ​യി വി​ജ​യ​ന് മാ​ർ​ക്സി​സ്റ്റ് ടെ​ക്നോ​ള​ജി അ​റി​യി​ല്ലെ​ന്നും പ​ക​യും പ്ര​തി​കാ​ര​വു​മാ​ണ് അ​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വും സു​ധാ​ക​ര​ൻ പ​രാ​മ​ർ​ശി​ച്ചു. ച​ന്ദ്ര​ശേ​ഖ​ര​നെ 52 വെ​ട്ടു​വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്ത് കു​റ്റ​ത്തി​നാ​ണ്. കൊ​ല​പാ​ത​ക​ത്തെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​ല​പാ​ത​കം സാം​സ്കാ​രി​ക കേ​ര​ളം മ​റ​ക്കി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം ഇ​തു​വ​രെ മാ​പ്പ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം താ​ൻ സി​പി​എ​മ്മി​നോ​ട് എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ച പ്ര​സ്ഥാ​ന​മാ​യ​തി​നാ​ൽ പി​ണ​റാ​യി വി​ജ​യ​നെ അ​സ​ഭ്യം പ​റ​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സ്വ​യം വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ല; ഇ​ഡി​യു​ടെ വാ​ദം എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഒ​രു ഡ​യ​റി മാ​ത്ര​മാ​ണ് ഇ​ഡി ന​ല്‍​കി​യ​ത്. ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മൊ​ഴി പ​ക​ര്‍​പ്പ​ക​ളും ന​ല്‍​കാ​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​രം കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന പൊ​ലി​സി​ന് കൈ​മാ​റി​യ​ത്. അ​തി​ല്‍ ഇ​നി​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി കോ​ട​തി ഉ​ത്ത​ര​വ് പ​റ​യാ​നാ​യി മാ​റ്റി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

 

 

Kerala

ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ കൈ​മാ​റാം; പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഇ​ഡി. സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തും കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി​പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​ഡി ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന നി​ല​പാ​ട് ആ​ണോ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

Kerala

ആ​ർ​എ​സ്എ​സ് ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി ​നേ​തൃ​ത്വം കൂ​ട്ടു​നി​ന്നു: പി​ണ​റാ​യി വി​ജ​യ​ൻ‌

ആ​ല​പ്പു​ഴ: വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ‍​യ​ൻ. ബി​ഡി​ജെ​എ​സ് വ​ഴി​യും മ​റ്റും അ​ന്യ​മ​ത​വി​ദ്വേ​ഷം കു​ത്തി​വ​ച്ച് ആ​ർ​എ​സ്എ​സി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി യോ​ഗ​നേ​തൃ​ത്വം കൂ​ട്ടു​നി​ന്നെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി​യി​ലെ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര നി​ല​പാ​ടും ഇ​ട​തു​പ​ക്ഷ മ​ന​സു​മു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന് വി​പ​രീ​ത​മാ​ണ് എ​ൻ​എ​സ്എ​സി​ലെ സ്ഥി​തി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ൽ കാ​വി​വ​ത്ക​ര​ണം ശ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​മി​തി​യു​ടെ തി​രു​ത്ത​ൽ രേ​ഖ​യി​ലാ​ണ് പി​ണ​റാ​യി എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

 

Kerala

ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്ന് പിണറായി വിജയൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമിതി യോഗത്തില്‍ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയന്‍. ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂടുതൽ പ്രാധാന്യവും സ്ഥാനവും നല്‍കേണ്ടതില്ലെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.

സുധാകരനുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയെ സംബന്ധിച്ച് പൂര്‍ണമായും അവസാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു.

എം.വി. ഗോവിന്ദനെതിരായ ശാസന വിഷയം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നുപോയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പരാമര്‍ശിച്ച റിപ്പോര്‍ട്ടില്‍, ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത ഉടൻ പരിഹരിക്കണമെന്നും നിര്‍ദേശമുണ്ട്.

Kerala

'ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്'; മാ​സ​പ്പ​ടി​ക്കേ​സ് രാ​ഷ്ട്രീ​യ വേ​ട്ട​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സ് ത​നി​ക്കെ​തി​രെ​യും പാ​ർ​ട്ടി​ക്കെ​തി​രെ​യു​മു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ഡി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. സി​പി​എം ആ​ല​പ്പു​ഴ വി​ശാ​ല​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ക്സാ​ലോ​ജി​ക്കി​ന് ല​ഭി​ച്ച പ​ണം സേ​വ​നം ന​ൽ​കി​യ​തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ്. കേ​സി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സും ബി​ജെ​പി​യു​മാ​ണെ​ന്നും ത​ന്നി​ലൂ​ടെ സി​പി​എ​മ്മി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ന്നെ​യ​ല്ല നി​ന്‍റെ അ​ച്ഛ​നെ നോ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് വീ​ണ​യ്ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ താ​ൻ മു​മ്പും ക​ണ്ടി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ബ​ന്ധി​ച്ചും പി​ണ​റാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. സെ​ൻ​സ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വ​കാ​ര്യ​ത​യ്ക്ക് ഭീ​ഷ​ണി​യാ​ക​രു​ത്. 

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ന്നും ഇ​ട​തു​പ​ക്ഷം ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
 

Kerala

‌പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ന്വേ​ഷ​ണം; യോ​ഗം ചേ​ർ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്നു. ക്രൈം ​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് കൈ​മാ​റി​യ പ​രാ​തി ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി പി. ​വി​ക്ര​മ​ൻ മാ​സ​പ്പ​ടി കേ​സി​ലും കു​ഴ​ൽ​പ്പ​ണ കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​ഡി കൈ​മാ​റി​യ വ​സ്തു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റും.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ 15 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ടി​വ​രും. എ​ന്നാ​ൽ നി​ല​വി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്ര സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ വ്യ​ക്ത​ത‍​യി​ല്ല.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത് വേ​ട്ട​യാ​ട​ൽ അ​ല്ലെ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് എം​​​​എ​​​​ല്‍​എ​​​​യ്ക്കു​​​​മെ​​​​തി​​​​രാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും വേ​​​​ട്ട​​​​യാ​​​​ടാ​​​​ന​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

ആ​​​​രു​​​​ടെ​​​​യും പി​​​​റ​​​​കെ ന​​​​ട​​​​ന്നു പ്ര​​​​തി​​​​കാ​​​​ര​​​​ബു​​​​ദ്ധി​​​​യോ​​​​ടുകൂ​​​​ടി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​നു​​​​ള്ള​​​​ത​​​​ല്ല സ​​​​ര്‍​ക്കാ​​​​ര്‍. നി​​​​യ​​​​മം നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​ക്കു പോ​​​​കും. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​വ​​​​ര്‍​ക്ക് പ​​​​റ​​​​യാ​​​​നു​​​​ള്ള എ​​​​ല്ലാ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ഉ​​​ണ്ടാ​​​​കും.

മോ​​​​ദി​ -ഇ​​​​ഡി-​ വി​​​ഡി കൂ​​​​ട്ടു​​​​കെ​​​​ട്ട് എ​​​ന്നൊ​​​ക്കെ കേ​​​​ള്‍​ക്കാ​​​​ന്‍ ന​​​​ല്ല ര​​​​സ​​​​മാ​​​​ണ്. പ​​​​ക്ഷേ ഈ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളൊ​​​​ക്കെ ചെ​​​​യ്യു​​​​മ്പോ​​​​ള്‍ അ​​​​തി​​​​ല്‍ ന​​​​മ്മ​​​​ളാ​​​​രു​​​​മി​​​​ല്ല​​​​ല്ലോ. ച​​​​ട്ടം 66(2) പ്ര​​​​കാ​​​​രം ഇ​​​​ഡി പൊ​​​​ലി​​​​സി​​​​നു ക​​​​ത്തു ന​​​​ല്‍​കി​​​​യാ​​​​ല്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യേ മ​​​​തി​​​​യാ​​​​കൂ എ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ള്ള​​​​ത്.

ല​​​​ളി​​​​ത​​​​കു​​​​മാ​​​​രി കേ​​​​സി​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ഴി​​​​മ​​​​തി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യ്ക്ക് എ​​​​ഫ്ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യുംമുമ്പ്‌ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം. അ​​​​തി​​​​നാ​​​​ലാ​​​​ണ് കേ​​​​സെ​​​​ടു​​​​ക്കും മുമ്പ്‌ പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തെന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Kerala

പിണറായിക്കെതിരായ അന്വേഷണം: സതീശൻ-ചെന്നിത്തല-ബിജെപി ഗൂഢാലോചനയെന്ന് എം.വി. ജയരാജൻ

കണ്ണൂർ: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ.

ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഇഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇഡിയും നരേന്ദ്ര മോദിയും യുഡിഎഫ് നേതാക്കളും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.

സതീശനും ചെന്നിത്തലയും ഇഡിയുടെ ബിനാമികളായി മാറിയെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്‍റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ വ്യക്തമാക്കി. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ട്.

സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

Kerala

പിണറായിക്കെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ​​​മ​​​ന്ത്രി പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും എ​​തി​​രായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ.

ക​​​രി​​​മ​​​ണ​​​ൽ ക​​​ന്പ​​​നി​​​യി​​​ൽനി​​​ന്നു​​​ള്ള മാ​​​സ​​​പ്പ​​​ടി​​​യും ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​മെ​​​ല്ലാം അ​​​ന്വേ​​​ഷി​​​ക്കും. തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ൽ കേ​​​സെ​​​ടു​​​ക്കും. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കു തെ​​​ളി​​​വു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മു​​​ണ്ടാ​​​കും.

മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി​​​ക്കും റി​​​യാ​​​സി​​​നു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ഡി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്ക് ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. മാ​​​സ​​​പ്പ​​​ടി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സും ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ചി​​​നും പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ ജാ​​​ജു​​​ബാ​​​ബു​​​വി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശം.

ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​നി​​​രോ​​​ധ​​​ന നി​​​യ​​​മം, ബി​​​എ​​​ൻ​​​എ​​​സ്എ​​​സ്, ബി​​​എ​​​ൻ​​​എ​​​സ് അ​​​ട​​​ക്കം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ണ്ട്. വി​​​ജി​​​ല​​​ൻ​​​സി​​​ന് വി​​​ട്ടാ​​​ൽ മ​​​റ്റു കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​ല്ലാ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ക്രി​​​മി​​​ന​​​ൽ, അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​മാ​​​കും. ഇ​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

സി​​​എം​​​ആ​​​ർ​​​എ​​​ല്ലു​​​മാ​​​യി 2017 മാ​​​ർ​​​ച്ച് നാ​​​ലി​​​നും 2019 മേ​​​യ് 18നു​​​മി​​​ട​​​യി​​​ൽ വീ​​​ണ ന​​​ട​​​ത്തി​​​യ 3.28 കോ​​​ടി​​​യു​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ പി​​​ണ​​​റാ​​​യി​​​യെ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള തെ​​​ളി​​​വു​​​ക​​​ളുണ്ടെന്ന് ഇ​​​ഡി​​​ ക​​​ത്തി​​​ൽ ഡി​​​ജി​​​പി അ​​​റി​​​യി​​​ച്ച​​​ത്.

Kerala

'മാസപ്പടി കേസിൽ ഒരു തിടുക്കവും കാട്ടിയിട്ടില്ല; അന്വേഷണം നടത്തേണ്ടത് സർക്കാരിന്‍റെ ബാധ്യത': മുഖ്യമന്ത്രി

തിരുവനന്തപുരം : മാസപ്പടി കേസിൽ സർക്കാർ ഒരു തിടുക്കവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള പൊലിസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാലേ മതിയാകൂ. അത് സർക്കാരിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വേട്ടയാടില്ലെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. വിമാനയാത്രയിൽ സർക്കാരിന്‍റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആളിന്‍റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala

'തെളിവിന്‍റെ കണിക പോലുമില്ല': പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ നേരിടുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും റിയാസിനുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. മൂവർക്കുമെതിരേ തെളിവിന്‍റെ കണിക പോലുമില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല. എൽഡിഎഫ് യോഗം ഉടൻ വിളിക്കുമെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം, മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ക​ത്തി​ന്മേ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ഡി ക​ത്ത് ന​ൽ​കി 15 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി​യി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ത്താ​യി ഇ​ന്ന് ഡി​ജി​പി​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും.

Kerala

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​എ​സ്എ​സി​ന് കീ​ഴ്പ്പെടുന്നു: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​എ​സ്എ​സി​ന് കീ​ഴ്പ്പെ​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വ​ന്ദേ​മാ​ത​രം വി​ഷ​യം അ​തി​നു​ദാ​ഹ​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ല്‍ നി​ന്നും പി​ന്നോ​ട്ടു​പോ​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.
‌
ഏ​ക സി​വി​ല്‍​കോ​ഡും പൗ​ര​ത്വ​ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്രം വ​ന്ന​പ്പോ​ള്‍ അ​ത് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​ല്ല​ന്ന് പ​റ​ഞ്ഞ ഒ​രു സ​ര്‍​ക്കാ​ര്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ര്‍​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട എ​ങ്ങ​നെ കേ​ര​ള​ത്തി​ല്‍ ബാ​ധ​ക​മാ​യെ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

ശു​ദ്ധ​മാ​യ കാ​വി​വ​ത്ക​ര​ണ​മാ​ണ് പി​എം​ശ്രീ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​രെ നോ​ക്കി നി​യ​മി​ക്കു​ക​യാ​ണ്. ആ​ര്‍​എ​സ്എ​സു​കാ​രെ വി ​സി​മാ​രാ​ക്കു​ന്നു. ഇ​തി​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കോ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കോ ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

'പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാൻ; രാഷ്ട്രീയമായും നിയമപരമായും എതിർക്കണം': പി. ജയരാജൻ

കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിന്‍റെ ഭാഗമായാണ് ഇഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു.

Kerala

ക​ർ​ഷ​ക​രെ കൈ​വി​ട്ട സ​ർ​ക്കാ​രി​നെ ക​ർ​ഷ​ക​രും കൈ​വി​ട്ടു; ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം

ആ​ല​പ്പു​ഴ: കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. നെ​ൽ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ന്നും​ചെ​യ്തി​ല്ലെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞെ​ന്നും ക​ർ​ഷ​ക​സം​ഘം ഭ​ര​ണ​വി​ലാ​സം സം​ഘ​ട​നാ​യി മാ​റി​യെ​ന്നു​മാ​ണ് സ​മ്മേ​ള​ന​ത്തി​ലെ ഗ്രൂ​പ്പ് ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്കു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ കേ​ര​ളം താ​ങ്ങു​വി​ല താ​ഴ്ത്തി. ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളും കൈ​വി​ട്ടു​വെ​ന്നും ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യി.

സ​ർ​ക്കാ​ർ വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ൽ അ​ഭി​ര​മി​ച്ചു. അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​ഴ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്നു. ഇ​തി​നാ​ലാ​ണ് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ഇ​നി​യെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി; യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​ലെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ​​​​യാ​​​​യ ന​​​​ട​​​​പ​​​​ടി യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ൾ അ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​കും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്. പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ലെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും ശേ​​​​ഷ​​​​മാ​​​​കും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ ഏ​​​​ത് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ ഡ​​​​യ​​​​റി​​​​യി​​​​ൽ ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ്ടെ​​​​ന്നാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യം. എ​​​​ജി ന​​​​ൽ​​​​കി​​​​യ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ലും പി​​​​ണ​​​​റാ​​​​യി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ തെ​​​​ളി​​​​വ് ഇ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ല്ല. വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഹ​​​​രി​​​​പ്പാ​​​​ട്ടേ​​​ക്കു പോ​​​​യി. ഇ​​​​നി ചൊ​​​​വ്വാ​​​​ഴ്ച​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും അ​​​​ടു​​​​ത്ത ആ​​​​ഴ്ച മാ​​​​ത്ര​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തു​​​​ക​​​​യു​​​​ള്ളു. അ​​​​തി​​​​നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി വൈ​​​​കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

തെ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ഖം നോ​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാണ് ഇ​​​​ന്ന​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

Kerala

പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്: അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം

കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇഡി നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ റിപ്പോർട്ട്.

25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതിന്മേലാണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്.

Kerala

യഥാർഥ വർഗവഞ്ചകർ പിണറായിയും എം.വി. ഗോവിന്ദനും: ടി.കെ. ഗോവിന്ദൻ എംഎൽഎ

ത​​ളി​​പ്പ​​റ​​മ്പ്: യ​​ഥാ​​ർ​​ഥ വ​​ർ​​ഗ​​വ​​ഞ്ച​​ക​​ർ പി​​ണ​​റാ​​യി​​യും എം.​​വി. ഗോ​​വി​​ന്ദ​​നു​​മെ​​ന്ന് ടി.​​കെ. ഗോ​​വി​​ന്ദ​​ൻ എം​​എ​​ൽ​​എ. സം​​സ്ഥാ​​ന സ​​മി​​തി​​യി​​ൽ എം.​​വി. ഗോ​​വി​​ന്ദ​​നെ ശാ​​സി​​ച്ച​​ത് താ​​നും കു​​ഞ്ഞി​​കൃ​​ഷ്ണ​​നും പ​​റ​​ഞ്ഞ​​തു ശ​​രി​​യെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​ണെ​​ന്നും ടി.​​കെ. ഗോ​​വി​​ന്ദ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.

‘പാ​​ർ​​ട്ടി​​താ​​ത്പ​​ര്യ​​ത്തി​​നു പ​​ക​​രം വ്യ​​ക്തി​​താ​​ത്പ​​ര്യം ഉ​​യ​​ർ​​ത്തി​​യ വ​​ഞ്ച​​ക​​ൻ പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി​​യാ​​ണ്. സം​​സ്ഥാ​​ന​​സ​​മി​​തി​​യി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ൾ സി​​പി​​എം അ​​ണി​​ക​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണ്.

തോ​​മ​​സ് ഐ​​സ​​ക്കി​​നെ​​യും ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​നെ​​യും ഒ​​ഴി​​വാ​​ക്കി​​യ​​ത് അ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം തു​​റ​​ന്നു​​പ​​റ​​ഞ്ഞ​​ത് മേ​​ലാ​​ള​​ന്മാ​​ർ​​ക്ക് ഇ​​ഷ്ട​​പ്പെ​​ടാ​​ത്ത​​തി​​നാ​​ലാ​​ണ്. പി. ​​ജ​​യ​​രാ​​ജ​​നെ സെ​​ക്ര​​ട്ട​​റി​​യ​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത് അ​​ണി​​ക​​ളെ താ​​ത്കാ​​ലി​​ക​​മാ​​യി തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​ണ്.

ഏ​​റെ​​ക്കാ​​ലം അ​​ദ്ദേ​​ഹ​​ത്തെ പാ​​ർ​​ട്ടി അ​​വ​​ഗ​​ണി​​ച്ചെ​​ന്ന് അ​​ണി​​ക​​ൾ​​ക്കി​​ട​​യി​​ൽ അ​​ഭി​​പ്രാ​​യം ഉ​​ണ്ടാ​​യ​​തി​​നാ​​ലാ​​ണ് ഇ​​പ്പോ​​ൾ പി. ​​ജ​​യ​​രാ​​ജ​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്’- ടി.​​കെ. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.

Kerala

മുഖ്യമന്ത്രിയെ പുകഴ്ത്തി, പിണറായിയെ വിമർശിച്ചു; സി. ദിവാകരന് കാരണംകാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിക്കുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തെന്ന് കാട്ടി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്.

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിക്ക് ലഭിക്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക.

നേരത്തെ, ദിവാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ വിമർശിച്ചിരുന്നു.

പിണറായി സ്വയം മാറിനിന്നിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ തിരികെ വിളിക്കുമായിരുന്നുവെന്നും ദിവാകരൻ പറയുകയുണ്ടായി.

മുഖ്യമന്ത്രി വി.ഡി. സതീശനെ ദിവാകരൻ പരസ്യമായി പുകഴ്ത്തുകയും ചെയ്തിരുന്നു. വി.ഡി. സതീശൻ കേരളത്തിന്‍റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്‍റെ കൈകളിൽ കേരളം ഭദ്രമാണെന്നും 100 ദിവസം കൊണ്ട് അദ്ദേഹം അത് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞിരുന്നു.

Kerala

പി​ണ​റാ​യി​ക്കും റി​യാ​സി​നും എ​തി​രേ​യു​ള്ള ഇ​ഡി​യു​ടെ ക​ത്ത്: തീ​രു​മാ​നം വൈ​കും

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി, സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ​​​മ​​​ന്ത്രി​​​യും മ​​​രു​​​മ​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും എ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി ഇനിയും വൈ​​​കും.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്ന​​​ലെ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം വൈ​​​കും.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ശ​​നി​​യാ​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണം എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രേ മൊ​​​ഴി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി, സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Kerala

പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നും ഇ​നി എ​ണ്ണ​പ്പെ​ട്ട ദി​ന​ങ്ങ​ൾ മാ​ത്ര​മെ​ന്ന് സ്വ​പ്ന സു​രേ​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കു​​​ടും​​​ബ​​​ത്തി​​​നും ഇ​​​നി എ​​​ണ്ണ​​​പ്പെ​​​ട്ട ദി​​​ന​​​ങ്ങ​​​ളെ​​​ന്നു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷ്.

സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഒ​​​രാ​​​ളെ മാ​​​ത്രം ചോ​​​ദ്യം ചെ​​​യ്താ​​​ൽ പോ​​​രാ. ഇ​​​തി​​​ൽ കൂ​​​ട്ടു നി​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​നെ മൊ​​​ത്തം ചോ​​​ദ്യം ചെ​​​യ്താ​​​ലേ യ​​​ഥാ​​​ർ​​​ഥ വ​​​സ്തു​​​ത വ്യ​​​ക്ത​​​മാ​​​കൂ.

സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് കേ​​​ര​​​ള പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ക​​​ൾ ടി. ​​​വീ​​​ണ, മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ പ്ര​​​കാ​​​രം എ​​​ഫ്ഐ​​​ആ​​​ർ ഫ​​​യ​​​ൽ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യം ഗൗ​​​ര​​​വ​​​ത്തോ​​​ടെ ക​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​പ്ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പി​ബി വ​ടി​യെ​ടു​ത്തു ;ബേ​ബി​ക്കു വ​ഴ​ങ്ങി പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു പൂ​​​ർ​​​ണ​​​മാ​​​യി വ​​​ഴ​​​ങ്ങാ​​​തെ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യി​​​ലും ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ലും പാ​​​ർ​​​ട്ടി കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യ സം​​​ഘ​​​ട​​​നാ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്നു സ​​​മ്മ​​​തി​​​ക്കു​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ശ​​​രി​​​വ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി​​​ക​​​ൾ.

സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പി​​​ഴ​​​വു​​​ക​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യിലെ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​തോ​​​ടെ പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​മാ​​​യി.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലും ചി​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ൾ ന​​​ട​​​ത്തി. ചി​​​ല തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു സി​​​പി​​​എം മു​​​തി​​​ർ​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തില്‍നി​​​ന്നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നും ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​യി.

ക​​​ണ്ണൂ​​​രി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​റ​​​ച്ച സീ​​​റ്റു​​​ക​​​ളാ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലും തോ​​​റ്റ​​​ത് എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന്‍റെ പാ​​​ളി​​​ച്ച​​​യാ​​​ണെ​​​ന്നു ബേ​​​ബി ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞ​​​തും മേ​​​ലി​​​ൽ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​തു വാ​​​സ്ത​​​വ​​​ത്തി​​​ൽ അ​​​തു ഗോ​​​വി​​​ന്ദ​​​നു​​​ള്ള ശാ​​​സ​​​ന​​​യാ​​​യി മാ​​​റി. മ​​​റ്റൊ​​​ന്നും ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തി​​​രു​​​ത്തി​​​യേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മാ​​​റ്റ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പി​​​ബി നി​​​ർ​​​ദേ​​​ശി​​​ച്ചു. പി​​​ണ​​​റാ​​​യി​​​ക്കതിരേ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​വും ഉ​​​ൾ​​​ക്കൊ​​​ണ്ടു തി​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പി​​​ബി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ചു​​​രു​​​ക്ക​​​ത്തി​​​ൽ, ഗോ​​​വി​​​ന്ദ​​​നോ​​​ടു ക​​​ടു​​​ക​​​ട്ടി​​​യാ​​​യും പി​​​ണ​​​റാ​​​യി​​​യോ​​​ടു ക​​​ടു​​​പ്പി​​​ച്ചും ത​​​ന്നെ​​​യാ​​​ണു പാ​​​ർ​​​ട്ടി പോ​​​ളി​​​റ്റ് ബ്യൂ​​​റോ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ച​​​ത്.
പി.​​​ ജ​​​യ​​​രാ​​​ജ​​​നെ​​​യും വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി​​​യെയും എം.​​​ബി. ​​​രാ​​​ജേ​​​ഷി​​​നെ​​​യും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ വ​​​ന്ന ഒ​​​രു വ​​​ലി​​​യ തി​​​രു​​​ത്ത​​​ലാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നാ​​​കി​​​ല്ല.

പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രാ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽനി​​​ന്നും ഒ​​​ഴി​​​യേ​​​ണ്ടിവ​​​രും. അ​​​തി​​​നു​​​മു​​​ന്പാ​​​യു​​​ള്ള ഒ​​​രു പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​യി മാ​​​ത്ര​​​മെ പു​​​തി​​​യ നി​​​യോ​​​ഗ​​​ത്തെ കാ​​​ണാ​​​നാ​​​കൂ. പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ നി​​​ല​​​വി​​​ലെ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നെ​​​തിരേ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണുണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ ച​​​ർ​​​ച്ച​​​യു​​​ടെ ഗൗ​​​ര​​​വ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഒ​​​രു തി​​​രു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​യെ​​​ന്നു ത​​​ന്നെ പ​​​റ​​​യേ​​​ണ്ടി വ​​​രും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​ക്കു പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു നി​​​ൽ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തിരേ ഒ​​​രു ന​​​ട​​​പ​​​ടി​​​യും കോ​​​ഴി​​​ക്കോട്ട്‌ സ്വീ​​​ക​​​രി​​​ച്ചുക​​​ണ്ടി​​​ല്ല. ഇ​​​നി പ്ര​​​ത്യേ​​​ക ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ ചേ​​​ർ​​​ന്നു തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു ബേ​​​ബി​​​യും ഗോ​​​വി​​​ന്ദ​​​നും പ​​​റ​​​യു​​​ന്ന​​​ത്. അ​​​പ്പോ​​​ഴേ​​​ക്കും സി​​​പി​​​എം അ​​​തി​​​ന്‍റെ സം​​​ഘ​​​ട​​​നാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കും.

Kerala

ത​നി​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു; ഇ​ഡി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ചേ​ർ​ന്ന സി​പി​എം വി​ശാ​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി. മൂ​ന്ന് പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ച​താ​യും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളെ​ക്കൂ​ടി കൂ​ട്ടു​പി​ടി​ച്ച് ഇ​ഡി ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലും റെ​യ്ഡ് ന​ട​ത്തു​ന്ന ഇ​ഡി​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ച്ച് തോ​ൽ​പി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ല; ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സി​ൽ‌ പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​ച്ച് ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ആ​ളെ ചേ​ര്‍​ക്കു​ന്ന പ​ണി​യാ​ണ് ഇ​ഡി ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ധം നി​ല​വാ​രം ഇ​ല്ലാ​ത്ത ഏ​ജ​ന്‍​സി​യാ​ണെ​ന്നും ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്കാ​ലാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കേ​സി​ല്‍ പി​ണ​റാ​യി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും കു​റ്റ​മു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഡി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്നം തി​ന്നു​ന്ന​വ​ര്‍​ക്ക് വി​ശ്വ​സി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ടി.​കെ.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ എം​എ​ല്‍​എ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ര​മ യോ​ഗ്യ​ന്‍ ആ​ണെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ എം​എ​ൽ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ന്‍ യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ ഇ​ഡി​യു​ടെ ക​ത്ത് ഗൂ​ഢാ​ലോ​ച​നാ സാധ്യത പ​രി​ശോ​ധി​ക്കും .

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.

അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗൂ​​​ഢാലോ​​​ച​​​ന​​​യി​​​ലെ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

എ​​​ജി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ, ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​​ജി​​​പി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു നി​​​യ​​​മോ​​​പ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലെ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 120(ബി) ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കും.

എ​​​ന്നാ​​​ൽ, പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഗൂ​​​ഢാലോ​​​ച​​​ന​​​യി​​​ലെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ൽ ടി. ​​​വീ​​​ണ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും പ​​​ണം കൈ​​​മാ​​​റി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്നതിൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണ്.

നി​​​യ​​​മോ​​​പ​​​ദേ​​​ശം ഇ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യേ​​​ക്കും. വി​​​ദേ​​​ശ​​​ത്തു​​​ള്ള ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല 17നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. വിജിലൻസ് അന്വേഷണത്തിനാകും നൽകുക.

Kerala

സിപിഎം തിരുത്താന്‍ പോകുന്നില്ല, പിണറായി വിജയന്‍ യുഡിഎഫിന്‍റെ ഐശ്വര്യമാണെന്നും കെ. മുരളീധരന്‍

തിരുവനന്തപുരം: സിപിഎം തെറ്റുതിരുത്താന്‍ ഒന്നും പോകുന്നില്ലെന്നും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. പിണറായി വിജയന്‍ യുഡിഎഫിന്‍റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കോണ്‍ഗ്രസ് നേതാവിനെ തിരുകി കയറ്റാന്‍ ശ്രമമെന്ന ആരോപണത്തില്‍, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം.

നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. കഴിവുള്ളവരെ നിയമിക്കും. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്‍. ബ്യൂറോക്രാറ്റുകള്‍ പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

Kerala

നു​ണ, പ​ച്ച​ക്ക​ള്ളം, അ​സം​ബ​ന്ധം; ഇ​​​ഡിക്കെതിരേ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ക​​​ണ്ണൂ​​​ർ: ഇ​​​ഡി ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ ദി​​​ശ മാ​​​റ്റു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സേ​​​വ​​​നം ന​​​ൽ​​​കാ​​​തെ എ​​​ക്സാ​​​ലോ​​​ജി​​​ക്കി​​​ന് പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നും ഇ​​​തു​​​വ​​​ഴി സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​ന് സാ​​​മ്പ​​​ത്തി​​​കന​​​ഷ്ട​​​മു​​​ണ്ടാ​​​യി എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.

ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ ന​​​ൽ​​​കി​​​യ ആ​​​നുകൂ​​​ല്യ​​​ത്തി​​​ന്‍റെ കൈ​​​ക്കൂ​​​ലി​​​യാ​​​ണ് 3.28 കോ​​​ടി എ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നും സി​​​പി​​​എം ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഞാ​​​ൻ എ​​​ന്ത്, ആ​​​ർ​​​ക്ക് വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യം ന​​​ൽ​​​കി എ​​​ന്നു പ​​​റ​​​യ​​​ണം. ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​ഷ​​​ണം എ​​​ന്നി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണി​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യൊ​​​രു ക്രി​​​മി​​ന​​​ൽ കേ​​​സി​​​ന്‍റെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​മാ​​​യ​​​ല്ല കാ​​​ണു​​​ന്ന​​​ത്. ത​​​ന്‍റെ പ്ര​​​സ്ഥാ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. എ​​​ത്ര​​ത​​​ന്നെ ക​​​ടു​​​ത്ത, നീ​​​ച​​​മാ​​​യ ആ​​​രോ​​​പ​​ണം ​ന​​​ട​​​ത്തി​​​യാ​​​ലും ഞ​​​ങ്ങ​​​ൾ ത​​​ള​​​രി​​​ല്ല. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി തെ​​​ളി​​​വി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ​​​താ​​​ണ്. നി​​​യ​​​മ​​​ത്തെ രാ​​​ഷ്‌​​ട്രീ​​​യ ആ​​​യു​​​ധമാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ, എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​യും സി​​​പി​​​എ​​​മ്മി​​​നെ​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ൾ ഒ​​​ന്നി​​​ച്ച​​​ണി​​​നി​​​ര​​​ന്ന് സം​​​ഘ​​​ടി​​​ത ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ‍ഡി രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​വേ​​​ണ്ടി വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ചോ​​​ർ​​​ത്തി ന​​​ൽ​​​കി​​യെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ചു. സാ​​​ധാ​​​ര​​​ണ ക​​​ത്ത​​​യ​​​ച്ചാ​​​ൽ അ​​​പ്പോ​​​ൾ​​ത​​​ന്നെ പു​​​റ​​​ത്തു വ​​​രി​​​ല്ല. അ​​​തെ​​​ങ്ങ​​​നെ പു​​​റ​​​ത്താ​​​യി. ഇ​​​ഡി ത​​​ന്നെ ക​​​ത്ത് പു​​​റ​​​ത്തു കൊ​​​ടു​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. ത​​​നി​​​ക്ക് ഇ​​​ഡി​​​യു​​​ടെ ഒ​​​രു ക​​​ത്തും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​പി​​​എ​​​മ്മി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യും കോ​​​ൺ​​​​ഗ്ര​​​സും കൈ ​​​കോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ക്കാ​​​രോ​​​ട് സ​​​ഹ​​​താ​​​പ​​​മേ ഉ​​​ള്ളൂ. 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്പു​​​ത​​​ന്നെ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന​​​ത്തെ യു​​​ഡി​​​എ​​​ഫും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഏ​​​കോ​​​പ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന് ഭ​​​ര​​​ണം ല​​​ഭി​​​ച്ച​​​തോ​​​ടെ എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത പ​​​രി​​​പാ​​​ടി​​​യാ​​​യി മാ​​​റി. ത​​​ന്നെ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​നാ​​​ണി​​​പ്പോ​​​ൾ ശ്ര​​​മ​​​മെ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ലാ വെ​​​ടി പൊ​​​ട്ടി​​​ച്ചാ​​​ൽ ഞ​​​ങ്ങ​​​ൾ ഞെ​​​ട്ടി​​​പ്പോ​​​കു​​​മെ​​​ന്ന് ക​​​രു​​​തേ​​​ണ്ടെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ഡി​​​ക്കു മു​​​ന്നി​​​ൽ വീ​​​ണ എ​​​ല്ലാം സ​​​മ്മ​​​തി​​​ച്ചു എ​​​ന്ന​​​ത് ശു​​​ദ്ധ നു​​​ണ​​​യും പ​​​ച്ച​​​ക്ക​​​ള്ള​​​വു​​മാ​​​ണ്. റെ​​​ഡ്ബു​​​ക്ക് എ​​​ന്നൊ​​​ക്കെ പ​​​റ​​​യു​​​ന്ന​​​ത് തി​​​ക​​​ഞ്ഞ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു. ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​തും മ​​​ന​​​സി​​​ൽ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തും സ്വ​​​ന്തം വാ​​​ർ​​​ത്ത​​​ക​​​ളാ​​​ക്കി ഞ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ര​​​ന്ത​​​ര പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​ണെ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പും പി​​​ണ​​​റാ​​​യി ന​​​ല്കി.

വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​ൽ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത

കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത പ്ര​​​ശ്നം മു​​​മ്പും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് കൈ ​​​കെ​​​ട്ടി നി​​​ൽ​​​ക്കാ​​​തെ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വൈ​​​ദ്യു​​​തിമ​​​ന്ത്രി​​​ക്കു​​പോ​​​ലും ഒ​​​ന്നും പ​​​റ​​​യാ​​​നാ​​​കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യി എ.​കെ. ബാ​ല​ന്‍റെ കൂ​ടി​ക്കാ​ഴ്ച; മാ​സ​പ്പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് ബി​ജെ​പി

കൊ​ല്ലം: സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്ന് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​ർ. മാ​സ​പ്പ​ടി കേ​സ് നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ച​ർ​ച്ച​യ്ക്ക് പി​ന്നി​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു. പി​ണ​റാ​യി​യു​ടെ അ​ടു​ത്ത വി​ശ്വ​സ്ത​നും എ​ല്ലാ ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ആ​ളു​മാ​ണ് എ.​കെ. ബാ​ല​ൻ. പി​ണ​റാ​യി​യു​ടെ ദൂ​ത​നാ​യി​ട്ടാ​ണോ ബാ​ല​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ എ​ന്തു​കൊ​ണ്ട് ഇ​വി​ടെ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി എം​എ​ൽ​എ ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫും യു‍​ഡി​എ​ഫും പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക​യാ​ണ്. അ​ഴി​മ​തി​യി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​രു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ഗോ​പ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാര്‍ട്ടിയെ പരിചയാക്കാന്‍ പിണറായിയുടെ ശ്രമം: കുഴല്‍നാടന്‍

തൊ​ടു​പു​ഴ: ത​നി​ക്കതിരേ വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ പാ​ര്‍ട്ടി​യെ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്നു വ​രു​ത്തി അ​ണി​ക​ളെ രം​ഗ​ത്തി​റ​ക്കി പ​രി​ച ​തീ​ര്‍ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം​എ​ല്‍എ ആ​രോ​പി​ച്ചു.

വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ലെ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉന്നയിച്ചത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി നി​ര്‍ദേ​ശി​ച്ച​ത് പാ​ര്‍ട്ടി​യെ ത​ക​ര്‍ക്കാ​നാ​ണെ​ന്നു വ​രു​ത്തു​ക​യാ​ണ്.

നേരത്തേ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ക്ര​മി​ച്ച​തി​ന്‍റെ അ​ടു​ത്ത​ ഘ​ട്ട​മാ​ണി​ത്. വീ​ണാ വി​ജ​യ​ന്‍ വി​ദേ​ശ​ത്തേ​ക്ക് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ക​ട​ത്തി​യി​ട്ടു​ണ്ടോ​ എന്ന കാ​ര്യ​ത്തി​ലും, റി​യാ​സ് സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖാ​ന്തി​രം വി​ദേ​ശ​ത്തേ​ക്ക് പ​ണം അ​യ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തി​ലും പി​ണ​റാ​യി കൃ​ത്യ​മാ​യ മ​റു​പ​ടി ഇ​നി​യും ന​ല്‍കി​യി​ട്ടി​ല്ല.

ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ദു​ര്‍ബ​ല​നാ​യ പി​ണ​റാ​യി​യെ​യാ​ണ് കാ​ണാ​നാ​യ​ത്. നി​ല​വി​ല്‍ ന​ട​ക്കു​ന്ന​ത് അ​ണ​യു​ന്ന​തി​നു മു​മ്പു​ള്ള ആ​ളി​ക്ക​ത്ത​ലാ​ണ്. ഒ​രു​കു​ടും​ബം ന​ട​ത്തി​യ കൊ​ള്ള​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പി​ണ​റാ​യി​യും റി​യാ​സും ത​ക​ര്‍ന്നാ​ല്‍ പാ​ര്‍ട്ടി ത​ക​രു​മെ​ന്ന് വ​രു​ത്തി​ത്തീര്‍ക്കാ​നാ​ണ് ശ്ര​മം. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​ത്യം പു​റ​ത്തു​വ​രു​മ്പോ​ള്‍ പാ​ര്‍ട്ടി​യി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ള​ിക്ക​ള​യാ​നാ​വി​ല്ലെ​ന്നും കു​ഴ​ല്‍നാ​ട​ന്‍ പ​റ​ഞ്ഞു.

ഇ​ഡി നി​ര്‍ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​സെ​ടു​ക്കു​മോ​യെ​ന്ന മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ഇ​ത് ഏ​റെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും കു​ഴ​ല്‍നാ​ട​ന്‍ പ​റ​ഞ്ഞു.

Kerala

'ഇ​ഡി​ക്ക് രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യം; എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ല': പി​ണ​റാ​യി‌

ക​ണ്ണൂ​ർ: എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന തെ​ളി​വു​ക​ൾ വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി‌ വി​ജ​യ​ൻ. കോ​ട​തി​ക​ൾ പോ​ലും ത​ള്ളി​യ കേ​സാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​മാ​യി ക​രു​തു​ന്നി​ല്ല. പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. ഉ​ണ്ട​യി​ല്ലാ വെ​ടി​പൊ​ട്ടു​ന്ന​ത് കേ​ട്ട് ഞ​ങ്ങ​ൾ ഞെ​ട്ടി​പ്പൊ​യെ​ന്ന് വ​ല​തു​പ​ക്ഷം ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ഡി രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ഡി​യു​ടെ യാ​തൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട ഒ​രു ആ​നു​കു​ല്യ​വും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​ങ്ങ​നെ ന​ൽ​കി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

ഇ​ഡി നി​ര​ത്തു​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​വും ല​ഭി​ക്കാ​തെ എ​ക്സാ​ലോ​ജി​ക് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഇ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ കൈ​ക്കൂ​ലി​യെ​ന്നാ​ണ് പു​തി​യ ഭാ​ഷ്യം. ഒ​രേ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ഒ​രേ അ​ന്വേ​ഷ​ണ സം​വി​ധാ​നം ര​ണ്ടു വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു. ഏ​തി​ലാ​ണ് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​ത വ​രു​ത്ത​ണം.

പു​തി​യ ആ​രോ​പ​ണ​ങ്ങ​ൾ ഇ​ഡി ത​ന്നെ പു​റ​ത്തു​വി​ടു​ന്നു. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഡി​ജ​പി​ക്ക് ക​ത്ത് ന​ൽ​കി. 25 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് കൈ​മാ​റി​യ​തെ​ന്നാ​ണ് മാ​ധ്യ​ങ്ങ​ളി​ൽ നി​ന്ന​റി​ഞ്ഞ​ത്. സാ​ധാ​​ണ​നി​ല​യ്ക്ക് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ഇ​ഡി ക​ത്ത​യ​ച്ചാ​ൽ അ​പ്പോ​ൾ ത​ന്നെ പു​റ​ത്തു​വ​രി​ല്ല. ഇ​ഡി ത​ന്നെ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ടു​ക്കു​ന്ന സ്ഥി​തി​യാ​യി. എ​ന്നെ​ക്കു​റി​ച്ച് അ​തി​ൽ പ​രാ​മ​ർ​ശ​മൊ​ന്നു​മി​ല്ല. എ​നി​ക്കൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല.

സെ​ക്ര​ട്ട​റി ആ​കും മു​ന്പ് ത​നി​ക്കു​നേ​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ. ത​ക​ർ​ത്തു​ക​ള​യാ​മെ​ന്ന് ദു​ർ​മോ​ഹം ആ​ർ​ക്കും വേ​ണ്ട. 2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​വി​ഡ് കാ​ല​ത്തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് നേ​രി​ട്ട​പ്പോ​ൾ മു​ൻ​ക​രു​ത​ൽ പോ​ലും അ​ട്ടി​മ​റി​ക്കു​ന്ന ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പേ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ക്ര​മി​ക്കു​ന്ന രീ​തി ഉ​യ​ർ​ന്നു. എ​ല്ലാ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളും എ​ൽ​ഡി​എ​ഫി​നെ​തി​രെ അ​ണി​നി​ര​ന്നു. സം​ഘ​ടി​ത ആ​ക്ര​മ​ണം ആ​രംഭി​ച്ചു. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും പ്ര​തി​പ​ക്ഷ​ത്തു​ള്ള യു​ഡി​എ​ഫും ആ​ക്ര​മ​ണ​ത്തി​ൽ ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.

2026ൽ ​യു​എ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഒ​രു മാ​റ്റം ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ​ക്ര​മ​ണം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​രി​പാ​ടി​പാ​ടി​യി മാ​റി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ത്തം കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ഇ​ങ്ങ​നെ​യാ​ണ് ഇ​ഡി​യു​ടേ​തെ​ന്ന് പ​റ​യു​ന്ന ചി​ല പേ​ജു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്ന​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ; പി​ണ​റാ​യി​യെ കൈ​വി​ട്ട് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​യു​ടെ പു​തി​യ നീ​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ കൈ​വി​ട്ട് സി​പി​ഐ. തി​ടു​ക്ക​ത്തി​ൽ പി​ണ​റാ​യി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ തീ​രു​മാ​നം കൂ​ടി വ​ന്ന​ശേ​ഷം വി​ഷ​യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

അ​തി​നു​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ തീ​രു​മാ​നം. പി​ണ​റാ​യി വി​ജ​യ​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ച് സി​പി​എം കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ മൗ​നം പാ​ലി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​ക്ക് എ​ൽ​ഡി​എ​ഫി​ന്‍റെ പൊ​തു​പി​ന്തു​ണ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ഡി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ദേ​ശീ​യ​ത​ല​ത്തി​ൽ സി​പി​ഐ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്ത​ത്. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ ഉ​ൾ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

വീ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​വ​ർ ത​ന്നെ നേ​രി​ട​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. പു​തി​യ ഇ​ഡി നീ​ക്കം നേ​രി​ട്ട് പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കാ​ണ് നീ​ളു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ലും അ​ടി​യ​ന്ത​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ കേ​സെ‌​ടു​ക്കാ​നാ​കില്ല; ഇഡിയുടെ തെ​ളി​വ് പോ​രെ​ന്ന് എ​ജി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​​​​ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മു​​​​ൻ​​​​മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​നും എ​​​​തി​​​​രേ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി വി​​​​വ​​​​രം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നേ ക​​​​ഴി​​​​യൂ. തു​​​​ട​​​​ർ​​​​ന്ന് എ​​​​ന്തെ​​​​ങ്കി​​​​ലും തെ​​​​ളി​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളൂ.

പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ (ഡി​​​​ജി​​​​പി) ടി.​​​​ ആ​​​​സി​​​​ഫ​​​​ലി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം തി​​​​ങ്ക​​​​ളാ​​​​ഴ്ച വി​​​​ശ​​​​ദ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​മെ​​​​ന്നും എ​​​​ജി രാജു ബാബു സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടെ മ​​​​റി​​​​ച്ചെ​​​​ന്തെ​​​​ങ്കി​​​​ലും സം​​​​ഭ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഡി​​​​ജി​​​​പി​​​​യു​​​​ടെ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും.

കൊ​​​​ച്ചി​​​​യി​​​​ലെ സി​​​​എം​​​​ആ​​​​ർ​​​​എ​​​​ല്ലു​​​​മാ​​​​യി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ൾ ടി. ​​​​വീ​​​​ണ​​​​യു​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും മു​​​​ൻ​​​​മ​​​​ന്ത്രി​​​​ക്കും എ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​ൽ ഇ​​​​ല്ലെ​​​​ന്നാ​​​​ണ് എ​​​​ജി പ​​​​റ​​​​യു​​​​ന്ന​​​​ത്.

വീ​​​​ണ​​​​യു​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ല്ലാം ബാ​​​​ങ്കു​​​​വ​​​​ഴി​​​​യാ​​​​ണ്. ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടി​​​​ലും അ​​​​ഴി​​​​മ​​​​തി​​​​യി​​​​ലും ര​​​​ണ്ട് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്ന​​​​തി​​​​ന് തെ​​​​ളി​​​​വി​​​​ല്ല.

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ല്ലി​​​​ൽ നി​​​​ന്ന് വീ​​​​ണ വ​​​​ഴി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ 3.28 കോ​​​​ടി കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്നാ​​​​ണ് ഡി​​​​ജി​​​​പി​​​​ക്ക് ഇ​​​​ഡി ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ദു​​​​ബാ​​​​യി​​​​ലേ​​​​ക്ക് 85 ല​​​​ക്ഷം രൂ​​​​പ മാ​​​​റ്റി​​​​യ​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും 20.05 കോ​​​​ടി​​​​യു​​​​ടെ ഹ​​​​വാ​​​​ല​​​​യെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് ക​​​​ണ​​​​ക്കു​​​​ക​​​​ളും ല​​​​ഭി​​​​ച്ച​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ദു​​​​ബാ​​​​യി​​​​ൽ ആ​​​​ർ​​​​ക്കാ​​​​ണ് പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​ൽ ഇ​​​​ല്ല.

വീ​​​​ണ റി​​​​യാ​​​​സി​​​​ന്‍റെ കോ​​​​ഴി​​​​ക്കോ​​​​ട്ടെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കു പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​ത് അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി​​​​യാ​​​​ണ്. ഇ​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ണ്ട്.
വ്യ​​​​ക്തി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ പി​​​​ണ​​​​റാ​​​​യി​​​​യെ​​​​യും റി​​​​യാ​​​​സി​​​​നെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​നൊ​​​​പ്പ​​​​മി​​​​ല്ല. പ​​​​ക​​​​രം റി​​​​യാ​​​​സി​​​​നെ​​​​തി​​​​രേ സു​​​​ഹൃ​​​​ത്ത് ഹ​​​​സ​​​​ൻ ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി​​​​യാ​​​​ണ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മൊ​​​​ഴി ന​​​​ൽ​​​​കി​​​​ച്ച​​​​തെ​​​​ന്ന് ഹ​​​​സ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Kerala

'കേ​സെ​ടു​ത്താ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ അ​ല്പം ബു​ദ്ധി​മു​ട്ടും'; പി​ണ​റാ​യി​ക്കെ​തി​രെ തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ശി​പാ​ർ​ശ പ്ര​കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്.

വി​ഷ​യ​ത്തി​ൽ എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്. നി​യ​മ​വ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് യോ​ഗ​ത്തി​ലെ തീ​രു​മാ​നം. ‌

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി​യു​ണ്ടാ​കു​ക​യോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്‌​താ​ൽ ദേ​ശീ​യ​ത​ല​ത്തി​ല​ട​ക്കം അ​തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​മെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യാ​ണ് വി​വ​രം.

 

 

Kerala

പിഎം ശ്രീയിൽ ഒപ്പുവച്ചത് പാർട്ടിനയം അനുസരിച്ചായിരുന്നില്ല: കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ

കോ​ഴി​ക്കോ​ട്: പിഎംശ്രീയിൽ കേന്ദ്രസർക്കാരുമായി ധാരണപത്രത്തിൽ ഒപ്പുവച്ചത് പാർട്ടിനയത്തിൽ നിന്നുള്ള വ്യതിയാനമായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് ആ എംഒയുവിൽ നിന്നും സർക്കാർ പിന്മാറിയതെന്നും സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ. 

സെ​പ്റ്റം​ബ​ർ 13 മു​ത​ൽ കോ​ഴി​ക്കോ​ട് വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഭ​ര​ണ​ത്തി​ൽ പാ​ർ​ട്ടി സം​ഘ​ട​ന ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ത​ങ്ങ​ൾ ഭ​രി​ക്കു​ന്ന​വ​ർ മാ​ത്ര​മാ​യി മാ​റി​യെ​ന്നും കു​ഞ്ഞി​ക്ക​ണ്ണ​ൻ ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര​ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം അ​ടി​സ്ഥാ​ന​മാ​ക്കി​ക്കൊ​ണ്ടു​ത​ന്നെ​യാ​വും കേ​ര​ള​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലെ​ന്നും കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ വ്യ​ക്ത​മാ​ക്കി.

 

 

Kerala

ഇഡി കേസിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വു​​മാ​​യ പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രെ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന ഇ​​ഡി ശി​​പാ​​ർ​​ശ​​യി​​ൽ രാ​​ഷ്‌​​ട്രീ​​യ​​മ​​ല്ല പ്ര​​ധാ​​ന​​മെ​​ന്നും നി​​യ​​മ​​പ​​രിശോ​​ധ​​ന​​യി​​ലെ ഗൗ​​ര​​വം മ​​ന​​സി​​ലാ​​ക്കി തു​​ട​​ർന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ.

കേ​​ന്ദ്ര ഏ​​ജ​​ൻ​​സി തെ​​ളി​​വു​​ക​​ൾ സ​​ഹി​​ത​​മാ​​ണ് ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ നി​​യ​​മ​​ത്തി​​ന്‍റെ സെ​​ക‌്ഷ​​ൻ 66(2) പ്ര​​കാ​​രം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ത്തു ന​​ൽ​​കി​​യ​​ത്. ഇ​​തി​​ൽ രാ​​ഷ്‌​​ട്രീ​​യമ​​ല്ല, നി​​യ​​മ​​പ​​ര​​മാ​​യ പ​​രി​​ശോ​​ധ​​ന​​യും തെ​​ളി​​വു​​ക​​ളും അന്വേ ഷിച്ചാ​​ണ് ന​​ട​​പ​​ടിയെടുക്കുക.

ഇ​​ഡി കൈ​​മാ​​റി​​യ തെ​​ളി​​വു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള ക​​ത്ത് നി​​യ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. രാ​​ഷ്‌​​ട്രീ​​യ​​മാ​​യി അ​​തി​​നെ കാ​​ണി​​ല്ല. സോ​​ണി​​യ ഗാ​​ന്ധി​​ക്കും രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കും ഇ​​ഡി നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​പ്പോ​​ൾ അ​​വ​​ർ അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ക​​യാ​​ണു ചെ​​യ്ത​​ത്. പാ​​ർ​​ട്ടി​​ക്കാ​​രെ ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ഡി​​യെ ആ​​ക്ര​​മി​​ക്കാ​​നും ഇ​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​ഞ്ച​​രി​​ച്ച കാ​​ർ ത​​ല്ലി​​ത്ത​​ക​​ർ​​ക്കാ​​നു​​മ​​ല്ല ശ്ര​​മി​​ച്ച​​ത്.

ഡ​​ൽ​​ഹി​​യി​​ൽ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ ഇ​​ഡി​​യു​​ടെ പ​​രി​​ശോ​​ധ​​ന ത​​ട​​യാ​​നാ​​യി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ല്ല. 55 മ​​ണി​​ക്കൂ​​ർ ചോ​​ദ്യംചെ​​യ്യ​​ലി​​നാ​​യി അ​​വ​​ർ സ​​ഹ​​ക​​രി​​ച്ചി​​രു​​ന്നു. കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്ക് തെ​​ളി​​വു​​ക​​ളും വി​​വ​​ര​​ങ്ങ​​ളും കൈ​​മാ​​റു​​ന്ന​​തു പ​​തി​​വാ​​ണ്.

രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ക​​ന്പ​​നി​​ക​​ളി​​ൽനി​​ന്നും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും പ​​ണം വാ​​ങ്ങാ​​റു​​ണ്ടെ​​ന്ന്, മ​​റ്റു ചി​​ല നേ​​താ​​ക്ക​​ൾ​​ക്കും സി​​എം​​ആ​​ർ​​എ​​ൽ പ​​ണം ന​​ൽ​​കി​​യ​​ിട്ടുണ്ടല്ലോ എന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തൊ​​ന്നു​​മ​​ല്ല​​ല്ലോ ഇ​​ഡി അ​​യ​​ച്ചു ത​​ന്ന​​ത്.

കേ​​സി​​ൽ നി​​യ​​മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ഡി റി​​പ്പോ​​ർ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കൂ​​ടു​​ത​​ൽ പ​​റ​​യാ​​ൻ ത​​യാ​​റ​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് ടെ​​ൻ​​ഷ​​ൻ വേ​​ണ്ട. നി​​യ​​മ​​പ​​ര​​മാ​​യി പ​​രി​​ശോ​​ധി​​ച്ച ശേ​​ഷ​​മാ​​കും തീ​​രു​​മാ​​ന​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

 

Kerala

പി​ണ​റാ​യി​ക്കെ​തി​രേ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന: അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മാ​​​ത്രം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണം മ​​​തി​​​യെ​​​ന്നാ​​​ണ് ചി​​​ല മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

കൊ​​​ച്ചി​​​യി​​​ലെ സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ നി​​​ന്ന് 3.28കോ​​​ടി കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്ക് ഇ​​​ഡി ന​​​ൽ​​​കി​​​യ 25 പേ​​​ജു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഗു​​​രു​​​ത​​​ര ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളു​​​മു​​​ണ്ട്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലി​​​നോ​​​ട് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ രാ​​​ത്രി വ​​​രെ നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം. ഇ​​​ഡി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സി​​​ന് കൈ​​​മാ​​​റു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ട​​​ക്കം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ഇ​​​ഡി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കേ​​​സും അ​​​ന്വേ​​​ഷ​​​ണ​​​വും അ​​​സാ​​​ധ്യ​​​മെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് നി​​​ല​​​പാ​​​ട്.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ക്കാ​ത്ത​ത് സം​ശ​യാ​സ്പ​ദം: ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ങ്കി​ല്‍ പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് ഷോ​ൺ‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഡി കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ​ഖാ​ക്ക​ളു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി അ​ഡ്മി​ന്‍ ആ​കാ​നാ​ണ് പി​ണ​റാ​യി​യു​ടെ ശ്ര​മം. ത​നി​ക്കെ​തി​രെ ആ​രോ​പ​ണം വ​രു​മ്പോ​ള്‍ അ​ത് പാ​ര്‍​ട്ടി​ക്കെ​തി​രെ​യെ​ന്നു വ​രു​ത്താ​ന്‍ പി​ണ​റാ​യി ശ്ര​മി​ക്കു​ന്നു​വെ​ന്നും ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ അ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്നും ഷോ​ണ്‍ പ​റ​ഞ്ഞു. ഇ​ഡി കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍ ക​ള്ള​നാ​ണെ​ന്ന് പ​റ​ഞ്ഞ ആ​ളാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നും ഷോ​ൺ‌ വ്യ​ക്ത​മാ​ക്കി.

അ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണോ കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് അ​റി​യ​ണം. കോ​ണ്‍​ഗ്ര​സ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. സി​എം​ആ​ര്‍​എ​ല്ലി​ല്‍ നി​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തു​ക വാ​ങ്ങി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​തെ​ന്നും ഷോ​ൺ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ക​യി​ലൊ​ടു​ങ്ങു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​തം; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​ങ്ങ​ളു​ടെ രോ​ഷ​വും പ​ക​യും കൊ​ണ്ട് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ കൊ​ടു​ത്താ​ൽ തീ​രു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​ത​മെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ന്നും തു​റ​ന്ന ഒ​രു പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രെ​യു​ള്ള വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ന്നും ത​ന്നെ ത​ക​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ൾ ഉ​ദ്ദേ​ശി​ച്ച നി​ല​യി​ലേ​ക്ക് എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ന്നെ പ​ഴി​ചാ​രു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​ഡി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന് ത​ക്ക​താ​യ ഒ​ന്നും അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​ർ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും പി​ണ​റാ​യി ‌ആ​രോ​പി​ച്ചു.

സി​പി​എം മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്ക് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ണ കൃ​ത്യ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. അ​തി​നു​ള്ള എ​ല്ലാ നി​കു​തി​ക​ളും അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

ഇ​തെ​ല്ലാം വ്യ​ക്ത​മാ​യ രേ​ഖ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ൽ പ​റ​യു​ന്ന ഘ​ട്ട​ത്തി​ലൊ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വീ​ണ​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്നി​ട്ടു പോ​ലു​മി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​യി​ലൂ​ടെ ഒ​രു രൂ​പ​പോ​ലും ‌സമ്പാ​ദി​ച്ചി​ട്ടി​ല്ല: എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​നെ​യും കു​ടും​ബ​ത്തെ​യും വേ​ട്ട​യാ​ടാ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും ശ്ര​മി​ച്ചാ​ൽ രാ​ഷ്‌​ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ.

സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ച​ട​യ​ൻ ഗോ​വി​ന്ദ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്‌​മ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​ഴി​മ​തി​യി​ലൂ​ടെ ഒ​രു രൂ​പ​പോ​ലും സ​മ്പാ​ദി​ക്കാ​ത്ത നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ തെ​ളി​വി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ​ല്ലോ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്.

ഒ​രു തെ​ളി​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് ഇ​ഡി കേ​സെ​ടു​ക്കാ​തി​രു​ന്ന​ത്. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ വേ​ട്ട​യാ​ടാ​നു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യി ഇ​ഡി മാ​റി. കോ​ൺ​ഗ്ര​സ്- ബി​ജെ​പി ഡീ​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ട്ട​ക്ക​ലി​പ്പി​ൽ പി​ണ​റാ​യി; ഇ​ഡി ന​ട​പ​ടി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ക്ഷു​ഭി​ത​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

ചെ​ങ്ങ​ന്നൂ​ർ: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​രി​ലെ പി​ഡ​ബ്യു​ഡി​യു​ടെ റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ദ്യ​ങ്ങ​ളു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി​ക്ക് ചു​റ്റും കൂ​ടി​യ​ത്.

കാ​റി​ൽ നി​ന്നി​റ​ങ്ങി​യ പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് 'പു​റ​ത്ത് നി​ക്ക​ടോ അ​ങ്ങോ​ട്ട്' എ​ന്നു​പ​റ​ഞ്ഞ പി​ണ​റാ​യി 'നി​ങ്ങ​ളെ​ന്താ ബാ​ത്ത് റൂ​മി​ലേ​ക്ക് വ​രു​മോ' എ​ന്നും ചോ​ദി​ച്ചു.

പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഇ​ന്ന് മൂ​ന്ന് പ​രി​പാ​ടി​ക​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ചെ​ങ്ങ​ന്നൂ​ർ റ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ.

Kerala

സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ സം​ഭ​വം അ​റി​യി​ല്ല; പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്ന് വാ​ർ​ത്ത​ക​ൾ ചോ​രാ​തി​രി​ക്കാ​ൻ ഫോ​ൺ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ സം​ഭ​വ​ത്തി​ന് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വം സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ​ത്.

തെ​റ്റു​തി​രു​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് വി​ശാ​ല സം​സ്ഥാ​ന സ​മി​തി ചേ​രു​മ്പോ​ൾ ഒ​രു വി​വ​ര​വും ചോ​ര​രു​തെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശം. ഫോ​ൺ പ​രി​ശോ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഫോ​ൺ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ടെ​ലി​ഫോ​ൺ ക​മ്പ​നി​യോ​ട് സ്വ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് അ​പേ​ക്ഷ.

 

Kerala

ഇ​ഡി​യു​ടെ ക​ത്ത് ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നു; ‌പൊ​ലി​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​ഡി ന​ൽ​കി​യ ക​ത്ത് വ​ള​രെ ഗൗ​ര​വ​ത്തി​ല്‍ ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യും കാ​ണു​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ക​ത്ത് വ​ന്നാ​ല്‍ പൊ​ലി​സി​ന് ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വീ​ണാ വി​ജ​യ​നെ​തി​രെ ആ​ക്ഷേ​പം വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ അ​തി​നെ നി​രാ​ക​രി​ക്കാ​നോ അ​തി​നെ​തി​രെ ഒ​രു നി​യ​മ​ന​ട​പ​ടി​ക്കോ ശ്ര​മി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌

‌വി​ഷ​യ​ത്തി​ല്‍ സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ന്ധ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം വ​സ്തു​താ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ഡി‌​ക്ക് രാ​ഷ്ട്രീ​യ ല​ക്ഷ്യം; പി​ണ​റാ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​ക്കാ​ൻ നേ​ര​ത്തെ​യും ശ്ര​മ​മു​ണ്ടാ​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ക​ത്തു​ന​ൽ​കി​യ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​ക്കാ​ന്‍ നേ​ര​ത്തെ ശ്ര​മം ന​ട​ന്നു. കേ​സ് എ​ങ്ങോ​ട്ടേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഇ​ഡി​ക്ക് രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

182 കോ​ടി വി​വി​ധ ആ​ളു​ക​ൾ​ക്ക് ന​ല്‍​കി​യ ഡ​യ​റി ല​ഭി​ച്ചു​വെ​ന്ന് ഇ​ഡി പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ പേ​രും അ​തി​ലു​ണ്ട്. അ​വ​ര്‍ അ​ത് സ​മ്മ​തി​ച്ച​താ​ണ്. 182 കോ​ടി​യി​ല്‍ കു​റ​ഞ്ഞ തു​ക മാ​ത്ര​മാ​ണ് വീ​ണ​യ്ക്ക് എ​തി​രാ​യ കേ​സി​ല്‍ ഉ​ള്ള​ത്. ‌മ​റ്റു​ള്ള​വ​രെ എ​ന്തു​കൊ​ണ്ട് കൈാ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ്. സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​ക്ക് എ​ക്‌​സാ​ലോ​ജി​ക്ക് ഇ​ട​പാ​ടി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടി​ല്ല. ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​ന്‍ ര​ണ്ട് കൂ​ട്ട​ര്‍​ക്കു​മി​ല്ല. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഒ​ന്ന​ല്ല ഇ​ട​പാ​ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

Kerala

ഇ​ഡി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മു​ള്ള​താ​ണ് ഇ​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നി​ല​വി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ കൈ​യി​ലാ​ണ് റി​പ്പോ​ര്‍​ട്ടു​ള്ള​ത്. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ക്കും. നി​യ​മോ​പ​ദേ​ശം തേ​ട​ണ​മെ​ങ്കി​ല്‍ തേ​ടു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ; തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി നീ​ക്ക​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പി.​എ. ​മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രെ​ങ്കി​ലും പേ​ടി​ച്ചു​പോ​യി എ​ന്ന് ക​രു​തേ​ണ്ടെ​ന്ന് റി​യാ​സ് വ്യ​ക്ത​മാ​ക്കി. ഉ​പ​രി​കോ​ട​തി​ക​ളി​ൽ പോ​യ വി​ഷ​യ​മാ​ണ്. കേ​സ് എ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു.

നി​ര​പ​രാ​ധി​ത്വം പൂ​ർ​ണ​മാ​യും തെ​ളി​യി​ക്കാ​നാ​കും. ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ. തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​രു​ത​ര​ത്തി​ലും ഭ​യ​പ്പെ​ടാ​നി​ല്ല. തി​ര​ക്ക​ഥ ന​ന്നാ​യി. ഇ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണ്. ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ പ​ച്ച​യി​റ​ച്ചി ക​ടി​ച്ചു​തി​ന്ന് ര​സി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. അ​ത് അ​തി​ന്‍റെ ര​സ​ത്തി​ൽ ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം; സി​പി​എം ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ഇ​ഡി​യു​ടെ നീ​ക്കം വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ രം​ഗ​ത്ത് ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം. അ​വ​രു​ടെ ന​യം വ്യ​ക്ത​മാ​ക്ക​ണം. ഉ​ന്ന​ത നേ​താ​വി​നെ​തി​രാ​യി പു​റ​ത്തു​വ​ന്ന​ത് ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞു. ഇ​ഡി ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി. ​ജ​യ​രാ​ജ​ൻ പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി

ക​ണ്ണൂ​ർ: പി. ​ജ​യ​രാ​ജ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. തെ​റ്റു​തി​രു​ത്ത​ലെ​ന്ന പി​ണ​റാ​യി നി​ല​പാ​ട് ത​ന്നെ​യാ​ണ് ജ​യ​രാ​ജ​നും പ​റ​ഞ്ഞ​തെ​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഭി​ന്ന​ത​യെ​ന്ന വാ​ദം തെ​റ്റെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. പി. ​ജ​യ​രാ​ജ​ന്‍റെ പോ​ഡ്കാ​സ്റ്റ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി. ​ജ​യ​രാ​ജ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​ഞ്ഞു എ​ന്ന​ത് തെ​റ്റാ​യ വ്യാ​ഖ്യാ​ന​മാ​ണെ​ന്ന് പി. ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​രി​ൽ പി​ണ​റാ​യി പ്ര​സം​ഗി​ക്കു​ന്ന​തി​ന് മു​മ്പാ​ണ് പോ​ഡ്കാ​സ്റ്റ് ചി​ത്രീ​ക​രി​ച്ച​ത്. താ​നും പി​ണ​റാ​യി​യും പ​റ​ഞ്ഞ​ത് ഒ​രേ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വ​യം വി​മ​ർ​ശ​നം പാ​ർ​ട്ടി​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ന​ല്ലെ​ന്നും പി. ​ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പോ​ഡ്കാ​സ്റ്റി​ലെ പ​രാ​മ​ർ​ശം.

 

Kerala

കേരള സർവകലാശാലയിലെ പൊലിസ് അതിക്രമം: ഖാർഗെയ്ക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പൊലിസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജൻഡകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സർവകലാശാലയിൽ വന്ദേമാതരം പൂർണമായും ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ലത്തിച്ചാർജ് നടത്തിയതെന്നും പെൺകുട്ടികളെ ആൺ പൊലിസുകാർ ആക്രമിച്ചുവെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.

ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്‍റെ കാലം മുതൽക്കേ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ടെന്നും, കഴിഞ്ഞ 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ദേശീയതലത്തിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്‍റെയും ഡൽഹി പൊലിസിന്‍റെയും അടിച്ചമർത്തലുകളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി കേരളത്തിൽ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാർഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

സർവകലാശാല നിയമത്തിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സമ്മതിച്ചതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള പൂർണ അധീശത്വം സംസ്ഥാന സർക്കാർ അംഗീകരിച്ചു കൊടുത്തിരിക്കുകയാണെന്നും സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ കീഴടങ്ങിയതിന്‍റെ തെളിവാണിതെന്നും പിണറായി കൂട്ടിച്ചേർത്തു.

Kerala

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്, പിന്തുണച്ച് സജി ചെറിയാൻ

തിരുവനന്തപുരം: പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്. പാർട്ടിയിലെ ഒരുവിഭാ​ഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞതെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പാർട്ടിയിലെ ചെറിയവിഭാ​ഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവർ വിജയിച്ചത്. അത് ചെയ്യാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. അതാണ് പിണറായി വിജയൻ സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിലായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം.

Kerala

ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും ജ​ന​ങ്ങ​ൾ​ക്കു തെ​റ്റു​പ​റ്റി; പി​ണ​റാ​യി​യെ ന്യാ​യീ​ക​രി​ച്ചു ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണു തെ​റ്റു​പ​റ്റി​യ​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ.

പാ​ർ​ട്ടി പോ​ളി​റ്റ്ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ യാ​തൊ​രു പി​ശ​കും സം​ഭ​വി​ച്ചി​ട്ടി​ല്ല. ജ​നം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്നു പി​ണ​റാ​യി പ​റ​ഞ്ഞ​തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു ത​ന്നെ​യാ​ണു സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണു സം​സ്ഥാ​ന ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ങ്ങ​ളി​ൽ പ​റ​ഞ്ഞ​തെ​ല്ലാം ത​ന്നെ പ​ഴ​യ കാ​ര്യ​ങ്ങ​ളാ​ണ്. പു​തു​താ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു പി​ണ​റാ​യി പ്ര​സം​ഗി​ച്ച​ത്.

ടി.​കെ. ഗോ​വി​ന്ദ​നും കു​ഞ്ഞി​കൃ​ഷ്ണ​നും വ​ർ​ഗ​വ​ഞ്ച​ന​യു​ടെ​യും ച​തി​യു​ടെ​യും ഭാ​ഗ​മാ​യാ​ണു കോ​ണ്‍​ഗ്ര​സി​ലേ​ക്കു പോ​യ​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​രു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യോ​ടു യോ​ജി​പ്പി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​മു​ന്നേ​റ്റ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളോ​ടു സി​പി​എം ഒ​രി​ക്ക​ലും യോ​ജി​ക്കി​ല്ല. ആ​ധു​നി​ക കേ​ര​ള​ത്തി​നു യോ​ജി​ക്കാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

പ്രതിപക്ഷ ഉപനേതൃപദവി: പിണറായിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടുമായി സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്‍റെ തീരുമാനം.

ഉപനേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

ഉപനേതൃപദവി സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് സിപിഐക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ ചര്‍ച്ചകളില്‍ പിണറായി വിജയന്‍ ഉണ്ടാകരുതെന്ന നിലപാട് സിപിഐ എടുത്തിരിക്കുന്നത്.

Kerala

പിണറായി വിജയന്‍റെ വീടിന് മുന്നിലെ വിവാദ പൊലിസ് ജീപ്പ്' മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടിന് മുന്നിലെ വിവാദ പൊലിസ് ജീപ്പ് സ്റ്റേഷൻ മാറ്റി. കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് പത്ത് വർഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

പൊലിസ് ഉദ്യോഗസ്ഥർ ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുതിയ ഷെല്‍ട്ടര്‍ വീടിന് സമീപം നിര്‍മ്മിക്കുമെന്നാണ് വിവരം.

KL 01 BR 9569 എന്ന ജീപ്പാണ് മാറ്റിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജീപ്പില്‍ പൊലിസ് കാവല്‍ ഒരുക്കിയത്. ഒരു എസ്‌ഐയും രണ്ട് പൊലിസുകാരുമാണ് ആ ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്.

Kerala

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് സ​മാ​പി​ക്കും; പി​ണ​റാ​യി​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗ​ങ്ങ​ളും മു​ന്ന​ണി ത​ർ​ക്ക​ങ്ങ​ളും ച​ർ​ച്ച​യാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വോ​ട്ട​ർ​മാ​ർ​ക്കും അ​ണി​ക​ൾ​ക്കും മേ​ൽ ചു​മ​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​രി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചേ​ക്കും. പാ​ർ​ട്ടി​യു​ടെ തെ​റ്റു​തി​രു​ത്ത​ൽ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന വി​കാ​രം പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​മ​ധ്യ​ത്തി​ലു​ണ്ട്.

ഇ​തോ​ടൊ​പ്പം, പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ​ച്ചൊ​ല്ലി സി​പി​ഐ​യു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ളും യോ​ഗം ആ​ലോ​ചി​ക്കും. കോ​ഴി​ക്കോ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന വി​പു​ല​മാ​യ സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന് രൂ​പം ന​ൽ​ക​ലാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട. അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ യോ​ഗം ഇ​ന്നും തു​ട​രും. 

കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മു​ന്ന​ണി ബ​ന്ധ​ത്തെ ബാ​ധി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. വ​രും നാ​ളു​ക​ളി​ലെ കേ​ന്ദ്ര​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന യു​പി, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളും ദേ​ശീ​യ കൗ​ൺ​സി​ൽ വി​ല​യി​രു​ത്തും.

Kerala

പി​ണ​റാ​യി​യു​ടെ പ്ര​സം​ഗം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി; ആ​ഞ്ഞ​ടി​ച്ച് ടി.​കെ.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട​യി​ട​ത്ത് അ​തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പി​ബി അം​ഗം എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി പ്ര​സം​ഗി​ച്ച​തെ​ന്നും ടി.​കെ.​ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ട്ടി തെ​റ്റു​തി​രു​ത്താ​ൻ പോ​കു​ന്നി​ല്ല എ​ന്ന​തി​ന്‍റെ ദൃ​ഷ്ടാ​ന്ത​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ​തി​രെ​യും ടി.​കെ.​ഗോ​വി​ന്ദ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. രാ​ഗേ​ഷ് ജ​നി​ക്കും മു​മ്പ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ വ​ന്ന​യാ​ളാ​ണ് താ​നെ​ന്നും ത​ന്നെ വി​മ​ർ​ശി​ക്കും മു​മ്പ് രാ​ഗേ​ഷ് ക​ണ്ണാ​ടി​യി​ൽ നോ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up