ബ്രിജ് ഭൂഷൺ സിംഗ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ തിരംഗ സമരത്തിന് പിന്നിൽ ആഗോള ടെക് ഭീമൻ ഇലോൺ മസ്കെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. സമരം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷൺ. ഇന്ത്യയെ ബംഗ്ലാദേശുമായും പാക്കിസ്ഥാനുമായും ഉപമിക്കുകയാണെന്നും സുപ്രീംകോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും ബ്രിജ് ഭൂഷൺ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ തിരംഗ മാർച്ച് നടത്താനാണ് സിജെപി ആഹ്വാനം.
Tags : ElonMusk CJP BrijBhushanSharanSingh NewDelhi NewsUpdate Headlines