x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഫ്ബിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എൻ. ബാല​ഗോപാൽ

വെബ് ഡെസ്ക്
Published: October 16, 2026 04:44 PM IST | Updated: October 16, 2026 04:44 PM IST

കെ.എൻ. ബാലഗോപാൽ

കൊല്ലം: പുകമറകൾ സൃഷ്ടിച്ച് കിഫ്ബിയെ തകർക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ കേരളത്തിന്‍റെ ഭാവി വികസനം തടസപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് സമാനതകളില്ലാത്ത പങ്കാണ് കിഫ്ബി വഹിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ടുമാത്രം നാടിന്‍റെ സമഗ്ര വികസനം സാധ്യമാകില്ലെന്ന യാഥാർഥ്യം തിരിച്ചറിയണം. വികസന പ്രവർത്തനങ്ങൾ പൂർണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കിഫ്ബിക്കെതിരായ നീക്കങ്ങളെ കാണേണ്ടത്.

ലാഭകരമായ പദ്ധതികൾ മാത്രം ഏറ്റെടുത്താൽ മതിയെന്ന നിലപാട് സ്വീകരിച്ചാൽ നാടിന് അത്യാവശ്യമായ ആശുപത്രികളും ദേശീയപാതകളും ഉൾപ്പെടെയുള്ള പൊതു സംവിധാനങ്ങൾ എങ്ങനെ നിർമിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ഇത് സംസ്ഥാനത്തെ വികസനപരമായി വർഷങ്ങൾ പിന്നോട്ട് നയിക്കും. നിയമാനുസൃതവും ന്യായവുമായ ഏത് പരിശോധനയെയും ആരും എതിർക്കുന്നില്ല. എന്നാൽ തെറ്റായ കാര്യങ്ങൾ കണ്ടെത്താനെന്ന വ്യാജേന 'കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുന്ന' നിലപാട് സ്വീകരിക്കരുത്.

രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തി ഈ സ്ഥാപനത്തെ അപ്പാടെ തകർത്തുകളയുന്നതിന് പകരം, ഭാവിയിൽ കിഫ്ബിയെ കൂടുതൽ കരുത്തോടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സർക്കാർ ആലോചിക്കേണ്ടതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Tags : KNBalagopal KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up