അഭിജീത് ദീപ്കെ
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ അപാകതകൾ ആരോപിച്ച് സിജെപി നടത്തുന്ന തിരംഗ മാർച്ചിന് മുന്നോടിയായി പൊലിസ് അഭിജീത് ദീപ്കെയുടെ വസതിയിലെത്തി. ദീപ്കെയ്ക്ക് നോട്ടീസ് നൽകി പൊലിസ് മടങ്ങി. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും പൊലിസ് നിർദേശിച്ചു.
തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക വീശുന്നവരെ തടയുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും കൈവശം വയ്ക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത ദീപ്കെ സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു.
Tags : Police AbhijitDeepke Residence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash