x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ആക്രമണം: ഇരകളാകുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയില്‍

കോഴിക്കോട് ബ്യൂറോ
Published: October 16, 2026 03:27 PM IST | Updated: October 16, 2026 03:27 PM IST

AI Image for representation

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കും സാരമായി പരിക്കേറ്റ് ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുന്നവര്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പിലായാലോ? സംസ്ഥാനത്തെ മലയോര കര്‍ഷകര്‍ക്കടക്കം സന്തോഷം പകരുന്ന വാര്‍ത്തയാണ് വനംമന്ത്രി ഷിബു ബേബി ജോണില്‍ നിന്നുണ്ടായിരിക്കുന്നത്.

വന്യജീവി ആക്രമണങ്ങള്‍ക്കിരയാകുന്നവരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നാണ് കഴിഞ്ഞദിവസം വനംമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത്, എഫ്. രാജ എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍റെയും ഭാഗമായി നിയമസഭാ മണ്ഡലതലത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വനാതിര്‍ത്തി പങ്കിടുന്ന ഓരോ നിയമസഭാ മണ്ഡലത്തിലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ അധ്യക്ഷനായും, ബന്ധപ്പെട്ട പാര്‍ലമെന്‍റ് അംഗം പ്രത്യേക ക്ഷണിതാവായും, ഡിഎഫ്ഒ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കണ്‍വീനറായും സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്.

കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം 100 ശതമാനം വര്‍ധിപ്പിക്കുന്നതിനും, മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുന്നതിനും തത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Tags : Wildlife Attack Pension Victims

Recent News

Corehub Up