പ്രതീകാത്മക ചിത്രം
ഇടുക്കി: ഇടുക്കിയിലെ പാമ്പ്ലയില് പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോള് ഒഴിച്ച് കത്തിച്ച സംഭവത്തില് യുവാവ് പിടിയില്. രാജാക്കാട് സ്വദേശി നിഷാന്തി(19)നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള് പുറത്തുവന്നത്.
വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴാം ക്ലാസ് മുതല് പരസ്പരം അറിയാവുന്നവരാണ് ഇരുവരും എന്ന് ബന്ധുക്കള് പറയുന്നു.
പെണ്കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കള് വ്യക്തമാക്കി. ഇവിടെയെത്തിയ ഇരുവരും തമ്മില് ആദ്യം വാക്കുതര്ക്കമുണ്ടായി. ഇതിനിടെ പെണ്കുട്ടിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്ന്ന് മരണം ഉറപ്പാക്കുന്നതിനായി കല്ല് ഉപയോഗിച്ച് മുഖത്ത് പലതവണ ഇടിക്കുകയും, തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിന്മേല് പെട്രോള് ഒഴിച്ച് കത്തിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ബന്ധത്തില് നിന്ന് പെണ്കുട്ടി പിന്മാറാന് ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
ബന്ധത്തില് നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പെണ്കുട്ടിയുടെ കുടുംബം നേരത്തെ പൊലിസില് പരാതി നല്കിയിരുന്നതായി വിവരമുണ്ട്. എന്നാല് നിഷാന്ത് നിരന്തരം ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള് ആരോപിക്കുന്നു.
രാജാക്കാട്, ബൈസന്വാലി മേഖലകളിലെ തോട്ടങ്ങളില് ജോലി ചെയ്ത് വരികയായിരുന്നു പ്രതി നിഷാന്ത്. സംഭവത്തില് പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Tags : Arrested Murder Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash