x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 04:48 PM IST | Updated: October 16, 2026 05:06 PM IST

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂ​ഡ​ൽ​ഹി: സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കി​ല്ലെ​ന്നും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ്നാ​ഥ് സിം​ഗ് കോ​ൺ​ഗ്ര​സി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ബ​ലി​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​രാ​ജ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​രു​ക്ക​ളാ​ക്കി മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും, ബം​ഗ്ലാ​ദേ​ശി​ൽ ക​ണ്ട​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ​യും ഭ​ര​ണ​മാ​റ്റ​ത്തി​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്നതെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​പ്പോ​ലെ​യു​ള്ള ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​യ്യാ​റാ​ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ധി​ക്കാ​ര​പൂ​ർ​വം ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ച് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഗാ​ന്ധി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്കാ​നു​ള്ള എ​ല്ലാ ധാ​ർ​മി​ക അ​വ​കാ​ശ​ങ്ങ​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​യും പ്ര​തി​രോ​ധ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : GyaneshKumar RajnathSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up