x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ'; 'തി​രം​ഗ മാ​ർ​ച്ചി​ന്' മു​ൻ​പ് വീ​ട്ടി​ലെ​ത്തി​യ ഡ​ൽ​ഹി പൊ​ലി​സി​നോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് അ​ഭി​ജി​ത് ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 05:27 PM IST | Updated: October 16, 2026 05:27 PM IST

അഭിജിത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും സി​ജെ​പി പ്ര​ഖ്യാ​പി​ച്ച 'തി​രം​ഗ മാ​ർ​ച്ചി​ന്' തൊ​ട്ടു​മു​മ്പ് ഡ​ൽ​ഹി പൊ​ലി​സും പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി പൊ​ലി​സു​കാ​ർ ന്യൂ​ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് "എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?" എ​ന്ന് ചോ​ദി​ച്ച് ദീ​പ്കെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് പൊ​ലി​സ് ന​ൽ​കി​യ നോ​ട്ടീ​സും ദീ​പ്കെ ചോ​ദ്യം ചെ​യ്തു. അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പൊ​ലി​സി​നെ വെ​ല്ലു​വി​ളി​ച്ച അ​ദ്ദേ​ഹം, ത​ങ്ങ​ൾ ഗാ​ന്ധി​യ​ൻ രീ​തി​യി​ലു​ള്ള അ​ഹിം​സാ​ത്മ​ക പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കൊ​ണാ​ട്ട് പ്ലേ​സി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ ദേ​ശീ​യ പ​താ​ക​യേ​ന്തി പ്ര​തി​ഷേ​ധി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​ട​ച്ചി​ടാ​ൻ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ലി​സ് ദീ​പ്കെ​യു​ടെ വ​സ​തി​യി​ലെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും.

Tags : AbhijithDipke LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up