x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രാ​യ വ്യാ​പാ​രി​ക​ളു​ടെ ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​തെ സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 05:55 PM IST | Updated: October 16, 2026 05:56 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ സി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ൽ ഉ​ട​ന​ടി ഉ​ത്ത​ര​വി​റ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

"എ​ല്ലാ​വ​ർ​ക്കും ന​ല്ല ബു​ദ്ധി ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു... ഉ​ത്സ​വ സീ​സ​ണി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​പ​ജീ​വ​ന​ത്തെ സ​മ​രം ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്," എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ കേ​സി​ൽ ഉ​ട​ൻ ഉ​ത്ത​ര​വി​ടാ​ൻ ത​യ്യാ​റാ​കാ​ത്ത കോ​ട​തി, കേ​സ് ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക് മാ​റ്റി.

സ​മ​രം ന​ട​ത്താ​ൻ ഒ​രാ​ൾ​ക്ക് അ​വ​കാ​ശ​മു​ള്ള​തു​പോ​ലെ ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കാ​നും ആ​ളു​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധം മൂ​ലം അ​ന​ധി​കൃ​ത​മാ​യി വ്യാ​പാ​ര ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ൽ​ഹി കി​രാ​ന ക​മ്മി​റ്റി​യും അ​യ​ൺ ആ​ൻ​ഡ് ഹാ​ർ​ഡ്‌​വെ​യ​ർ മെ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തേ​സ​മ​യം, സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള​ല്ല, മ​റി​ച്ച് ന​ഗ​രം അ​ട​ച്ചി​ടാ​നും ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ക്കാ​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളാ​ണ് ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ എ​ക്സി​ൽ കു​റി​ച്ചു.

Tags : SupremeCourt CJP LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up