District News
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഏഴ് ക്വാറികള്‍ക്ക് പുതിയതായി അനുമതി നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.
പഞ്ചായത്ത് ഭരണ സമിതിയും കോണ്‍ഗ്രസ് നേതാക്കളും ക്വാറി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പുതിയ ക്വാറികള്‍ വരുന്നത്. കാലാവസ്ഥ വ്യതിയാനവും മഴകുറവും മൂലം കടുത്ത വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത്. കുടിവെള്ളത്തിനു പോലും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന ഈ സമയത്ത് പഞ്ചായത്തിന്റെ നിസംഗത മൂലമാണ് കോടതി അനുമതിയുമായി ക്വാറി മാഫിയ രംഗത്ത് വരുന്നത്.
ഇതിനെതിരേ സിപിഎം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നമ്പികൊല്ലി, ലോക്കല്‍ സെക്രട്ടറി സി.പി. വിന്‍സെന്റ്, പി.ജെ. പൗലോസ്, കെ.വി. ജോബി എന്നിവര്‍ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉത്പാദനത്തിനൊപ്പം സംസ്കരണം, മൂല്യവർധന, പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ബത്തേരി നഗരസഭ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ പറഞ്ഞു.
വയനാട്ടിലെ കാപ്പി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് മാതൃകാപരമായ മാർഗദർശനവും പരിഹാരവും ഉണ്ടാക്കിയെടുക്കണമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി ഹോട്ടൽ റീജൻസിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു റസീന അബ്ദുൾ ഖാദർ. കേരള സർക്കാർ, കോഫി ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള ഫാർമർ പ്രൊഡ്യൂസർ കന്പനീസ് കണ്‍സോർഷ്യം എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
കോഫി ബോർഡ് കേരളം–തമിഴ്നാട് മേഖല ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ) ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഷംസാദ്, ബത്തേരി കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ, മുൻ കോഫി ബോർഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, കെ.കെ. മനോജ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ. ജിഷ, കേര പ്രോജക്ട് സംസ്ഥാന പ്ലാന്റേഷൻ സ്പെഷ്യലിസ്റ്റ് ആർ.എസ്. അജിത്ത്, കേരള കോഫി ലിമിറ്റഡ് കണ്‍സൾട്ടന്റ് ധർമ്മരാജ് നരേന്ദ്രനാഥ്, എഫ്പിഒ–എഫ്പിസി കണ്‍സോർഷ്യം പ്രതിനിധി പി.കെ. അച്യുതൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. പ്രകാശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജിൽ, പുൽപ്പള്ളി വനമൂലിക പ്രോജക്ട് മാനേജർ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
സെമിനാറിന്റെ ഭാഗമായി കാപ്പിയുടെ ആരോഗ്യഗുണങ്ങൾ, കാപ്പിയിലെ മൂല്യവർധന, കേര പദ്ധതിയുടെ പ്രവർത്തനങ്ങൾ, കാപ്പി കൃഷിയിലെ ജലസേചന സംവിധാനങ്ങൾ, ഇന്ത്യൻ ഫിൽട്ടർ കാപ്പി തയാറാക്കൽ എന്നിവയെക്കുറിച്ച് സാങ്കേതിക സെഷനുകൾ നടന്നു. കോഫി ബോർഡ് ജൂനിയർ ലൈസണ്‍ ഓഫിസർ പി.ടി. ജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ. ജിഷ, കേര ഫീൽഡ് ഓഫിസർമാരായ കെ. ആഷിക്ക് അലി, ഒ.കെ. അഥീന, കോഫി ബോർഡ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫിസർമാരായ എസ്. മിഥുൻലാൽ, ആർ. മീരാരാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
കോഫി ബോർഡ് ബത്തേരി സീനിയ ലൈസണ്‍ ഓഫിസർ എസ്. സുരേന്ദ്രൻ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.സി. മധു ബോപ്പയ്യ എന്നിവർ പ്രസംഗിച്ചു.
കാപ്പി കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ കന്പനികളുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷിവ്യവസായ മേഖലകളിലെ ഉദ്യോഗസ്ഥർ, കാപ്പി മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കാപ്പിയുടെ ഉത്പാദനം മുതൽ മൂല്യവർധന, വിപണനം, സംരംഭകത്വം എന്നിവ വരെയുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്ത സെമിനാർ വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ വിപണിസൗഹൃദവും വരുമാനദായകവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള വിവിധ ഇടപെടലുകൾക്ക് വേദിയായി.
District News
കൽപ്പറ്റ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സന്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ഇന്നലെ മാത്രം 30 ടണ്‍ ഇ-മാലിന്യം ശേഖരിച്ചു. സെപ്റ്റംബർ 29 ചൊവ്വാഴ്ച 15 ടണ്‍ ഇ-മാലിന്യമാണ് ശേഖരിച്ചത്.
ഇ-മാലിന്യം ഇതുവരെയും നൽകാൻ കഴിയാത്തവർക്ക് ഇന്ന് പനമരം ബ്ലോക്കിൽ എത്തിക്കാവുന്നതാണെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. "ഭൂമി’ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടത്തും. കൽപ്പറ്റയിൽ 15 ടണ്‍, മാനന്തവാടിയിൽ അഞ്ച് ടണ്‍, സുൽത്താൻ ബത്തേരിയിൽ പത്ത് ടണ്‍ എന്നിങ്ങനെയാണ് ഇന്നലെ ഇ-മാലിന്യം ശേഖരിച്ചത്. ജില്ലാഭരണകൂടത്തെയും സർക്കാർ ഓഫിസുകളെയും ഇ-മാലിന്യ മുക്തമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിന്ന് ഇ-മാലിന്യം ശേഖരിക്കും.
നിലവിൽ കിലോഗ്രാമിന് 10 രൂപ നിരക്കിലാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. ഏകദേശം 50 വിഭാഗങ്ങളായി തരംതിരിച്ചാണ് ശേഖരണം. ഓരോ ഇനത്തിനും വ്യത്യസ്ത നിരക്കിൽ കിലോഗ്രാമിന് തുക നൽകും.
ഇ-മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ശേഖരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വേതനം ക്ലീൻ കേരള കന്പനി നൽകും. ശേഖരിക്കുന്ന ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണത്തിനും ക്ലീൻ കേരള കന്പനി നേതൃത്വം നൽകും. ഇവൈജിഡിഎസിനൊപ്പം വിശ്വശാന്തി ഫൗണ്ടേഷനും പദ്ധതിയിൽ പങ്കാളികളാണ്. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കന്പനി എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാടിന്റെ സുസ്ഥിര വികസനത്തിനായി സർക്കാർ-സ്വകാര്യ മേഖലയെ കൂട്ടിയിണക്കി സിഎസ്ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന "ഭൂമി’ പദ്ധതിയുടെ പ്രധാന ഇടപെടലുകളിലൊന്നാണ് ഇ-മാലിന്യമുക്ത വയനാട്. ഇ-മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പിന്നാലെ എല്ലാത്തരം മാലിന്യങ്ങളിൽ നിന്നും വയനാടിനെ മുക്തമാക്കി സന്പൂർണ ഹരിത ജില്ലയായി മാറ്റുകയാണ് ലക്ഷ്യം.
District News
പുല്‍പ്പള്ളി: കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, കാര്‍ഷിക വിളകളെല്ലാം രോഗബാധയും കീടബാധയും വരള്‍ച്ചയുംമൂലം നശിച്ചു പോകുകയാണ്.
വന്യജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം കാണുക, കടബാധ്യതയുള്ള കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കര്‍ഷകരുടെ ബാങ്ക് കടബാധ്യതകള്‍ എഴുതിത്തള്ളുക, വരള്‍ച്ചയെ നേരിടാന്‍ ജലസേചന പദ്ധതികള്‍, കടമാന്‍ തോട് ഡാം പദ്ധതിയിലെ തടയണകള്‍, കര്‍ഷകര്‍ക്ക് കൃഷിഭവന്‍വഴി ലഭിച്ചിരുന്ന സഹായങ്ങള്‍ പുനരാരംഭിക്കുക, ജനവാസ മേഖലകളിലെ പരിസ്ഥിതി ലോല മേഖലകളുടെ പരിഹാരം, ദേശീയപാതയിലെ രാത്രിയാത്രാനിരോധനം അവസാനിപ്പിക്കുക, കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യഥാര്‍ഥ്യമാക്കുക, വയനാട്ടിലെ ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ കൊണ്ടുവരിക, വയനാട്ടിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ ആവശ്യമായ സംരംഭങ്ങള്‍ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുക, വയനാട്ടിലെ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നല്‍കിയത്.
മുള്ളന്‍കൊല്ലി കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. കുര്യന് പ്ലാക്കിയില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, സുനില്‍ പുലികുത്തി, ജോയി വാഴയില്‍, ബീന കരിമാംകുന്നേല്‍, സുനില്‍ പാലമറ്റം, സാജന് കടുപ്പില്‍, ഷൈനി പൊയ്യാനിയില്‍, സി.ഡി. തങ്കച്ചന്, ജയിംസ് വടക്കേക്കര, തോമസ് പാഴുക്കാല, ജോസ് നാമത്തില്‍, ബിജു ഒലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ജസ്റ്റീസ് കൃഷ്ണന് നായര്‍ കമ്മീഷന് 2016ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്ക് അനുകൂലമായ ശിപാര്‍ശകള്‍ ഇന്നോളം നടപ്പായില്ല.
അതേസമയം തോട്ടം ഉടമകള്‍ക്ക് ഗുണം ചെയ്യുന്ന ശിപാര്‍ശകള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി. കമ്മിഷന് ശിപാര്‍ശ ചെയ്തതനുസരിച്ച് സര്‍ക്കാര്‍ പ്ലാന്റേഷന് നികുതി നിര്‍ത്തലാക്കി. കാര്‍ഷിക ആദായ നികുതി റദ്ദുചെയ്തു. ലയങ്ങളെ കെട്ടിട നികുതിയില്‍നിന്നു ഒഴിവാക്കി. ഭൂനികുതിയില്‍ ഇളവ് അനുവദിച്ചു.
മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പിന് നല്‍കേണ്ട സീനിയറേജ് നീക്കം ചെയ്തു. ഇടവിള കൃഷിക്ക് അനുമതി നല്കി. പാട്ടം പുതുക്കിനല്കാന് ഉത്തരവിറക്കി. തൊഴിലാളികള്‍ക്ക് സഹായകമാകുന്നതില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുക, പദ്ധതി ചെലവ് സര്‍ക്കാരും തോട്ടം ഉടമയും തുല്യമായി വഹിക്കുക, പദ്ധതിക്കാവശ്യമായ സ്ഥലം തോട്ടം ഉടമ സൗജന്യമായി ലഭ്യമാക്കുക, ലയങ്ങളിലെ സൗകര്യങ്ങള്‍ കാലോചിതമാക്കുക, തോട്ടം തൊഴിലാളികളുടെ ചികിത്സ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വേതനം കാലോചിതമാക്കുക, പ്ലാന്റേഷന് നയം തയാറാക്കുക തുടങ്ങിയ ശിപാര്കളാണ് സര്‍ക്കാര്‍ അവഗണിച്ചത്.
പിണറായി സര്‍ക്കാര്‍ പ്ലാന്റേഷന് നയം പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് പ്ലാന്റേഷന് ഫെഡറേഷന് പ്രസിഡന്റ് പി.ജെ. ജോയി പറഞ്ഞു. തോട്ടം തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി രണ്ട് ലയങ്ങള്‍ ഒന്നാക്കി പണിതുനല്‍കണം. തേയില, കാപ്പി, ഏലം എന്നിവ സിവില്‍ സപ്ലൈസ് കോര്പറേഷന് വഴി വിറ്റഴിക്കണം. തോട്ടങ്ങളുടെ നിലനില്‍പ്പിന് ഇതാവശ്യമാണ്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനസജ്ജമാക്കണം. വേതനം കലോചിതമാക്കണം. പഞ്ചായത്തുകള്‍ തൊഴില്‍കരം പിരിക്കുന്നത് ഒഴിവാക്കണം. ഉത്പന്നങ്ങള്‍ മൂല്യവര്‍ധന വരുത്തി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കണക്കില്‍ കാണിക്കാന്‍ തോട്ടം ഉടമകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കണമെന്നും ജോയി പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കൂലി പര്യാപ്തമല്ലെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് പി.പി. ആലി, ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എന്നിവര്‍ പറഞ്ഞു.
സര്‍ക്കാര്‍ കാലാകാലങ്ങളില്‍ രൂപീകരിക്കുന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി മുഖേനയാണ് തോട്ടം തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നത്. തൊഴിലാളി, ഉടമ പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമാണ് ഇതിലെ അംഗങ്ങള്‍. സംസ്ഥാന ലേബര്‍ കമ്മിഷണറാണ് കണ്‍വീനര്‍. സേവന-വേതന വ്യവസ്ഥകള്‍ അടങ്ങുന്ന കരാറിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. ഏറ്റവും ഒടുവില്‍ കരാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാര്‍ച്ച് ഏഴിന് അന്നത്തെ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ്. 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യം ഉണ്ടാകേണ്ട കരാര്‍ മൂന്നു മാസം നഷ്ടപ്പെടുത്തി ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കിയാണ് പ്രഖ്യാപിച്ചത്. 2028 ഡിസംബര്‍ 31 വരെയാണ് കരാര്‍ കാലാവധിയെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു.
District News
മീനങ്ങാടി: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സ്റ്റെര്‍ക്ക് വയനാട് (സയന്‍സ് ടെക്നോളജി എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) നടപ്പാക്കുന്ന 15 ദിവസത്തെ ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലന പരിപാടി തുടങ്ങി.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു.പരിശീലനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും കുടുംബശ്രീ വഴി ആവശ്യമായ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വയനാട് ലീഡ് ബാങ്ക് മാനേജര്‍ എ. വിനീഷ് ബാബു വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍ പരിചയപ്പെടുത്തി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എ.കെ. ജിഷ, അസിസ്റ്റന്റ് ജില്ലാ ഇന്‍ഡസ്ട്രീസ് ഓഫിസര്‍ കെ.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ക്ഷീരവികസന വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ എം. പ്രകാശ് സംരംഭകത്വ പരിശീലനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ബത്തേരി ബ്ലോക്കിലെ 30 വനിതകളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അരി, ചെറുധാന്യങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, മസാലക്കൂട്ടുകള്‍, ക്ഷീരോത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് പരിശീലനം നല്‍കുന്നത്. തിയറി ക്ലാസുകള്‍ക്കു പുറമേ പ്രായോഗിക പരിശീലനവും വിജയകരമായി പ്രവര്‍ത്തിക്കുന്ന അഗ്രിബിസിനസ് യൂണിറ്റുകളിലേക്കുള്ള പഠനസന്ദര്‍ശനവും സംഘടിപ്പിക്കും. സ്റ്റെര്‍ക്ക് ചെയര്മാന് പ്രഫ. കെ. ബാലഗോപാലന് അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ പി.ആര്. മധുസൂദനന്, സിഇഒ എം.എം. ടോമി എന്നിവര്‍ പ്രസംഗിച്ചു.
District News
മാനന്തവാടി: ഓപ്പറേഷന് തെളിമയുടെ ഭാഗമായി വയനാട്ടില്‍ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്ന് നാല് സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
13 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങളുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം വയനാട് അസിസ്റ്റന്റ് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരേ പിഴയടയ്ക്കുന്നതിനും ശിപാര്‍ശചെയ്തു.
ഉപയോഗ ശൂന്യമായ 19.1 ലിറ്റര്‍ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ടായിരുന്ന 120 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വയനാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. ജോസഫ് കുര്യാക്കോസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ഡോ. അഞ്ജു ജോര്‍ജ്, നിഷ പി. മാത്യു, കെ.ബി. പദ്മനാഭന്, പി.ആര്. സുരേഷ് ബാബു, ബിപിന്‍ വര്‍ഗീസ്, അബ്ദുള്‍ സലാം, സല്‍മ എന്നിവരടങ്ങുന്ന സ്ക്വാഡാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്. നിയമലംഘനങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
District News
കൽപ്പറ്റ: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് അധ്യക്ഷയാകും. സബ് കളക്ടർ അതുൽ സാഗർ വിശിഷ്ടാതിഥിയാകും. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സബ് ജഡ്ജ് ആർ. അനിത, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ എസ്. ഗിഫ്റ്റ്സൻ രാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിർമാണം 31നകം പൂർത്തിയാക്കും.
ടൗണ്‍ഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനായി നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് യോഗം നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായംകൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഫുഡ് കൂപ്പണും തുടരും. കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറുന്നതിനും യോഗം തീരുമാനിച്ചു. ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കാനും നിർദേശം നൽകി. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം നിർദേശിച്ചു.
District News
കല്‍പ്പറ്റ: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ജില്ലയിലെ 2026-27 ജൂലൈ ബാച്ച് പഠിതാക്കള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം എല്എസ്സി കോ-ഓര്‍ഡിനേറ്റര്‍ ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ എന്‍എംഎസ്എം ഗവ. കോളജില്‍ നടത്തി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. കലാകായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ആര്. ബിനി അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. വി.പി. ജഗതിരാജ്, അസോസിയേറ്റ് പ്രഫ. ഡോ. ബഷീര്‍ പൂളക്കല്‍, ലേണര്‍ സപ്പോര്‍ട്ട് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ഡെന്നി ജോസഫ്, എന്‍.ജി. ജോബി, പഠിതാക്കളുടെ പ്രതിനിധി ഡോ. കൃഷ്ണന് മൂത്തിമൂല എന്നിവര്‍ പ്രസംഗിച്ചു.
ഓപ്പണ്‍ യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സണ്‍മാരായ ഡോ. മായ രവീന്ദ്രന്, ഫൗസിയ ഷുക്കൂര്‍ എന്നിവര്‍ കോഴ്സ് ഘടന, പഠന രീതി, സ്റ്റുഡന്റ് ഡാഷ് ബോര്‍ഡ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ലേണര്‍ സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനം, ലേണിംഗ് മെറ്റീരിയല്‍ എന്നിവ എല്എസ്സി അസിസ്റ്റന്റ് ഡെന്നി പോള്‍ പരിചയപ്പെടുത്തി. പഠിതാക്കള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കോളജ് കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. ഷാജി തദ്ദേവൂസ് സ്വാഗതം പറഞ്ഞു.
District News
കുറ്റ്യാടി: കക്കട്ടിൽ ആക്രി സാധനങ്ങൾ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ലോറി കക്കട്ടിൽ കെ മാളിന് മുന്പിൽ വച്ച് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.ലോറിയും ആക്രി സാധനങ്ങളും കത്തി നശിച്ചു. ഉടൻ തന്നെ ഡ്രൈവർ ഇറങ്ങി രക്ഷപ്പെട്ടു.
നാദാപുരം അഗ്നിരക്ഷസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ലൈജു ഐസെക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തി തീയണച്ചു.
സമീപത്ത് ഹരിത കർമ്മ സേന ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് വേസ്റ്റും കത്തി നശിച്ചു. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.കെ. ആദർശ്, എസ്.ഡി. സുദീപ്, കെ.കെ. ശികിലേഷ്, ലിനീഷ് മര്യാട്, പി.കെ. രാകേഷ്, എൻ.കെ. അഖിൽ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് പി. ഷിനു എന്നിവർ പങ്കെടുത്തു. കയറ്റത്തിൽ നിർത്തിയ വാഹനം നിരങ്ങി നീങ്ങിയത് ഏറെ പരിഭ്രാന്തി പരത്തി. ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീയണച്ചത്.
District News
കോഴിക്കോട്: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന "പിഎം രാഹത്' പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗം ചേർന്നു.
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ നൽകേണ്ട അടിയന്തര ചികിത്സയും തുടർനടപടികളും വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രതിനിധി വിവേക്, പി.എം. രാഹത് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. തുടർന്ന്, അപകട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ് പോർട്ടൽ മുഖേന പിഎം രാഹത് പദ്ധതിയിൽ പൊലിസിന്റെ ഇടപെടലിനെപ്പറ്റി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ജില്ലാ റോൾഔട്ട് മാനേജർ ഒ. ആര്യ വിശദീകരിച്ചു.
അസിസ്റ്റന്റ് പൊലിസ് കമ്മിഷണർമാർ , നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട്, എൻഫോഴ്സ്മെന്റ് ആർടിഒ, അഡീഷണൽ ഡിഎംഒ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോ-ഓർഡിനേറ്റർ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
District News
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടന്ന കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് ചെസ് ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്ററും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (രണ്ടാം സ്ഥാനം) ,മീഞ്ചന്ത ഗവ. ആട്സ് കോളജ് (മൂന്നാം സ്ഥാനം) ജേതാക്കളായി.
വ്യക്തിഗത മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ജോണ്‍ വെനി അക്കരക്കാരന്‍ (ക്രൈസ്റ്റ്), അര്പ്പിത്എസ്.ബിജോയ് (ക്രൈസ്റ്റ്), ടി.പി.വിഷ്ണുദേവ് (അല്‍ ഷിഫാ കോളജ്) എന്നിവരും വനിതാ വിഭാഗത്തില്‍ ആവണി കൃഷ്ണ (ദേവഗിരി), അന്ന റോസ് രാജന് ( ലോ കോളജ്), ആര്.വി. പുണ്യ (കാലിക്കട്ട് യൂണിവേഴ്സിറ്റി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.
വിജയികള്‍ക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ദേവഗിരി കോളജ് പ്രിന്‍സിപല്‍ ഫാ. ഡോ. ബിജു ജോസഫ് എന്നിവര്‍ ചേര്‍ന്ന് ട്രോഫികളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ. ബോണി അഗസ്റ്റ്യന്‍, ഡോ. രേഖ ജോസ്, ചെസ് ടൂര്‍ണമെന്റ് ആര്‍ബിറ്റര്‍ പി.എം. ഷാജി, കേരള ചെസ് ഇവന്റ് മാനേജര്‍ കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
District News
പേരാമ്പ്ര: യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇടപാടുകൾ വ്യാപാര രംഗത്ത് വ്യാപകമായ സാഹചര്യത്തിൽ അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ സമ്മേളനത്തിന് ഏരിയ പ്രസിഡന്റ് എം.എം. കുഞ്ഞിരാമൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഗഫൂർ രാജധാനി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രഘുത്തമൻ, ആസ്യ കൃഷ്ണകുമാർ, എ.പി. ശ്രീജ, രാമചന്ദ്രൻ ഗുഡ്വിൽ, നാരായണൻ എസ്ക്വയർ, എ.പി. ഉണ്ണികൃഷ്ണൻ, സി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സത്യൻ സ്നേഹ (പ്രസിഡന്റ്), ബി.എം. മുഹമ്മദ് (സെക്രട്ടറി), വി.കെ. ഭാസ്കരൻ, നാരായണൻ എസ്ക്വയർ, സ്കറിയ നന്തലത്ത് (വൈസ് പ്രസിഡന്റുമാർ), ഇ.എം. ശ്രീജിത്ത്, എം.കെ. ശ്രീനി, ഒ. അനിത (ജോയിന്റ് സെക്രട്ടറിമാർ),രാമചന്ദ്രൻ ഗുഡ്വിൽ (ട്രഷറർ).
District News
വടകര: ചെമ്മരത്തൂരില്‍ ഭ്രാന്തന് കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മീങ്കണ്ടി കുന്നത്ത് അനീഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ മുഖത്തും കൈക്കും കാലിനും പരിക്കുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ കുറുക്കന് ആക്രമിക്കുകയായിരുന്നു. ചുണ്ടിന് കാര്യമായ പരിക്കുണ്ട്. ഈ പ്രദേശത്ത് കുറുക്കന്റെയും തെരുവുനായകളുടെയും ശല്യം രൂക്ഷമാണ്.
District News
കൂടരഞ്ഞി: കരിങ്കുറ്റി അങ്ങാടിയിലെ കലുങ്കിനോട് ചേർന്ന നടപ്പാതയിൽ തോട് തുറന്നുകിടക്കുന്നത് കാൽനട യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.
തോടിനു മുകളിൽ സ്ലാബുകളോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി സുരക്ഷാ നടപടികൾ ഒരുക്കണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ആർജെഡി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി യോഗം പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, പി. അബ്ദുറഹ്മാൻ, പഞ്ചായത്തംഗം ഷീബ റോയ് നെച്ചികാട്ടിൽ എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: കണ്ണാടിക്കലില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിറുത്താതെ പോയ കാറിന്റെ ഡ്രൈവറെ പൊലിസ് പിടികൂടി.
കുന്നമംഗലം സ്വദേശി കെ. ഷൈനുവിനെയാണ് ചേവായുര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് കണ്ണാടിക്കല്‍ ഭാഗത്താണ് അപകടമുണ്ടായത്. വേദവ്യാസ സ്കൂളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. കാര്‍ നിര്‍ത്താതെ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
അപകടശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റ് വാഹനങ്ങളിലെത്തിയ നാട്ടുകാരും ചേര്‍ന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയും ഡ്രൈവറെയും പുറത്തെടുത്തത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയാണ് പൊലിസ് കാര്‍ ഡ്രൈവറെ കണ്ടെത്തിയത്.
District News
വടകര: ദേശീയപാത നവീകരണത്തില്‍ ഏറെ പ്രയാസം നേരിടുന്ന അടക്കാത്തെരു ജംഗ്ഷനില്‍ ഇരു ഭാഗത്തേക്കുമുള്ള സര്‍വീസ് റോഡുകളുടെ ടാറിംഗ് നടന്നു കൊണ്ടിരിക്കേ കുടിവെള്ള പൈപ്പ് പൊട്ടിയത് തിരിച്ചടിയായി. വെള്ളം റോഡിലേക്ക് ഒഴുകിയതോടെ ടാറിംഗ് നിര്‍ത്തേണ്ടിവന്നു.
ബുധനാഴ്ച ഉച്ചക്കാണ് പൈപ്പ് പൊട്ടി വലിയ അളവില്‍ കുടിവെള്ളം റോഡിലേക്ക് ഒഴുകിയത്. ധനലക്ഷ്മി ബാങ്കിന് സമീപം ടാര്‍ ചെയ്ത ഭാഗത്തെ ടാര്‍ ഒലിച്ചു പോവുകയും ജംഗ്ഷനില്‍ നിന്ന് പഴയസ്റ്റാന്റ് റോഡിലെ ഭാഗം പൂര്‍ണമായും അടര്‍ന്നു പോവുകയും ചെയ്തു. പൈപ്പ് പൊട്ടിയ വിവരം വാട്ടര്‍ അഥോറിറ്റിയെ അറിയിച്ചിട്ട് യഥാസമയം ആരും വരാതായതോടെ ടാറിംഗ് അവതാളത്തിലായി. നിലവില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ദേശീയപാതയില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലൂടെ മാത്രമേ വാഹനങ്ങള്‍ വിടുന്നുള്ളൂ. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയ സ്റ്റാന്‍ഡ് വഴിയാണ് കടത്തി വിടുന്നത്.
District News
തോട്ടുമുക്കം: തോട്ടുമുക്കത്ത് കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ തറപ്പുതൊട്ടി രാജുവിന്റെ കപ്പത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ചു.
ഇത് കൂടാതെ ജോയി മഴുവഞ്ചേരി, ജോസ് മാതേക്കൽ, കുര്യൻ കൊച്ചുകരോട്ട്, ബൻസി പഞ്ഞിപ്പാറ എന്നിവരുടെ കൃഷിയും കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുവാദം നൽകണമെന്ന് കേരള കോൺഗ്രസ്- എം കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ടി വി. മാത്യു അധ്യക്ഷത വഹിച്ചു. സിജോ ജോസ്, എം.എസ്. ഫ്രാൻസിസ്, സൈബു ജോയി, സിബി ജോൺ, വി.എ. ജോസ്, ജോബി ജോസ്, എൻ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.
District News
മുക്കം: മദ്യലഹരിയിലെത്തിയ യുവാക്കൾ ഓടുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. ബസിന്റെ ഡോറിലെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലിസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിലിൽ ബുധനാഴ്ച വൈകീട്ട് 4:40 ഓടെയായിരുന്നു സംഭവം. മഞ്ചേരിയിൽനിന്ന് മുക്കം വഴി ഓമശേരിയിലേക്ക് പോവുകയായിരുന്ന ‘ബിസ്മില്ലാ’ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
District News
കോഴിക്കോട്: മുതിർന്ന പൗരന്മാർക്കും ശാരീരിക പരിമിതികൾ നേരിടുന്നവർക്കും സുരക്ഷിതമായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സംസ്ഥാനത്തെ പൊതുശുചിമുറികളിലുള്ള ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്. ക്ലോസറ്റുകൾക്ക് ഇരുവശവും അനുയോജ്യമായ കൈപ്പിടികൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികൾ പ്രവർത്തനക്ഷമമാക്കണം.
പൊതുശുചിമുറികൾ സ്ഥാപിക്കുമ്പോൾ മുതിർന്ന പൗരന്മാരുടെയും ചലനപരിമിതി അനുഭവിക്കുന്നവരുടെയും കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിനും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും ചീഫ് സെക്രട്ടറി നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. 23 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ശുചിത്വമുള്ളതും സുരക്ഷിതവും പ്രവർത്തനക്ഷമവും ഉപയോഗസൗഹൃദവുമായ പൊതുശുചിമുറി സൗകര്യങ്ങൾ മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യഘടകമാണെന്ന് ഉത്തരവിൽ പറഞ്ഞു. മുതിർന്ന പൗരന്മാർ, ശാരീരിക അസ്വസ്ഥത നേരിടുന്നവർ, അമിതവണ്ണമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പരമ്പരാഗത ഇന്ത്യൻ മാതൃകയിലുള്ള ശുചിമുറികൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉത്തരവിൽ പറഞ്ഞു. പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
കോഴിക്കോട്: താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും, കേടാവുന്ന വാഹനങ്ങള്‍ ഉടനടി അവിടുന്ന് നീക്കം ചെയ്യുന്നതിനും ഇവിടെ സ്ഥിരമായി ക്രെയിന്‍ സര്‍വീസ്, മൊബൈല്‍ വര്‍ക്ഷോപ്പ് എന്നിവ സ്ഥാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. ബോബി മൂക്കന് തോട്ടം, വിനോദ് കിഴക്കയില്‍, മാത്യു ചെമ്പോട്ടിക്കല്‍ , അഡ്വ പി.കെ. നീതു, തേജസ് മാത്യു, അനേക് തോണിപ്പാറ, ആന്റോ അഗസ്റ്റ്യന്‍, ജിയോ ഇണ്ടിക്കുഴ, സോളമന് സെബാസ്റ്റ്യന്‍, റോജന്‍ പെരുമന, പി.ടി. സി. റഷീദ്, സ്റ്റീവ് സെബാസ്റ്റ്യന്‍, ജോമോന് അമ്പാട്ട്, സിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി ജോസഫ് ജോണ്‍ വയലില്‍- പ്രസിഡന്റ്, ഷിന്റോ പാരത്താല്‍, എബി ദേവസ്യ പുളിക്കല്‍- വൈസ് പ്രസിഡന്റുമാര്‍, അഡ്വ പി. കെ. നീതു , ആന്റോ അഗസ്റ്റ്യന്‍, സോളമന് സെബാസ്റ്റ്യന്‍, റോജന്‍ പെരുമന- ജനറല്‍ സെക്രട്ടറിമാര്‍, ജിയോ ഇണ്ടിക്കുഴ -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
.
District News
പടത്തുകടവ്: എൻഎസ്എസ് ദിനത്തിൽ പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും പെരുവണ്ണാമൂഴി പൊലിസും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള തൂഫാൻ കമാൻഡോസിന്റെ ഭാഗമായി പന്തിരിക്കര ടൗണിൽ റാലിയും ഫ്ലാഷ് മോബും നടത്തി.
പെരുവണ്ണാമൂഴി പൊലിസ് സബ് ഇൻസ്പെക്ടർ പി.കെ. ജയേഷ് കുമാർ, സിവിൽ പൊലിസ് ഓഫിസർ കെ.കെ. സമീർ, വാർഡ് മെമ്പർമാരായ ഷെരീഫ് കൈനോത്ത്, സന്തോഷ് കോശി, സി.കെ.പുഷ്പ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം. അരവിന്ദാക്ഷൻ, പൊതു പ്രവർത്തകൻ സി.ഡി. പ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ വി.കെ. ഷാന്റി, പിടിഎ പ്രസിഡന്റ് ഡെന്നീസ് മാത്യു കുന്നത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ലീന തോമസ്, എൻഎസ്എസ് വോളണ്ടിയേഴ്സുമാരായ ഹിയ ഫാത്തിമ, ഹരിനന്ദന എന്നിവർ പ്രസംഗിച്ചു.
District News
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു. മുക്കം പാലത്തിന് സമീപം ദിയാ ഗോൾഡിന് മുന്നിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
നിയന്ത്രണംവിട്ട വാനിൽ നിന്ന് തെറിച്ചുപോയ ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. തിരക്കേറിയ സംസ്ഥാന പാതയിൽ വെച്ചാണ് അപകടമുണ്ടായതെങ്കിലും മറ്റ് വാഹനങ്ങളിലോ കാൽനടയാത്രക്കാരിലോ ടയർ ചെന്നു ഇടിക്കാതിരുന്നതും വാഹനത്തിന്റെ വേഗത കുറവായിരുന്നതും വലിയൊരു അപകടം ഒഴിവാക്കി.
അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസം അനുഭവപ്പെട്ടെങ്കിലും പിന്നീട് വാഹനവും ടയറും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
District News
കുറ്റിപ്പുറം: ജില്ലയിലെ വിരമിച്ച അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റിയായ "ഷെൽട്ടർ’ നൽകുന്ന "സാഫല്യം’ സ്കോളർഷിപ്പ് വിതരണം നാലിന് രാവിലെ പത്തിന് കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താനൂർ, തിരൂർ, എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം ഉപജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.
ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ഷെൽട്ടർ ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുകുന്ദൻ അധ്യക്ഷത വഹിക്കും. ഷെൽട്ടർ ഗവേണിംഗ് ബോഡി അംഗവും സംസ്ഥാന പ്രസിഡന്റുമായ എം.കെ. ശ്രീധരൻ സംഘടനയെക്കുറിച്ചും സാഫല്യം സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ചും വിശദീകരിക്കും.
ചടങ്ങിൽ കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറിഎം.എൻ. ശർമ, സ്വാഗതസംഘം ചെയർമാനുമായ ടി.കെ. മുഹമ്മദ് ബഷീർ, കുറ്റിപ്പുറം ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക കെ. നീന, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് അജിത് ലൂക്ക്, സ്കോളർഷിപ്പ് സ്പോണ്‍സറും വടക്കുംപുറം എയുപി സ്കൂൾ മാനേജരുമായ സി.സി. ഷെമീർ തുടങ്ങിയവർ പങ്കെടുക്കും.
ബിരുദതലത്തിലുള്ള പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 15,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾക്ക് 10,000 രൂപയുമാണ് സ്കോളർഷിപ്പായി നൽകുന്നത്. 2017ൽ ഒരു വിദ്യാർഥിക്ക് നൽകി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ ഈ വർഷം സബ് ജില്ലയിലെ 122 കുട്ടികൾക്കായി ആകെ 14,75,000 രൂപ വിതരണം ചെയ്യും. നാലിന് നാല് കേന്ദ്രങ്ങളിലായിട്ടാണ് തുക കൈമാറുന്നത്.
വാർത്താസമ്മേളനത്തിൽ ഷെൽട്ടർ ഭാരവാഹികളായ എം.എസ്. ശർമ, ഇ. മുകുന്ദൻ, ടി.വി. ശോഭന, പി.എ. ഗോപാലകൃഷ്ണൻ, വി.എം. ശ്രീകുമാർ, ഇ.എ. പ്രദീപൻ എന്നിവർ പങ്കെടുത്തു.
District News
നിലമ്പൂര്‍: താലൂക്കിലെ വിവിധ പട്ടികവര്‍ഗ ഊരുകളിലെ കൈവശഭൂമിക്ക് രേഖകള്‍ ലഭ്യമാക്കാന്‍ റവന്യു വകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കി. വഴിക്കടവ് വില്ലേജിലെ മരുത, വെണ്ടേക്കുംപൊട്ടി, മരുത ഓടപൊട്ടി ഊരുകളിലെ 38 കൈവശക്കാര്‍ക്ക് സുമോട്ടോ റിപ്പോര്‍ട്ട് മുഖേന പട്ടയം ബുക്ക് ചെയ്ത് മഞ്ചേരി ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ചു. വില്ലേജ് ഓഫിസര്‍മാരായ ഗ്രീഷ്മ, അബ്ദുള്‍ നാസര്‍, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ മുഹമ്മദ് അഷ്റഫ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കൂടാതെ, നിലമ്പൂര്‍ വില്ലേജിലെ നല്ലന്തണ്ണി, ചക്കപ്പാലി, മുക്കര്‍ശി, പാടിക്കുന്ന് ഊരുകളിലെ 16 കുടുംബങ്ങള്‍ക്കും അമരമ്പലം വില്ലേജിലെ വീരമുണ്ട ഊരിലെ നാലു കുടുംബങ്ങള്‍ക്കും കൈവശരേഖ ലഭ്യമാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡ് ട്രിബ്യൂണലിന് കൈമാറി. വില്ലേജ് ഓഫിസര്‍മാരായ സുമിത്ത് മാത്യു, ബീന, ജീവനക്കാരായ അജേഷ്, സുനില്‍ എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി ലാന്‍ഡ് ട്രിബ്യൂണല്‍ മുഖേന കഴിഞ്ഞ ഒരു മാസമായി പ്രത്യേക ക്യാമ്പയിന് നടന്നുവരികയാണ്. നിലവില്‍ നടപടി സ്വീകരിച്ച മുഴുവന്‍ ഭൂമികള്‍ക്കും 100 ദിവസത്തിനകം പട്ടയം ലഭ്യമാക്കുമെന്ന് ലാന്‍ഡ് ട്രിബ്യൂണല്‍ അറിയിച്ചു.
തുടര്‍ന്നുള്ള മാസങ്ങളിലും താലൂക്ക്, വില്ലേജ് തലങ്ങളില്‍ പട്ടയവിതരണ നടപടികള്‍ തുടരുമെന്നും റവന്യു അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്ന താലൂക്കിലെ വിവിധ ഊരുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധനകളും നടപടികളും പുരോഗമിക്കുന്നത്.
District News
പുത്തനങ്ങാടി: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ മലയാള വേദിയുടെ വാർഷികം ആഘോഷിച്ചു. കോളജ് അങ്കണത്തിൽ നടന്ന പരിപാടി വി.എസ്. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പലും സിഎഫ്ഐസി പ്രൊവിൻഷ്യൽ സൂപ്പരിയറുമായ ഫാ. ജോസ്മാത്യു പാറയിൽ അധ്യക്ഷനായിരുന്നു.
നാടൻപാട്ട് കലാകാരൻ ശ്രീഹരി മാങ്ങാട്ടും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, മലയാള വേദിനൃത്ത സംഘത്തിന്റെ ഫ്യൂഷൻ ഡാൻസ്, മലയാള മാധുരി ഓർക്കാസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറി.
ഫാ. നന്നം പ്രേംകുമാർ (പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് സ്കൂൾ), കോളജ് പ്രിൻസിപ്പൽ ഡോ. ഡെന്നി ചോലപ്പിള്ളിൽ, ഫാ. അജോ ആന്റണി (അഡ്മിനിസ്്രടേറ്റർ മോണ്ടി ഇന്റർനാഷണൽ, സെന്റ് ജോസഫ്സ് സ്കൂൾ), അനിൽ പുലിപ്ര (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), കുഞ്ഞിമൊയ്തീൻ (വാർഡ് മെംബർ), ഫാ. ചാക്കോ കൊച്ചുപറന്പിൽ (അഡ്മിനിസ്്രടേറ്റർ സെന്റ് മേരീസ് കോളജ്), ഫാ. സ്റ്റെഫിൻ (വൈസ് പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളജ്), ഷിബു ചെറിയാൻ (പിടിഎ വൈസ് പ്രസിഡന്റ്), ഷിജിൽ പ്രസാദ്, (സ്റ്റാഫ് സെക്രട്ടറി), കെ.പി. ബിജി (മലയാളവേദി കണ്‍വീനർ), മുനവീർ ബാസിൽ (യുയുസി) എന്നിവർ പ്രസംഗിച്ചു.
District News
മങ്കട: തിരൂർക്കാട് -ആനക്കയം റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് 26 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നിർദേശ പ്രകാരം ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടൽ മൂലമാണ് ഫണ്ട് അനുവദിച്ചത്. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നിരവധി തവണ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും പൊതുമരാമത്തുവകുപ്പ് മന്ത്രിയെ കണ്ടു കത്ത് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിലും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കോണ്‍ഗ്രസ്, വെൽഫയർ പാർട്ടി എന്നിവയുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരൂർക്കാട് - ആനക്കയം റോഡിൽ 4.5 കോടി രൂപ വകയിരുത്തി കടന്നമണ്ണ മുതൽ യുകെപടി വരെയുള്ള പ്രവൃത്തി നിലവിൽ ആരംഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
District News
നിലന്പൂർ: അകന്പാടം മൈതാനം യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു. ഇതിനായി ഡിപിആർ കായികമന്ത്രിക്ക് സമർപ്പിച്ചു. ഫണ്ട് ലഭ്യമാക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്. ചാലിയാർ പഞ്ചായത്തിന് കായികമൈതാനം ഇല്ലാതായിട്ട് മൂന്ന് വർഷമാകുന്പോഴും സൗജന്യമായി ലഭിച്ച രണ്ടേക്കർ സ്ഥലത്ത് മൈതാനം യാഥാർഥ്യമാകാതെ കിടക്കുകയാണ്. കഴിഞ്ഞ ജൂലൈ 27ന് ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ മൈതാനം യാഥാർഥ്യമാക്കാൻ തീരുമാനിച്ചിരുന്നു.
അകന്പാടം ആറംക്കോട് കുന്നത്ത് അപ്പുണ്ണിനായരുടെ ഭാര്യ കൊന്നോല കാർത്ത്യായനിഅമ്മ രണ്ടു കോടി രൂപ നൽകി വാങ്ങിയ രണ്ട് ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തുടർ നടപടി സ്വീകരിച്ചില്ല.
അന്ന് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന സഹിൽ അകന്പാടം ബ്ലോക്ക് ഫണ്ടിൽനിന്ന് മൈതാനത്തിന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ നിലവിലെ ഭരണ സമിതി 36 പേജുള്ള ഡിപിആർ ആണ് കായികമന്ത്രി ഒ.ജെ. ജനീഷിന് കൈമാറിയിട്ടുള്ളത്. ഡിപിആർ പ്രകാരം 2.56 കോടി രൂപയാണ് മൈതാന നിർമാണത്തിന് ആവശ്യമായി വരിക. മന്ത്രി പി.കെ. ബഷീറിന്റെ സാന്നിധ്യത്തിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് അഗസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരീസ് ബാബു എന്നിവർ ചേർന്നാണ് കായികമന്ത്രിക്ക് ഡിപിആർ കൈമാറിയത്. രണ്ട് തവണകളായി മൈതാന നിർമാണത്തിന് ആവശ്യമായ ഫണ്ട് നൽകാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
District News
മഞ്ചേരി: പൊതുജനാരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം ആരോപണം. ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ ജീവന്‍രക്ഷാ മരുന്നുകളും ലാബ് പരിശോധനകള്‍ക്കുള്ള റീ ഏജന്റുകളും ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയാണെന്നും ഇതിന് പിന്നില്‍ സ്വകാര്യവത്കരണ താല്പര്യങ്ങളാണെന്ന് സംശയിക്കുന്നതായും സിപിഎം നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മരുന്ന് ഉത്പാദന സ്ഥാപനമായ കെഎസ്ഡിപിയെ തകര്‍ക്കുന്ന സമീപനമാണ് അധികൃതരില്നിന്നുണ്ടാകുന്നത്. ഫാര്‍മസിയില്‍ മരുന്ന് എത്തിക്കുന്നതില്‍ അധികൃതരുടെ അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഏരിയാ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു വ്യക്തമാക്കി.
കാന്‍സര്‍ രോഗികള്‍ക്കുള്ള കാര്ബോപ്ലാറ്റിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ജീവിതശൈലീ രോഗ പ്രതിരോധ മരുന്നുകള്‍ക്കും ആശുപത്രിയില്‍ കടുത്ത ക്ഷാമമാണ്. ഫാര്‍മസിയില്‍ മരുന്നില്ലാത്തതിനാല്‍ നിര്‍ധനരായ രോഗികള്‍ ഉയര്‍ന്ന വില നല്കി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
എന്നാല്‍ റീ-ടെന്‍ഡറിലുണ്ടായ കാലതാമസം കാരണം മൂന്നുമാസമായി പുതിയ സ്റ്റോക്ക് എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലാബുകളില്‍ റീ ഏജന്റുമാരും എക്സറേ വിഭാഗത്തില്‍ ഫിലിമും ലഭ്യമല്ലാത്തത് രോഗികളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. ലക്ഷങ്ങള്‍ ചിലവിട്ടുണ്ടാക്കിയ വൈറസ് പരിശോധനാ സംവിധാനവും നോക്കുകുത്തിയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 500 രൂപയ്ക്ക് ചെയ്യാവുന്ന പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകളില്‍ 1500 രൂപയോളം നല്‍കേണ്ടിവരുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് പുറത്തുനിന്ന് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരില്‍നിന്ന് അനുമതിപത്രം ലഭിക്കാനും കാലതാമസമുണ്ട്. പുതിയ സ്റ്റോക്ക് എത്തുന്നതിലെ അവ്യക്തത നീക്കണമെന്നും, ജനങ്ങളുടെ ദുരിതമകറ്റാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.
District News
പെരിന്തല്‍മണ്ണ: മലപ്പുറം സഹോദയ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. 14,15 തിയതികളില്‍ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബല്‍ സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളും 10,11 തിയതികളില്‍ വളാഞ്ചേരി ഡോ. മുഹമ്മദ് മെമ്മോറിയല്‍ എംഇസ് സെന്‍ട്രല്‍ സ്കൂളില്‍ സ്റ്റേജിന മത്സരങ്ങളും നടത്തും. ജില്ലയിലെ 62 സ്കൂളുകളില്‍നിന്നായി 4000ല്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
പിഇഎസ് ഗ്ലോബല്‍ സ്കൂളില്‍ നടന്ന സഹോദയ പ്രവര്‍ത്തക സമിതി യോഗത്തില്‍ ലോഗോ രൂപകല്പന ചെയ്ത കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ആര്. നീതു കൃഷ്ണയ്ക്ക് നല്കി സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. സ്കൂള്‍ ഡയറക്ടര്‍ ഡോ. വി.എ. അജയ് അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്സില ജോര്‍ജ്, പിഇഎസ് ഗ്ലോബല്‍ പ്രിന്‍സിപ്പല്‍ വിനീത വി. നായര്‍, കലോത്സവ കമ്മിറ്റി ഭാരവാഹികളായ രമ്യ, മുക്ത രവീന്ദ്രന്,ശ്രീവിദ്യ, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ എം. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് 2026- 27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുങ്കത്തറ ഡയാലിസിസ് സെന്ററിന് 10 ലക്ഷം രൂപ അനുവദിച്ചു. ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ബോബി സി. മാമ്പ്രയ്ക്ക് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, സ്ഥിരസമിതി അധ്യക്ഷരായ നാസര്‍ തെറ്റത്ത്, റിയാസ് ചുങ്കത്തറ, റെജി ജോണി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷെഫീഖ്, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സുഹാന, ഡോ. ബസീമ, എ. അബ്ദുല്‍ മജീദ്, പറമ്പില്‍ ബാവ, ഷാജി നിലമ്പൂര്‍, അബ്ദുല്‍ ഹക്കീം ചങ്കരത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോജോ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: ലോക ഹൃദയദിനത്തിൽ പെരിന്തൽമണ്ണ മൗലാന ഹാർട്ട് ഫൗണ്ടേഷനും മൗലാന എമർജൻസി വിഭാഗവും സംയുക്തമായി സിപിആർ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൃദയതാളം നിലക്കാതെ ശ്രദ്ധിക്കാനുള്ള ശ്രമത്തിന് എല്ലാവരും സിപിആർ പരിശീലിക്കണമെന്ന് മൗലാന ഹാർട്ട് ഫൗണ്ടേഷനിലെ ഹൃദ്രോഗ വിദഗ്ധർ അഭിപ്രായപ്പെട്ടു. മൗലാന എമർജൻസി വിഭാഗം കണ്‍സൾട്ടന്റ് ഡോ. യാഷിഫിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സിപിആർ പരിശീലനം നടത്തി.
മൗലാന ഹാർട്ട് ഫൗണ്ടേഷൻ ചീഫ് കാർഡിയോളജിസ്റ്റ് ഡോ. കെ.പി. മാർക്കോസ്, സീനിയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. മാത്യൂസ് പോൾ, കാർഡിയോ തൊറസിക് സർജൻ ഡോ.അരുണ്‍ തങ്കപ്പൻ, കാർഡിയാക് അനസ്തേഷ്യ ഡോ. റയ്യാൻ വാച്ചപറന്പിൽ എന്നിവർ പ്രസംഗിച്ചു.
നാലകത്ത് ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജർ വിനു, മാർക്കറ്റിംഗ് ഓഫിസർ പ്രകാശ് വറ്റലൂർ, മനോജ്, അബ്ബാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. അജയ് നായർ സ്വാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
District News
മലപ്പുറം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി രണ്ട്, മൂന്ന് തിയതികളിൽ ജില്ലാതല മത്സരങ്ങൾ നടത്തുന്നു.
മലപ്പുറം മുണ്ടുപറന്പ് ഗവണ്മെന്റ് കോളജിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, പ്രസംഗം, ഉപന്യാസം, ലൈവ് മോഡലിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഓരോ ദിവസത്തെയും മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ 8.30 മുതൽ ഒന്‍പതു വരെയാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ഒന്നിനകം മലപ്പുറം സിവിൽ സ്റ്റേഷനിലെ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ ഓഫിസിൽ എത്തിക്കണം. ലൈവ് മോഡലിംഗ് ഒഴികെയുള്ള ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
വിദ്യാർഥികൾക്ക് പുറമെ പൊതുജനങ്ങൾക്കായി വന്യജീവി ഫോട്ടോഗ്രഫി, പോസ്റ്റർ ഡിസൈനിംഗ്, ഷോർട്ട് ഫിലിം, ട്രാവലോഗ്, റീലുകൾ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾ വെബ്സൈറ്റിലും 0483 2734803, 9447678519 ഫോണ്‍ നന്പറുകളിലും ലഭ്യമാണ്.
District News
നിലന്പൂർ: ജില്ലയിലെ മലയോര വില്ലേജുകൾ ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത് നിലന്പൂരിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്ന് ആശങ്ക. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വില്ലേജുകൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാം കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടതാണ് ആശങ്കയുടെ ആക്കം കൂട്ടുന്നത്.
ജനവാസ മേഖലകളെ പൂർണമായി ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയുമെല്ലാം പറയുന്പോഴും ജനവാസ മേഖലകളെ ഒഴിവാക്കി ഇഎസ്എ കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന ഉറപ്പ് കേന്ദ്രസർക്കാരിൽനിന്നോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്നോ ലഭിച്ചിട്ടില്ല. ജില്ലയിൽ 11 വില്ലേജുകളാണ് ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കുടിയേറ്റ കർഷകരും ആദിവാസികളും ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശമാണിത്. നിലന്പൂരിന്റെ ടൂറിസം സാധ്യതയ്ക്കും ഇത് കനത്ത തിരിച്ചടിയാകും. റിസോർട്ടുകളുടെ നിർമാണം, നീർച്ചാലുകളുടെ ഒഴുക്ക്തടഞ്ഞുള്ള സ്വിമ്മിംഗ് പൂളുകളുടെ നിർമാണം തുടങ്ങിയവയ്ക്ക് നിയന്ത്രണം വരാൻ സാധ്യതയേറെയാണ്. സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരത്തിൽ കിടക്കുന്ന സ്ഥലങ്ങളിൽ നിലവിൽ ഒരു നിയന്ത്രണവുമില്ലാതെ റിസോർട്ടുകൾ നിർമിക്കാൻ കഴിയുന്നുണ്ട്.
ഇതിന് ഇഎസ്എ തടസമായേക്കും. ടൂറിസം സാധ്യതയേറെയുള്ള പ്രദേശങ്ങളിൽ ഭൂമി പൊന്നുംവിലക്ക് വാങ്ങികൂട്ടുന്ന തിരക്കിലായിരുന്നു ഭൂവുടമകൾ. പല ഭാഗങ്ങളിലും ഭൂമി വില വർഷത്തിനിടയിൽ ഇരട്ടിയായി വർധിച്ചിരുന്നു. നൂറുക്കണക്കിനാളുകളാണ് ടൂറിസവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ നിലവിൽ ജോലി ചെയ്തുവരുന്നത്.
സർക്കാർ ഈ വസ്തുകൾ തിരിച്ചറിഞ്ഞ് ജില്ലയിൽ ഇഎസ്എ പരിധിയിൽപ്പെട്ട ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. 11 വില്ലേജുകളിലെ ജനങ്ങൾ നേരിടാൻ പോകുന്നത് വലിയ ആശങ്കകളും വെല്ലുവിളികളുമാകും.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഫലമായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ദുരിതം പേറുന്ന മലയോര ജനതയ്ക്ക് ഇഎസ്എ കരട് വിജ്ഞാപനം കൂനിൻമേൽ കുരുവായി മാറും.
മുഖ്യമന്ത്രി, പരിസ്ഥിതിമന്ത്രി, റവന്യു മന്ത്രി, ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ നിലന്പൂർ താലൂക്കിൽ അടിയന്തര യോഗം വിളിച്ച് ചേർക്കണമെന്നാണ് ആവശ്യമുയരുന്നത്. ജില്ലയിൽ നിലന്പൂർ താലൂക്ക് മാത്രമാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്.
District News
കരുവാരകുണ്ട്: 4.9 ഗ്രാം എംഡിഎംഎയുമായി വനിത അടക്കം നാല് പേര് അറസ്റ്റില്‍. കാപ്പ് വെട്ടത്തൂര്‍ സ്വദേശി കുളപ്പാടന്‍ മുഹമ്മദ് റാഷിദ് (28), മലപ്പുറം പൂന്താനം സ്വദേശി കോഴിക്കാട്ടില്‍ അല്‍ത്താഫ് (35), കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഷെര്‍മിന ജാസ്മിന് (22), പാലക്കാട് കര്‍ക്കിടകാംകുന്ന് സ്വദേശി പെരിമ്പില് ഫാസില്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കേരളാ എസ്റ്റേറ്റ് വില്ലേജ് ഓഫിസിന് മുന്നില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.എന്‍. മുകുന്ദനും സംഘവും രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടുകയായിരുന്നു.
കൊളത്തൂര്‍ സിഐ സി.കെ. നൗഷാദ്, പാണ്ടിക്കാട് സിഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സംഭവത്തെത്തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് കേരളാ എസ്റ്റേറ്റ് വില്ലേജ് ഓഫിസ് പരിസരത്ത് തടിച്ചുകൂടിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എന്‍. ഉണ്ണീന്‍കുട്ടി ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
തിരൂരിൽ നാല് കിലോ കഞ്ചാവുമായി
ബംഗാൾ സ്വദേശി പിടിയിൽ
തിരൂർ: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ തിരൂർ പൊലിസ് പിടികൂടി. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ തിരൂരിൽ വന്നിറങ്ങിയ ബംഗാൾ മുർഷിദാബാദ് ബിലാസ്പൂർ സ്വദേശിയായ ജുബൈൽ മുസ്തഫ (37) ആണ് പിടിയിലായത്.
ട്രെയിനിൽനിന്നിറങ്ങിയ പ്രതിയുടെ ബാഗിൽനിന്നാണ് പൊലിസ് കഞ്ചാവ് കണ്ടെടുത്തത്. തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം എസ്ഐമാരായ ശ്രീഹരി, ജതിൽ, അനുഷ്മ, നസീർ തിരൂർക്കാട്, സിപിഒമാരായ അനന്തു, ആഷിഷ് സ്റ്റീഫൻ, ടോണി വർഗീസ്, വിനീത് എന്നിവരും തിരൂർ ആർപിഎഫ് ഉദ്യോഗസ്ഥരായ ശശി, ബിനു എന്നിവരും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. ലഹരി മാഫിയക്കെതിരേ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
District News
എടക്കര: വനത്തിലൂടെ അനധികൃത റോഡ് നിർമാണം. മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. നിലന്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ മുക്കം ഭാഗത്തെ റിസർവ് വനത്തിലൂടെയാണ് സ്വകാര്യവ്യക്തി പുഴയിലേക്ക് അനധികൃതമായി റോഡ് നിർമിച്ചത്. വനം വകുപ്പിന്റെ ജണ്ട മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയ ശേഷമാണ് നാല് മീറ്റർ വീതിയിൽ 70 മീറ്റർ നീളത്തിൽ റോഡ് നിർമിച്ചത്.
പുഴയിലേക്ക് ഇറങ്ങാൻ സ്റ്റെപ്പുകളും പണിതിട്ടുണ്ട്. പ്രദേശവാസിയായ ഫൈസൽ ആണ് അനധികൃതമായി റോഡ് നിർമിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. പുഴയിലേക്ക് ഇറങ്ങാൻ ഇയാളുടെ ഭൂമിയിലൂടെ ഉണ്ടായിരുന്ന വഴി മതിൽ കെട്ടി അടച്ചശേഷമാണ് വനത്തിലൂടെ അനധികൃതമായി റോഡ് നിർമിച്ചിരിക്കുന്നത്.
റോഡ് നിർമാണം നടക്കുന്നതായ വിവരത്തെതുടർന്ന് കാഞ്ഞിരപ്പുഴ വനം ഡെപ്യൂട്ടി റേഞ്ചർ പി.എൻ. സജീവന്റെ നേതൃത്വത്തിയ വനപാലകർ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. റോഡ് അനധികൃതമായി നിർമിച്ച ആൾക്കെതിരേ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
District News
നിലന്പൂർ: മനുഷ്യ,വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് വനംവകുപ്പ്. വനംവകുപ്പിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിലന്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ റേഞ്ചിൽ ഉൾപ്പെട്ട എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ പത്തേക്കർ മുതൽ പെരുവന്പാടം ഫോറസ്റ്റ് ക്യാന്പ് ഷെഡ് വരെയും മേലെ പെരുവന്പാടം മുതൽ പെരുവന്പാടം ഫോറസ്റ്റ് ക്യാന്പ് ഷെഡ് വരെയും റോഡിന് ഇരുവശമുള്ള കാടാണ് വെട്ടിത്തെളിക്കുന്നത്.
കാട്ടാനശല്യം ഉൾപ്പെടെ രൂക്ഷമായ പ്രദേശമാണ് പെരുവന്പാടം. ഈ സാഹചര്യത്തിലാണ് കാടുകൾ വെട്ടിനീക്കിയത്. എടക്കോട് വനം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ലാൽ വി. നാഥ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) എം.എസ്. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ രമേശ് ബാബു, മുഹമ്മദ് യാസർ, തൊഴിലുറപ്പ് മേറ്റ് ലിസി എന്നവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.
District News
എടക്കര: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. പോത്തുകല്‍ ഭൂദാനം പടിയറ പുതുപറമ്പില്‍ വിനിതയ്ക്കാണ് (40) വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് രാധാകൃഷ്ണനെ (46) പോത്തുകല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ട് ആറോടെ ശാന്തിഗ്രാമിലെ വിനിതയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവരും കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ വീട്ടിലെത്തിയ രാധാകൃഷ്ണന് വിനിതയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.
മുഖത്തും കഴുത്തിനും പരിക്കേറ്റ വിനിതയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായിതനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിത മർദനമെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാളയത്ത് സംഘർഷാവസ്ഥ ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരിക്കുന്പോൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിനെയും കോളജിനെയും ലക്ഷ്യമിടാറുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എസ്എഫ്ഐക്കാർക്കുനേരെ യൂത്ത് കോണ്‍ഗ്രസും പൊലിസും അക്രമം അഴിച്ചുവിടുകയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് കാടത്തമാണ്.
ഒരു സംഘടയും ചെയ്യാൻ പാടില്ലാത്തതാണെന്നും ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ നാടിന്റെ ക്രമസമാധാന നില തകരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ബിജെപി ആസ്ഥാനത്തിനു നേരെ കുപ്പിയേറ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതായി പരാതി.
ഇന്നലെ രാത്രിയാണ് കുപ്പികൾ ഉൾപ്പെടെ എറിഞ്ഞത്. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നും ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നഗരത്തിനുള്ളിൽ സംഘർഷാവസ്ഥ പടർന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരെ പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.
District News
തിരുവനന്തപുരം: സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ മുന്നിൽക്കണ്ടു വേണം ഭരണവും വികസന പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതെന്നു സ്പീ ഷ്ണൻ അഭിപ്രായപ്പെട്ടു. ഗാന്ധി ദർശനം സാധാരണക്കാർക്കു വേണ്ടിയുള്ളതാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മിത്രാനികേതൻ സിറ്റി സെന്ററിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷനായി. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ് , ടി. സിദ്ദിഖ്, കെ.എ. തുളസി, എം.എം. ഹസൻ എന്നിവർ വിവിധ സെമിനാറുകൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ് ഗണേശൻ, ഡോ. ടി.എസ്. ജോയി, രാജാറാം, ജെ.എസ്. അടൂർ, എസ്. സുരേഷ്, സംസ്ഥാന ഭാരവാഹികളായ വട്ടിയൂർക്കാവ് രവി എക്സ് എംഎൽഎ, സുരേഷ് ബാബു എളയാവൂർ, കെ.ജി. ബാബുരാജ്, ബിനു എസ്. ചെക്കാലയിൽ, ഡോ. ഗോപീ മോഹൻ, പനങ്ങോട്ടുകോണം വിജയൻ, എം.പി. ജോർജ്, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ, കെ.എസ്. ബീന, പി. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
നെയ്യാറ്റിന്‍കര: ആയുസിന്റെ പുസ്തകത്തില്‍ പ്രായം 85 കഴിഞ്ഞ കനകമ്മ.. പഴയ ഗാന്ധിപാട്ട് ഒരു വരി പോലും തെറ്റാതെ ആലപിക്കുന്ന ശ്രീമതി. ഇങ്ങനെ നെയ്യാറ്റിന്‍കര നഗരസഭയുടെ പുത്തനന്പലം വാര്‍ഡിലെ സായംപ്രഭ മാതൃകാ പകല്‍വീട്ടിലെ അമ്മമാരെക്കുറിച്ച് പറയാനേറെ.... രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ പരസ്പരം വര്‍ത്തമാനം പറഞ്ഞും വിശേഷങ്ങള്‍ പങ്കിട്ടുമൊക്കെ അവര്‍ ജീവിതപ്രയാണം ഉത്സാഹത്തോടെ തുടരുകയാണ്.
തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യത്തെ സായംപ്രഭ പകല്‍വീടാണ് നഗരസഭയിലെ പുത്തനന്പലം വാര്‍ഡില്‍ 2018-ല്‍ ആരംഭിച്ചത്. പള്ളിച്ചല്‍, പൂവച്ചല്‍, മംഗലപുരം പഞ്ചായത്തുകളിലായി ഏഴ് സായംപ്രഭ പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി ആവിഷ്കരണവും സാന്പത്തിക സഹായവും നിര്‍വഹിക്കുന്നത് സാമൂഹ്യനീതി വകുപ്പും നടത്തിപ്പ് ചുമതല ഹെല്‍പ്പേജ് ഇന്ത്യയുമാണ്.
നഗരസഭയിലെ പകല്‍വീട് ഏക മാതൃകാ സായംപ്രഭ ഹോം ആണെന്ന പ്രത്യേകതയുമുണ്ട്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ നിന്നുള്ള 21 പേരാണ് നിലവിലെ അംഗങ്ങള്‍. അക്കൂട്ടത്തില്‍ രണ്ടു പേര് മാത്രമാണ് പുരുഷന്മാര്. പകല്‍വീടിന്റെ വാഹനത്തിലാണ് വയോജനങ്ങള്‍ രാവിലെ വരുന്നതും വൈകുന്നേരം തിരികെ പോകുന്നതും. ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളും പകല്വീടിനും ബാധകമാണ്. എന്നാല്‍ അവധിയേ വേണ്ടാ എന്ന നിലപാടാണ് പകല്‍വീട്ടിലെ വയോജന സൗഹൃദങ്ങള്‍ക്കെല്ലാം. പകല്വീട്ടിലെത്തിയാല് ആരും വെറുതെ ഇരിക്കാറില്ല. പലര്‍ക്കും പല തരത്തിലുള്ള അഭിരുചിയാണ്. ചിലര്‍ പൂന്തോട്ട പരിപാലനത്തില്‍ മുഴുകും. ചിലര്‍ക്ക് ക്രാഫ്റ്റിലാണ് താത്പര്യം. ആവുംവിധം ആകര്‍ഷകമായ ഉത്പന്നങ്ങള്‍ തയാറാക്കുകയും ചെയ്യും.
പകല്‍വീട്ടിലെ അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലവും യോഗാ പരിശീലനവും നല്‍കാറുണ്ടെന്ന് മാനേജര്‍ എസ്. അനീഷ് ദീപികയോട് പറഞ്ഞു. മാസത്തില്‍ രണ്ടു തവണ വയോമിത്രം പദ്ധതി പ്രകാരം അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നു. താലൂക്ക് ആയുര്‍വേ ആശുപത്രിയിലെയും ഹോമിയോ ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ സേവനവും പ്രാപ്തമാണ്. മാനേജര്‍, ഫിസിയോതെറാപ്പിസ്റ്റ്, പാചകത്തിനും ശുചീകരണത്തിനുമുള്ള സ്റ്റാഫ് എന്നിവരാണ് പകല്‍വീട്ടിലെ ജീവനക്കാര്‍. പകല്‍വീടിനു സമീപത്തെ താമസക്കാരായ വയോജനങ്ങള്‍ക്കും കൂടി ഇവിടുത്തെ ഫിസിയോ തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം ഗുണകരമാകുന്നു.
District News
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള ജാഗ്രതയും പോരാട്ടവും ശക്തമാക്കുന്നതിനന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ പദ്ധതിയോട് സഹകരിച്ചു ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് ആവിഷ്കരിച്ച തൂഫാൻ പ്രോമാക്സ് പദ്ധതിയുടെ ഭാഗമായി കൂട്ടുകാർക്ക് കത്തയക്കുന്ന "സ്നേഹപൂർവം നന്മയ്ക്ക്' എന്ന പരിപാടി ഡാലുമുഖം ജയമാതാ യുപി സ്കൂളിൽ സംഘടിപ്പിച്ചു.
ഫാ. സനൂപ് മുത്തുമാകുഴിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടിന്റു തോമസ് സ്വാഗതം പറഞ്ഞു. പാറശാല സീനിയർ സിവിൽ പോലീസ് ഓഫിസർ പ്രദീപ് ഉദ്ഘാടനം ചെയ്തു.
ഡാൽമുഖം വാർഡ് മെമ്പർ ശ ജ്ഞാനദാസ്, പിടിഎ പ്രസിഡന്റ് സജി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ എസ്.ബി. ഏബൽ പ്രതീകാത്മക കത്ത് ഡാലുമുഖം പോസ്റ്റ് മാസ്റ്റർ ഹർഷയ്ക്ക് കൈമാറി.
District News
അമ്പൂരി : ലഹരിക്കെതിരെ വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ, അമ്പൂരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ 'സ്നേഹപൂർവ്വം നന്മയ്ക്ക്' -ലഹരിക്കെതിരെ സഹപാഠിക്ക് ഒരു കത്ത്, സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12:30 ന് സംഘടിപ്പിച്ചു . ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലുള്ള 64 സ്കൂളിലെ 23,000 കുട്ടികൾ മറ്റ് സ്കൂളുകളിലെ തങ്ങളുടെ സഹപാഠികൾക്ക് ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം നൽകുന്ന കത്തുകൾ എഴുതി അയച്ചു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബഹു.സിസ്റ്റർ സൂസൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ.നവീൻ മാമൂട്ടിൽ അധ്യക്ഷത വഹിച്ചു. അമരവിള റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ശ്രീജ എസ് മാതൃക കത്ത് പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ എഴുതി തയ്യാറാക്കിയ കത്തുകൾ തപാൽ വകുപ്പ് പ്രതിനിധി ശ്രീമതി അശ്വതി സ്വീകരിച്ച് ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അനുമോൾ എ ജെ നന്ദി പ്രകാശിപ്പിച്ചു
District News
തിരുവനന്തപുരം: "ഗോപാലകൃഷ്ണപിള്ള ഇനി കുറച്ചുകൂടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം'... കിംസ് ആശുപത്രി കിടക്കയിൽ മരണത്തോട് പൊരുതിനിന്ന അവസാന നാളുകളിൽ സൂര്യ കൃഷ്ണമൂർത്തി, സൂര്യയുടെ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ളയോട് പറഞ്ഞു. "സൂര്യയുടെ പ്രവർത്തനങ്ങൾ ഇതുപോലെ എന്നും മുന്നോട്ടു കൊണ്ടുപോകണം. മുടങ്ങി പോകരുതെന്നും ഗോപാലകൃഷ് ണ പിള്ളയോടും സൂര്യയുടെ ഭാരവാഹികളായ പ്രദീപ് തലയൽ, റഫീഖ് യൂനസ്, ഹൈലേഷ് എന്നിവരോടും അദ്ദേഹം പറഞ്ഞു.... പ്രാണൻ വേർപെട്ടുപോകുന്ന നിമിഷങ്ങളിലും സൂര്യയ്ക്ക് വേണ്ടിയാണ് കൃഷ്ണമൂർത്തിയുടെ ഹൃദയം തുടിച്ചിരുന്നത്..!
49 -ാമത് സൂര്യ ഫെസ്റ്റിവലിന് ഇന്നു വൈകുന്നേരം 6.45 ന് തൈക്കാട് ഗണേശത്തിൽ തുടക്കമാകും. സൂര്യയുടെ ആത്മാവായ നടരാജ കൃഷ് ണമൂർത്തി ഇല്ലാത്ത, അല്ല സൂര്യ കൃഷ്ണമൂർത്തി ഇല്ലാത്ത ആദ്യ സൂര്യോത്സവം. യാത്ര പറയാതെ പിരിഞ്ഞുപോയ കൃഷ്ണമൂർത്തി ഏൽപ്പിച്ചു പോയത് വലിയൊരു ദൗത്യമാണെന്ന് സൂര്യയുടെ പ്രസിഡന്റ് ജി. ഗോപാല കൃഷ്ണപിള്ള പറയുന്നു.. "ഈ വർഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ എല്ലാ തയാറെടുപ്പുകളും പൂർണമാക്കിയ ശേഷമാണ് കൃഷ്ണമൂർത്തി പോയത്. 2027 ലെ സൂര്യയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ആശയവും ഞങ്ങളുമായി അദ്ദേഹം പങ്കുവെച്ചിരുന്നു. പത്മാസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള ഇതിഹാസങ്ങൾക്ക് കനകക്കുന്ന് കൊട്ടാരവേദിയിൽവച്ച് ആദരവ് നൽകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അമ്പതാമത് സൂര്യ ഫെസ്റ്റിവലിന്റെ നടത്തിപ്പിനുവേണ്ടിവരുന്ന സാമ്പത്തിക ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും കൃഷ്ണമൂർത്തി തീരുമാനമുണ്ടാക്കിയിരുന്നു.
സൂര്യ മേളയെ സംബന്ധിച്ച് ചില നിഷ്കർഷകൾ ഉണ്ടായിരുന്നു കൃഷ്ണമൂർത്തിക്ക്. കർശനം എന്നു വേണമെങ്കിൽ പറയാവുന്ന ചില നിയന്ത്രണങ്ങൾ.വൈകുന്നേരം കൃത്യ സമയത്ത് തന്നെ കലാ -സാംസ്കാരിക പരിപാടികൾ ആരംഭിക്കണം. വൈകുന്നേ രം 6.45 ന് തുടങ്ങുന്ന സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ ദിവസങ്ങളിൽ ആറര ആവുമ്പോൾ തൈക്കാട് ഗണേശത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കും. വൈകി എത്തുന്ന അംഗങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കലാപരിപാടികൾ കഴിഞ്ഞാൽ മാത്രമേ സദസ്യർക്ക് പുറത്തു പോകാൻ സാധിക്കൂ. അരങ്ങിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ ഇരിക്കാനുള്ള മുൻകരുതലുകൾ ആയിരുന്നു ഇവ. ഇക്കാര്യങ്ങൾ എന്നും വേദിയിൽ അനൗൺസ് ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. തന്റെ മരണം നടന്നാൽ പോലും സൂര്യയുടെ കീഴ്വഴക്കങ്ങൾക്കു മാറ്റം വരാൻ പാടില്ലെന്ന ദൃഢമായ തീരുമാനവും കൃഷ്ണമൂർത്തിക്കുണ്ടായിരുന്നുവെന്നു വേണം കരുതാൻ. അതുകൊണ്ടാണ് മരണമെത്തും മുൻപേ സൂര്യ ഭാരവാഹികളോട് അദ്ദേഹം പറഞ്ഞത്, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മേളയുടെ വേദിയിൽ അനുശോചനം നടത്തുകയോ ഫോട്ടോ വയ്ക്കുകയോ ചെയ്യരുത് എന്ന്.
49 -ാ മത് സൂര്യ മേളയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സെപ്റ്റംബർ 23 ന് കൃഷ്ണമൂർത്തി വിടവാങ്ങിയത്. 111 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ സൂര്യ ഫെസ്റ്റിവലിന് ഇന്ന് വൈകുന്നേരം തുടക്കം കുറിക്കുന്നത് യുവ സംഗീതജ്ഞൻ കെ. എസ്. ഹരിശങ്കറിന്റെ കർണാടക സംഗീത കച്ചേരിയോടെയാണ്. ഉദ്ഘാടന സന്ധ്യയിൽ പതിവുപോലെ ഗായകൻ കല്ലറ ഗോപൻ പാടിയ സൂര്യസ്തുതി മുഴങ്ങും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന സൂര്യ കൃഷ് ണമൂർത്തിയുടെ അനൗൺസ്മെന്റ് അദ്ദേഹത്തിന്റെ റിക്കാർഡ് ചെയ്ത ശബ്ദത്തിൽ നിന്നുതന്നെ കേൾക്കാം. സദസ്യർക്കിടയിൽ, ഒരു കോണിലെ കസേരയിലിരുന്ന് തന്റെ സ്വപ്ന വേദിയിലെ നൃത്ത-രാഗലയങ്ങൾ കാണാൻ പക്ഷേ കൃഷ്ണമൂർത്തി ഉണ്ടാവില്ല. എങ്കിലും കലയുടെ ഈ സൂര്യ വെളിച്ചം അദൃശ്യമായി ഗണേശത്തിൽ ഉണ്ടാവുമെന്ന് സൂര്യക്കൊപ്പം സഞ്ചരിക്കുന്നവർ വിശ്വസിക്കുന്നു...
District News
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ഇട മാസം 10 വരെ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
എല്ലാ ദിവസവും രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പിൽ ഹൃദയാരോഗ്യം സംബന്ധിച്ച പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ക്യാമ്പിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ രക്തപരിശോധന, ഇസിജി, കൊളസ്ട്രോൾ പരിശോധന എന്നിവ ലഭിക്കും. കൂടാതെ എക്കോ പരിശോധനയ്ക്ക് 30 ശതമാനം ഡിസ് കൗണ്ടും കാൽസിയം സ് കോർ പരിശോധനയ്ക്ക് 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്. ഹൃദയാരോഗ്യം സംബന്ധിച്ച പരിശോധനകൾ നേരത്തെ നടത്താനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ക്യാമ്പ് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും: 6282901322 എന്ന നമ്പറിൽ ബന്ധപ്പെടുക.
District News
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ സീസണ് -5 ജില്ലാ തല വിജയികൾ ഒന്ന,് രണ്ട്്, മൂന്ന് സ്ഥാനക്രമത്തിൽ. വിജയിക ൾക്ക് സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.
കെജി വിഭാഗം: ഒന്നാം സ്ഥാനം - ശ്രീധൻവി എ. നായർ (സെന്റ് മേരീസ് സ്കൂൾ, പാപ്പനംകോട്), രണ്ടാം സ്ഥാനം - ഡെറിക് ജോണ്സണ് (മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂൾ, കാഞ്ഞിരംകുളം). മൂന്നാം സ്ഥാനം - വി.ആർ. റിഫ്രായാഹ് (നോട്ടർ ഡാം സ്കൂൾ, ഇടിച്ചക്കപ്ലാമൂട്)
എൽ.പി. വിഭാഗം: എസ്.ആർ. നിരേദ സായികൃഷ്ണ പബ്ലിക് സ്കൂൾ ചെങ്കൽ), എസ്. റെയ്ദ ഫാത്തിമ (നിർമല ഭവൻ, എച്ച്എസ്എസ് കവടിയാർ, തിരുവനന്തപുരം), ജാൻവി ശങ്കർ (ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ, ആറ്റിങ്ങൽ).
യുപി വിഭാഗം: എ. അദ്വൈത് (വിശ്വഭാരതി പബ്ലിക് സ്കൂൾ നെയ്യാറ്റിൻകര), എ.ജെ. ശ്രീലക്ഷ്മി ദേവ് (ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ആറ്റിങ്ങൽ), എസ്.ആർ. ആരാധ്യ (എംഎകെഎഎം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ വെഞ്ഞാറമൂട്), എം. നന്മജാ (സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം, തിരുവനന്തപുരം)
ഹൈസ്കൂൾ വിഭാഗം: ജി.എസ്. ശിവഗംഗ (മേരി നിലയം സീനിയർ സെക്കൻഡറി സ്കൂൾ പോങ്ങുംമൂട്), എ. അഭിനവ് (സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം, തിരുവനന്തപുരം), എം.എസ്. സഹസാറ (നിർമല ഭവൻ കവടിയാർ, തിരുവനന്തപുരം).
ഹയർ സെക്കൻഡറി വിഭാഗം: എൽ.കെ. ശിൽപകൃഷ്ണ (സായികൃഷ്ണ പബ്ലിക് സ്കൂൾ ചെങ്കൽ), എ.എസ്. വൈഷ്്ണവി (നിർമലഭവൻ എച്ച്എസ്എസ്, കവടിയാർ), ആരോണ്‍ റോയി ജോർജ് (ഇൻഫന്റ് ജീസസ് സ്കൂൾ കുറവൻകോണം, തിരുവനന്തപുരം), ബി.അശ്വിൻ (വിശ്വഭാരതി പബ്ലിക് സ്കൂൾ നെയ്യാറ്റിൻകര), എ.എസ്. അഭിഷേക് (സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം, തിരുവനന്തപുരം).
സ്പെഷ്യൽ സ്കൂൾ: മുഹമ്മദ് നാസിഫ് (സൗഹൃദ വിദ്യാലയം, സ്പെഷ്യൽ സ്കൂൾ പൂമല, ഉറിയാക്കോട്), എസ്. സഞ്ജയ്, റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് വഴുതക്കാട്, തിരുവനന്തപുരം), എസ്.ബി. നന്ദന സീഡ് സ്പെഷൽ സ് കൂൾ, തിട്ടമംഗലം)
District News
തിരുവനന്തപുരം: എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതു മാറ്റിവച്ചത്.
സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലിസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ അവിടെ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കുകയും പൊലിസുകാർക്കൊപ്പം ഊഞ്ഞാലാടിയും ചെണ്ടകൊട്ടിയുമുള്ള ദൃശ്യങ്ങൾ റീൽസാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതു കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഉതകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
കേസിലെ 17, 18 പ്രതികളായ വൈശാഖ്, അമൽ, ഐ.പി. ബിനു എന്നിവരുടെ ഫോൺ രാസപരിശോധനയ്ക്ക് അയക്കുന്നതിനായി പ്രതികളുടെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും 27-ാം പ്രതി ആദർശിന്റെ പാസ്പോർട്ട്, ഫോൺ, ലാപ്ടോപ് എന്നിവ വിട്ടുനൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും 14-ന് കോടതി വീണ്ടും പരിഗണിക്കും.
District News
വെമ്പായം: സ്നേഹപ്പൊതികളുമായി വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആർസിസിയിലെത്തി. വിദ്യാർഥികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊണ്ടുവന്ന അധിക പൊതിച്ചോറുകൾ ശേഖരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തു. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികൾ ശേഖരിച്ച് വിതരണത്തിനെത്തിച്ചത്.
District News
ആറ്റിങ്ങൽ: നഗരത്തിൽ കോൺഗ്രസ് പ്രകടനത്തിൽ സംഘർഷം, വാഹന യാത്രക്കാർക്ക് മർദനമേറ്റു. കോൺഗ്രസ് ഡിസിസി ഓഫിസിനെതിരേ കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ നഗരത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയായിരുന്നു സംഘർഷം. പ്രകടനം കടന്നുവരവേ ദേശീയപാതയുടെ ഒരു വശത്തുകൂടി വാഹനങ്ങൾ കടന്നു പോകാൻ ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്കു കാരണമായത്.
ഈ വാഹനങ്ങൾ പ്രവർത്തകർ തടയുകയും പ്രകടനത്തിനിടയിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിനെതിരെ പൊലിസിനെതിരെ പ്രവർത്തകർ രോഷംകൊള്ളുകയും ചെയ്തു. കടന്നുവന്ന വാഹനങ്ങൾ തടയുകയും ഇരുചക്ര വാഹന യാത്രക്കാരനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലിസും മുതിർന്ന നേതാക്കളും ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ച് യാത്രക്കാരെ രക്ഷിച്ചത്. പ്രകടനത്തിനു ബി.ഷ്ണു, എസ്.കെ. പ്രിൻസ്രാജ്, എം.എച്ച്. അഷ്റഫ്, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിന്‍കര: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 21 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബാലരാമപുരം പരുത്തിത്തോപ്പ് സ്വദേശി അബു എന്ന അബ്ദുല്ല (28) യ്ക്കാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം. സുജ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക ശിക്ഷ അനുഭവിക്കണം. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ. മായാദേവി എന്നിവർ ഹാജരായി. ബാലരാമപുരം എസ്എച്ച്ഒ ആയിരുന്ന എസ്.എം. പ്രദീപ് കുമാറാണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്.
District News
ആറ്റിങ്ങൽ: നാലുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ മധ്യവയസ്കന് അഞ്ചുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. മണമ്പൂർ വില്ലേജിൽ തോട്ടക്കാട് ദേശത്ത് വാളക്കോട്ടുമല വീട്ടിൽ ജ്യോതി(57)യെയാണ് കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.
കല്ലമ്പലം പോലീസ് 2024 നവംബർ മൂന്നിനു രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷായും അഭിഭാഷക നീലിമ ആർ. കൃഷ്ണനും ഹാജരായി. വിക്ടിം ലൈസൻ ഓഫീസർ ടി.എം. ധന്യ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ കെ.വിജയരാഘവനും ആർ. ശിവകുമാറും ചേർന്നാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
District News
കല്ലമ്പലം: പിഎംഇജിപി ലോൺ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ പൊലിസ് പ്രതികൾക്കൊപ്പമെന്ന് ആക്ഷേപം. മീനാട് ചിറക്കര കല്ലിങ്കൽ വീട്ടിൽ പ്രസന്നകുമാരി അമ്മയും കുടുംബവുമാണ് തട്ടിപ്പിനിരയായത്.
10 വർഷത്തോളം വിദേശത്തായിരുന്ന പ്രസന്നകുമാരി നാട്ടിൽ തിരിച്ചെത്തി ഉപജീവനത്തിനായി കാറ്ററിംഗ് സർവീസ് ആരംഭിക്കാനായി ലോണിന് ശ്രമിക്കവെയാണ് തഴുത്തല സ്വദേശിയായ യുവതിയുടെ തട്ടിപ്പിനിരയായത്. യുവതി ഇവരെ സമീപിക്കുകയും ഈടില്ലാതെ 10 ലക്ഷം രൂപയുടെ ലോൺ ശരിയാക്കാമെന്ന ഉറപ്പ് നൽകുകയുമായിരുന്നു. പത്തു പേര് വീതം അടങ്ങുന്ന രണ്ടു ഗ്രൂപ്പിനായി ആളൊന്നിന് 10 ലക്ഷം രൂപ വച്ചു രണ്ടുകോടി രൂപ ലോൺ അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. ലോൺ നൽകുന്ന ബാങ്കിലെ ഉദ്യോഗസ്ഥയാണെന്നു ധരിപ്പിച്ചു പോളയത്തോട് സ്വദേശിയായ മറ്റൊരു യുവതിയെ പരിചയപ്പെടുത്തി ഇരുവരും ചേർന്നാണു തട്ടിപ്പ് നടത്തിയത്.
ലോൺ പ്രോസസിംഗ് ഫീസെന്നും ആദ്യ ഗഡുവെന്നും പറഞ്ഞ് പലപ്പോഴായി ഇവരിൽ നിന്നും 15 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും തുടർന്ന് ലോൺ നൽകാതെ കബളിപ്പിച്ചുവെന്നും ഇവർ പരാതിപ്പെടുന്നു. പരാതി നൽകിയതിനെത്തുടർന്നു കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലിസ് അന്വേഷണം നീങ്ങുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു.
ഗ്രൂപ്പ് ലോണിനായി 20 പേരെ ചേർക്കാനായി പ്രസന്നകുമാരിമക്കളെക്കൂടാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് കണ്ടെത്തിയത്. ലോൺ കിട്ടാതെ വന്നതോടെ ഇവരിൽനിന്നും വാങ്ങിയ തുക തിരികെ നൽകേണ്ട ബാധ്യതയും പ്രസന്നകുമാരിക്കായി. ഇതോടെയാണ് പ്രസന്നകുമാരി വലിയ കടക്കെണിയിലായത്.
District News
വലിയതുറ: വേളി കേന്ദ്രീകരിച്ച് ഗതാഗത വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും മന്ത്രി സി.പി. ജോൺ.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽനിന്ന് ആരംഭിച്ച പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ രമ്യ ഹരിദാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ് ആദ്യയാത്രികനായ രാജുവിന് ടിക്കറ്റ് കൈമാറി.
കെഎസ്ആർടിസിയും ജലഗതാഗത വകുപ്പും തമ്മിലുള്ള ധാരണാപത്രം കൈമാറുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം മന്ത്രിയും ബോട്ടിൽ യാത്ര ചെയ്തു. വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി എവിൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, കെടി ഡിസി മാനേജിംഗ് ഡയറക്ടർ സുമിത്കുമാർ ഠാക്കൂർ, ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ (ഇൻ ചാർജ്) അരുൺ കെ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. പാർവതി പുത്തനാറിലൂടെ വേളിയിൽനിന്ന് ആരംഭിച്ച് കഠിനംകുളം കായൽവരെയും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് തുടക്കമായിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്.
District News
നെടുമങ്ങാട് : മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചു. വഴിയിൽ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആര്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കിയ വിദർശയ്ക്ക് പൗരസ്വീകരണം ഏർപ്പെടുത്തിയിരിന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ ഇന്നലെ ഉച്ചക്ക് 12ഓടെ ആര്യനാട് വെള്ളനാട് റോഡിൽവച്ചു ബിജെപി പ്രവർത്തകർ വഴിയിൽ തടയാൻ ശ്രമിക്കുകയായിരിന്നു.
District News
കോട്ടയം: വിശക്കുന്നവര്‍ക്ക് അന്നവും അക്ഷരവും ഒരുക്കി അഞ്ചപ്പം അക്ഷരനഗരിയിലേക്കും. എംസി റോഡില്‍ തെള്ളകത്ത് സുലഭ സൂപ്പര്മാര്ക്കറ്റിനരികിലാണ് അന്നവും അക്ഷരവും ആദരവോടെ എന്ന ടാഗ് ലൈനോടെ അഞ്ചപ്പം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിശക്കുന്ന വയറിന് ഭക്ഷണവും വിശക്കുന്ന മനസിന് പുസ്തകവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കപ്പൂച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടികാടിന്റെ ആശയമാണ് അഞ്ചപ്പം.
ഉച്ചഭക്ഷണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണമാണ്. ഉച്ചയ്ക്ക് 12.30ന് ഭക്ഷണം നല്കിത്തുടങ്ങും. ഒരു ദിവസം 100 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
നിലവില്‍ ജില്ലയില്‍ ചങ്ങനാശേരിയില്‍ അഞ്ചപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
തെള്ളകത്തെ അഞ്ചപ്പത്തിനു പിന്നില്‍ അലക്സ് കുരുവിള, റോബിന് ജോസഫ്, എബിന് ജോര്‍ജ്, സോജന് ആലഞ്ചേരി ഇങ്ങനെ 25 ലധികം ആളുകളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അഞ്ചപ്പത്തിന്റെ ഉദ്ഘാടനചടങ്ങിൽ എം.ജി. രാജമാണിക്യം ഐഎഎസ് മുഖ്യാതിഥിയാകും. ഫാ. ബോബി ജോസ് കട്ടികാടും പങ്കെടുക്കും.
District News
കടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ മുട്ടുചിറയ്ക്കു സമീപം ആറാംമൈലില്‍ കെഎസ്ആർടിസി ഉൾപ്പടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു സംഭവം. കടുത്തുരുത്തി ഭാഗത്തേക്കു പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ കാര്‍ ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന പാചകവാതക സിലണ്ടറുകളുമായി പോവുകയായിരുന്ന ലോറി കാറിനു പിന്നിലിടിച്ചു. ലോറിയുടെ പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിയുടെ പുറകില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്കെഎസ്ആര്ടിസി ബസിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ തലമടയില് ഗീത റാണി (66), തലമടയില് മോഹന്‍ ചന്ദ്രന് (57), കൊല്ലം അരയന്‍കാവ് ബിനുഭവനില്‍ ബിനു (44), ഭാര്യ രഞ്ചു (44), മകള്‍ അഞ്ജു (18), കഞ്ഞിക്കുഴി പുത്തന്‍പറമ്പില്‍ മാണിക്യം (66), മല്ഹാകലന് (47), പന്തളം കക്കാപ്പറമ്പില്‍ ഗൗരി (21), പാലക്കാട് വടക്കാഞ്ചേരി പങ്കപറമ്പ് തങ്കം (42), ചഞ്ഞനാശേരി അന്സാംമന്സില് ഷാജിദ ഹനീഫ് (64), പന്തളം സജിഭവനില്‍ രാധാമണി (60), കായംകുളം പുത്തന്‍പുരയ്ക്കല്‍ അനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗവും കാറിന്റെ പിന്‍ഭാഗവും തകര്‍ന്നു. കടുത്തുരുത്തി പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. റോഡിന് മധ്യഭാഗത്തായി തകരാറിലായി കിടന്ന ബസ് ക്രെയിന്‍ ഉപയോഗിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
ഗാന്ധിനഗർ : മെഡിക്കൽ കോളജ് ആശുപത്രിയിലെ സിസിടിവികളിൽ ഭൂരിഭാഗവും തകരാറിലെന്ന് പരാതി. കഴിഞ്ഞ ദിവസം കാർഡിയോളജി ഒപി വിഭാഗത്തിന് സമീപത്തെ മാവിൻ ചുവട്ടിൽനിന്നു ഹെൽമെറ്റുകൾ മോഷണം പോയിരുന്നു. ഇതേത്തുടർന്ന് സിസിടിവികൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വാഹന പാർക്കിംഗിലേതടക്കം പല കാമറകളും പ്രവർത്തന രഹിതമാണ്. പ്രവർത്തിക്കുന്നവയ്ക്ക് ആവശ്യമായ സ്റ്റോറേജ് കപ്പാസിറ്റിയും ഇല്ലെന്നു പറയപ്പെടുന്നു. മുൻ കാലങ്ങളിൽ ആശുപത്രി വളപ്പിൽനിന്നും ബൈക്കും ഹെൽമെറ്റുകളും നിരവധി തവണ മോഷണം പോയ സംഭവമുണ്ടായിട്ടുണ്ട്. തുടർന്ന് ആശുപത്രി വളപ്പിൽ സിസിടിവി കാമറകൾ സ്ഥാപിച്ചതോടെയാണ് മോഷണങ്ങൾ കുറഞ്ഞത്. നിലവിൽ
പലസ്ഥലങ്ങളിലെയും സിസിടിവി കാമറകൾ പ്രവർത്തിക്കാത്തത് മോഷണം സംബന്ധിച്ചുള്ള പരാതികളിൽ പരിശോധന നടത്താൻ പൊലിസിനെയും വലയ്ക്കുന്നുണ്ട്.
District News
ചങ്ങനാശേരി: സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാനോട് സഹകരിച്ച് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ 66 സ്കൂളുകളിലെ 23,000 വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ കത്തുകള്‍ അയച്ചു.
അതിരൂപതയുടെ അഞ്ച് ജില്ലകളിലെയും മുഴുവന്‍ സ്കൂളുകളിലും ഒരേസമയം വിദ്യാര്‍ഥികള്‍ കത്തുകള്‍ എഴുതി തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചത് ചരിത്രസംഭവമായി. തപാല്‍ വകുപ്പില്‍നിന്നു ലഭിച്ച ഇന്‍ലൻഡുകളില്‍ മുന്‍കൂട്ടി അറിയാത്ത കൂട്ടുകാരനും കൂട്ടുകാരിക്കുമാണ് കുട്ടികള്‍ കത്തെഴുതി അയച്ചത്. "തൂഫാന് പ്രോമാക്സ് ചങ്ങാതിക്കൊരു കത്ത്' എന്നാണ് കത്തെഴുത്ത് പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്.
66സ്കൂളുകളിലും തപാല്പെട്ടികളുമായി തപാല്‍ ഉദ്യോഗസ്ഥരെത്തി കുട്ടികള്‍ എഴുതിയ കത്തുകള്‍ സ്വീകരിച്ചു. ഒരോ സ്കൂളിലെയും കുട്ടികള്‍ കൂട്ടുകാര്ക്കായെഴുതിയ കത്തുകള്‍ മറ്റൊരു സ്കൂളിന്റെ വിലാസത്തിലാണ് അയച്ചത്. മൂന്നു ദിവസങ്ങള്‍ക്കകം കത്തുകള്‍ ഓരോ സ്കൂളിലും എത്തിച്ചേരുമ്പോള്‍ വിലാസമുള്ള കുട്ടികള്‍ക്ക് കത്ത് കൈമാറും.
ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സിയാന മനോജ് എഴുതിയ കത്ത് ചങ്ങനാശേരി ഡിവൈഎസ്പി അന്‍ഷാദ് സദാനന്ദനും ചങ്ങനാശേരി ഡിവിഷണല്‍ പോസ്റ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അശ്വിന് നാഥും ചേര്‍ന്ന് ഏറ്റുവാങ്ങി.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ എല്സിന് എഫ്സിസി അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ എഫ്സിസി, സീനിയര്‍ അസിസ്റ്റന്റ് ജെയ്മോള്‍ മാത്യു, സ്റ്റാഫ് സെക്രട്ടറി ജിന്‍സി ജോസഫ്, സബീഷ് നെടുംപറമ്പില്‍, സിസ്റ്റര്‍ ലിസസ്റ്റ എഫ്സിസി, ഷീജ ഷിജോ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശേരി അങ്ങാടി ഭാഗത്ത് കോട്ടയ്ക്കൽ സോണി റോയ് (23), കാക്കാംതോട് ഭാഗത്ത് അറുപറയിൽ എബി വർഗീസ് (26) എന്നിവരാണ് ചങ്ങനാശേരി പൊലിസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. ഇവരിൽനിന്നു വില്പനയ്ക്കായി സൂക്ഷിച്ച 0.685 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ചങ്ങനാശേരിയിലെ ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നു പൊലിസ് പറഞ്ഞു. ഇതിൽ സോണി റോയ് 2023ൽ ആലുവയിൽ 4 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്., സിഐ അനിൽ ജോർജ്, എസ്ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.