x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ര​ങ്ക​പാ​ത: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി

വെബ്ഡെസ്ക്
Published: November 9, 2026 04:18 AM IST | Updated: November 9, 2026 04:18 AM IST

ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ലൈ ഏ​ഴി​ന് ക​ള്ളാ​ടി​ക്ക​ടു​ത്ത് മീ​നാ​ക്ഷി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ പേ​രി​ല്‍ തു​ര​ങ്ക​പാ​ത പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ച് നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ​യു​മാ​യ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, മ​റ്റ് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഇ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്.

ക​ള്ളാ​ടി, ആ​ന​ക്കാം​പൊ​യി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി മീ​നാ​ക്ഷി ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ല്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ജ​യ​രാ​ജ് പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ഭ​ഗീ​ര​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ശ​ശി​കു​മാ​ര്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ വ​ള്ളു​വ​ക്ക​ണ്ടി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ജ മ​ഗേ​ഷ്, യൂ​ത്ത് ഫ്ര​ണ്ട്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. പ്ര​ദീ​പ്, പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ണ്‍, ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. വേ​ലാ​യു​ധ​ന്‍, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് വി​ജ​യ​ന്‍, ടി.​കെ. വി​ശ്വം​ഭ​ര​ന്‍, വി​ജ​യ​ന്‍ പാ​ല​ക്കു​ഴി, ഡോ.​ബെ​ഞ്ച​മി​ന്‍ ഈ​ശോ, പ്ര​കാ​ശ​ന്‍ ബ​ത്തേ​രി, വി​നോ​ദ് ക​ല്‍​പ്പ​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : protest Nattuvishesham DistrictNews DeepikaNews

Recent News

Corehub Up