x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ളം​ബ​ര ജാഥ​ക​ൾ​ക്ക് സ്വീ​ക​ര​ണം

വെബ്ഡെസ്ക്
Published: November 9, 2026 04:18 AM IST | Updated: November 9, 2026 04:18 AM IST

വി​ളം​ബ​ര ജാ​ഥ​ക​ൾ ഒ​രു​മി​ച്ച് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു.

കോ​ല​ഞ്ചേ​രി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ അ​തി​ശ്രേ​ഷ്ഠ​മാ​യ മൂ​റോ​ൻ കൂ​ദാ​ശ​യ്ക്ക് മു​ന്നോ​ടി​യാ​യി സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്ന് പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്കാ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന വി​ളം​ബ​ര ജാ​ഥ​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ഗ്നാ​ത്തി​യോ​സ് പ​ത്രോ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ ഛായാ​ചി​ത്രം വ​ഹി​ച്ച് കൊ​ണ്ട്  ​തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ആ​ദി​ച്ച​നെ​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ നി​ന്നു​ള്ള ഛായാ​ചി​ത്ര ര​ഥ ഘോ​ഷ​യാ​ത്ര തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തിയ ശേഷം മു​ള​ന്തു​രു​ത്തി​യി​ൽ എ​ത്തി  ​കൊ​ച്ചി ഭ​ദ്രാ​സ​ന​ത്തി​ലെ ന​ട​മേ​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ നി​ന്നു​ള്ള ദീ​പ​ശി​ഖ​യും ഒ​രു​മി​ച്ചു ചേ​ർ​ന്ന് കാ​വുംതാ​ഴ​ത്ത് എ​ത്തി.

കോ​ത​മം​ഗ​ലം മാ​ർ​തോ​മ ചെ​റി​യ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​താ​ക​യാ​ത്ര സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി  ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​ള്ള കൊ​ടി​മ​ര യാ​ത്ര​യും കൂ​ടി പെ​രു​വും​മു​ഴി​യി​ൽ ഒ​ന്നി​ച്ച് ചേ​ർ​ന്ന് കോ​ല​ഞ്ചേ​രി വ​ഴി കാ​വും​താ​ഴ​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. മു​ള​ന്തു​രു​ത്തി സു​ന്ന​ഹ​ദോ​സി​ന് നേ​തൃ​ത്വം ന​ൽ​കി​യ ചാ​ത്തു​രു​ത്തി​ൽ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഛായാ​ചി​ത്ര ര​ഥ​യാ​ത്ര  ​വ​ട​ക്ക​ൻ പ​റ​വൂ​ർ പ​ള്ളി​യി​ൽ നി​ന്ന്  ​ആ​രം​ഭി​ച്ച് അ​ങ്ക​മാ​ലി, കി​ഴ​ക്ക​മ്പ​ലം വ​ഴി കാ​വും​താ​ഴ​ത്ത് എ​ത്തി.
തു​ട​ർ​ന്ന് എ​ല്ലാ വി​ളം​ബ​ര ജാ​ഥ​ക​ളും ഒ​രു​മി​ച്ച് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ​യും സ​ഭ​യി​ലെ മെ​ത്ര​പ്പോ​ലീ​ത്ത​മാ​രും, സ​ഭാ വൈ​ദി​ക ട്ര​സ്റ്റ് ഫാ. ​റോ​യി ജോ​ർ​ജ്, സ​ഭാ ട്ര​സ്റ്റി ത​മ്പു ജോ​ർ​ജ് തു​ക​ല​ൻ, സ​ഭാ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു എ​ന്നി​വ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags : Proclamation Procession Nattuvishesham DistrictNews

Recent News

Corehub Up