സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ 2-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ സെമി പ്രവേശനം.
മാക്സിമിലിയാനോയുടെയും ലിയനാർഡോ ഡേവിഡിന്റെയും ഗോളുകളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. കൊമ്പൻസിനായി ശ്രീരാജ് ആശ്വാസ ഗോൾ നേടി. ഏഴ് റൗണ്ടുകൾ പിന്നിടുമ്പോൾ 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ട് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസ് നാലാം സ്ഥാനത്താണ്.
അതേസമയം എട്ടാം റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്ക് ഫോഴ്സ കൊച്ചി എഫ്സിയാണ് എതിരാളികൾ. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ മൂന്ന് ഗോളുകൾക്ക് കൊച്ചി വിജയിച്ചു.
Tags : Super League Super League Kerala Calicut FC Calicut Football Club Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash