പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവയിൽ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങിയ ആറാം ക്ലാസ് വിദ്യാർഥി ലോറിയിടിച്ചു മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് (11) ആണ് മരിച്ചത്. ഇന്ന് രാവിലെ മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപമായിരുന്നു അപകടം.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ പിന്നിൽ ലോറി ഇടിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ ലോറി ഇടിച്ചിട്ടില്ലെന്നും കുട്ടിയുടെ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നുമാണ് ലോറി ഡ്രൈവറുടെ വാദം.
സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ പ്രിജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പൊലിസ് പിടിച്ചെടുത്തു. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Kochi Death NewsUpdate Headlines Police