അഭിജീത് ദിപ്കെ
ന്യൂഡൽഹി: കൊച്ചിയിലെ പ്രതിഷേധ പരിപാടികൾക്ക് ശേഷം മടങ്ങുകയായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, കണക്റ്റിംഗ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. എൻസിപി വക്താവ് അനീഷ് ഗവാണ്ടെയുടെ എക്സ് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം തന്‍റെ ദുരിതയാത്രയെക്കുറിച്ച് തുറന്നുപറഞ്ഞത്.
ദീപാവലി ഉത്സവ നാളുകളിൽ വിമാനത്താവളങ്ങൾ സന്ദർശിക്കാനുള്ള തന്‍റെ ഇഷ്ടത്തെക്കുറിച്ചായിരുന്നു അനീഷ് ഗവാണ്ടെ എക്സിൽ കുറിച്ചത്. ഉത്സവ വസ്ത്രങ്ങൾ ധരിച്ച് പരസ്പരം പുഞ്ചിരിക്കുന്ന ആളുകളെ കാണാൻ നല്ല ഭംഗിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ പോസ്റ്റിന് മറുപടിയായാണ് അഭിജീത് ദിപ്കെ തന്‍റെ ദുരനുഭവം പങ്കുവച്ചത്. കൊച്ചിയിലെ പ്രതിഷേധ പരിപാടികൾക്ക് ശേഷം ദീപാവലിക്ക് വീട്ടിലെത്താൻ പരമാവധി ശ്രമിക്കുകയായിരുന്നുവെന്നും ഇല്ലെങ്കിൽ അമ്മ തന്നെ കൊല്ലുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ കണക്റ്റിംഗ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് ഉറക്കമില്ലാതെ രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നതായും, എന്തൊരു മനോഹരമായ ഉത്സവാനുഭവമാണിതെന്നും അഭിജീത് ദിപ്കെ കുറിച്ചു.
Tags : AbhijeetDipke Airports Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash