x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെട്രോളിനല്ല, കുഴപ്പം പരിശോധനയ്ക്ക്; എഥനോൾ ആരോപണം തള്ളി മന്ത്രാലയം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 8, 2026 02:33 AM IST | Updated: November 8, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ പ​രി​ധി​യി​ൽ ക​വി​ഞ്ഞ് എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന കർണാടക സർക്കാരിന്‍റെ വാദം തള്ളി പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. ക​ർ​ണാ​ട​ക​യി​ലെ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ നി​ർ​ദി​ഷ്‌​ട സാ​ങ്കേ​തി​ക, നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യ​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ്യക്തമാക്കി.

പൊ​തു​മേ​ഖ​ലാ എ​ണ്ണവി​ത​ര​ണ​ക്ക​മ്പ​നി​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യു​ന്ന ഇ20 ​പെ​ട്രോ​ൾ, ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (ബി​ഐ​എ​സ്) നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​വെ​ന്ന് വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്രം വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി.

ക​ർ​ണാ​ട​ക​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച 63 സാന്പിളു​ക​ളു​ക​ളി​ലെ അ​ഞ്ചി​ൽ നാ​ലി​ലും എ​ഥ​നോ​ൾ അ​ള​വ് 20 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ന്ന് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ടെ​സ്റ്റിം​​ഗ് ആ​ൻ​ഡ് കാ​ലി​ബ്രി​റേ​ഷ​ൻ ല​ബോ​റ​ട്ട​റീ​സി​ന്‍റെ​യും (എ​ൻ​എ​ബി​എ​ൽ), ഐ​എ​സ്ഒ​യു​ടെ​യും അം​​ഗീ​കാ​ര​മു​ള്ള ലാ​ബു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തേ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ സ്വ​ന്തം ലാ​ബു​ക​ളി​ൽ സാന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഈ ​സാന്പി​ളു​ക​ളു​ടെ എ​ഥ​നോ​ൾ അ​ള​വ് പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

രാജ്യത്തുടനീളമുള്ള പൊ​തു​മേ​ഖ​ലാ എ​ണ്ണവി​ത​ര​ണ​ക്ക​മ്പ​നി​ക​ളു​ടെ റീ​ട്ടെ​യ്ൽ ഔ​ട്ട്‌ലെറ്റു​ക​ളി​ൽ​നി​ന്നും ഡി​പ്പോ​ക​ളി​ലും​നി​ന്നു ശേ​ഖ​രി​ച്ച 893 ഇ20 ​സാന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഇ​വ​യി​ൽ 19 മു​ത​ൽ 21 ശ​ത​മാ​നം വ​രെ​യാ​ണ് എ​ഥ​നോ​ൾ അ​ട​ങ്ങി​യി​രു​ന്ന​തെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു.

893 സാന്പി​ളു​ക​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് 56 എണ്ണവും ഉണ്ടായിരുന്നു​വെ​ന്നും ഇ​വ​യെ​ല്ലാം ഇ20 ​പെ​ട്രോ​ളി​ന്‍റെ നി​ർ​ദി​ഷ്‌​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നു​വെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ലാ​ബ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

Tags : Petrol Petrolium Ministry Testing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ethanol

Recent News

Corehub Up