റാഞ്ചി: സാമൂഹ്യപ്രവർത്തക നിഷാ കുമാരി ഭഗത് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സമയബന്ധിതമായി അന്വേഷണമുണ്ടാകണമെന്നും ഏഴ് ദിവസത്തിനകം കേസിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും എൻസിഡബ്ല്യു സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹേമന്ത് സോറൻ സർക്കാരും ഭൂമി ഇടനിലക്കാരും തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് ഫേസ്ബുക്ക് ലൈവിലെത്തിയ ശേഷം നിഷാ കുമാരി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും, നിഷയുടെ മുൻ പരാതികളിൽ പൊലിസ് സ്വീകരിച്ച നടപടികൾ പരിശോധിക്കണമെന്നും, ഫേസ്ബുക്ക് ലൈവ് റെക്കോർഡിംഗ്, കോൾ രേഖകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എൻസിഡബ്ല്യു അധ്യക്ഷ വിജയ രഹാത്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്ത് നൽകി.
Tags : death by suicide social worker Jharkhand Women's Commission registers case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash